ഓസ്‌ട്രേലിയയിലേക്ക് മികച്ച ടീമിനെ തെരഞ്ഞെടുത്ത സെലക്ടര്‍മാര്‍ക്ക് ലക്ഷങ്ങള്‍ പാരിതോഷികം
ദില്ലി: ഓസ്‌ട്രേലിയയില്‍ ചരിത്രവിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുത്ത സെലക്ടര്‍മാര്‍ക്ക് ബിസിസിഐ ലക്ഷങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചു. സീനിയര്‍ ടീം സെലക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ക്ക് 20 ലക്ഷം രൂപവീതമാണ് ബോണസ് ലഭിക്കുക. അഞ്ചുപേരാണ് സെലക്ഷന്‍ കമ്മറ്റിയിലുള്ളത്. ഓസ്‌ട്രേലിയന്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും ചരിത്രത്തില്‍ ആദ്യമായി സ്വന്തമാക്കിയിരുന്നു.
ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ തങ്ങള്‍ അത്യധികം അഭിമാനിക്കുന്നുവെന്ന് പാരിതോഷികം പ്രക്യാപിച്ച് സിഒഎ ചെയര്‍മാന്‍ വിനോദ് റായ് പറഞ്ഞു. കളിക്കാര്‍ക്കും പരിശീലകര്‍ക്കും നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അഞ്ച് സെലക്ടര്‍മാര്‍ക്കും ബോണസ് നല്‍കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഓസ്‌ട്രേലിയയിലെ സാഹചര്യത്തിനനുസരിച്ച് മികച്ച ടീമിനെ തെരഞ്ഞെടുത്തതിനാണ് പാരിതോഷികം.

ടീം സെലക്ഷന്‍ ഒട്ടും തെറ്റിയിട്ടില്ലെന്നാണ് സിഒഎ അംഗം ഡയാന എഡ്യുല്‍ജി പറയുന്നത്. ഓരോ കളിക്കാരനും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ഐസിസി ലോകകപ്പ് അടുത്തിരിക്കെ ഓസ്‌ട്രേലിയയില്‍ നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും ഇന്ത്യ ഉജ്വല വിജയമാണ് കൈവരിച്ചത്. ഇത്തരമൊരു ടീമിനെ തെരഞ്ഞെടുത്തതില്‍ താന്‍ സെലക്ഷന്‍ കമ്മറ്റിയെ അഭിനന്ദിക്കുന്നതായും അവര്‍ പറഞ്ഞു.
നേരത്തെ ബിസിസിഐ ഓരോ കളിക്കാരനും ഒരു മത്സരത്തിന് 15 ലക്ഷം രൂപ വീതം ബോണസ് പ്രഖ്യാപിച്ചിരുന്നു. പ്ലേയിങ് ഇലവനില്‍ ഇല്ലാത്തവര്‍ക്ക് 7.5 ലക്ഷം രൂപ വീതവും നല്‍കും. കൂടാതെ പരിശീലകര്‍ക്ക് 25 ലക്ഷം രൂപവീതവും സ്റ്റാഫുമാര്‍ക്ക് അവരുടെ ശമ്പളത്തിന് ആനുപാതികമായും ബോണസ് പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും ഇന്ത്യ 2-1 എന്ന നിലയിലാണ് സ്വന്തമാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications