കോലിയുടെ പ്രതിഷേധം ഫലംകണ്ടു; ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഇനി ഇരട്ടി വേതനം

Posted By:

മുംബൈ: ഇന്ത്യന്‍ ടീം അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കണമെന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെയും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെയും ആവശ്യം ബിസിസിഐ അംഗീകരിച്ചു. നേരത്തെ മുന്‍ കോച്ച് അനില്‍ കുംബ്ലെ ഉള്‍പ്പെടെയുള്ളവര്‍ കളിക്കാരുടെ വേതന വര്‍ധനവ് ആവശ്യപ്പെട്ടിരുന്നു.


ഇപ്പോഴത്തെ കോച്ച് രവിശാസ്ത്രിയും വേതന വര്‍ധനവിനെ ന്യായീകരിച്ചതോടെ ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ്, ഭരണസമിതിയിലെ അംഗം ഡയാന എഡുല്‍ജി, ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രി എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം കളിക്കാരുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

viratkohli

ഇതനുസരിച്ച് കളിക്കാര്‍ക്ക് നേരത്തെ ഉണ്ടായതിലും ഇരട്ടി വേതനമാണ് ഇനി ലഭിക്കുക. ഓരോ ടെസ്റ്റിനും 15 ലക്ഷം രൂപ വീതം ഇനി പ്രതിഫലം ലഭിക്കും. ഏകദിനത്തിന് ആറു ലക്ഷം രൂപ വീതവും ടിട്വന്റിയ്ക്ക് മൂന്നു ലക്ഷം രൂപ വീതവും ലഭിക്കും. ഫസ്റ്റ് ഇലവനില്‍ ഇടം പിടിക്കാത്ത ടീമിലുള്ള താരങ്ങള്‍ക്ക് ഇതിന്റെ പകുതിയാണ് ശമ്പളം.

ഇതുകൂടാതെ വാര്‍ഷിക ശമ്പളവും ഇരട്ടിയാക്കി. ഒരു കോടി വേതനമുണ്ടായിരുന്ന ഗ്രേഡ് എയിലെ താരങ്ങള്‍ക്ക് ഇനി മുതല്‍ രണ്ടു കോടി രൂപയും

ഗ്രേഡ് ബിയിലെ കളിക്കാര്‍ക്ക് ഒരു കോടി രൂപയും ഗ്രേഡ് സിയിലെ താരങ്ങള്‍ക്ക് 50 ലക്ഷം രൂപയുമാണ് ലഭിക്കുക. ബിസിസിഐയ്ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ലഭിക്കണമെന്നും വിരാട് കോലി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല.

Story first published: Friday, December 1, 2017, 9:13 [IST]
Other articles published on Dec 1, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍