20 ബോളില്‍ 35 റണ്‍സ്, ഗാംഗുലി ഇന്നും ദാദ തന്നെ- പക്ഷെ ടീം പൊരുതിത്തോറ്റു

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഒരിക്കല്‍ക്കൂടി പിച്ചില്‍ വെടിക്കെട്ട് പ്രകടനവുമായി കസറി. ക്രിക്കറ്റ് വിട്ടിട്ട് വര്‍ഷങ്ങളായെങ്കിലും തന്റെ ടൈമിങിനും ബാറ്റിങ് കരുത്തിനുമൊന്നും ഒട്ടും കുറവ് സംഭവിച്ചിട്ടില്ലെന്നുതെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ യോഗത്തിനു മുന്നോയിയായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡല്‍സില്‍ സംഘടിപ്പിച്ച സൗഹൃദ മല്‍സരത്തിലായിരുന്നു ഗാംഗുലിയുടെ മിന്നുന്ന പ്രകടനം. ഗാംഗുലി നയിച്ച പ്രസിഡന്റ്‌സ് ഇലവനും ബിസിസിഐ സെക്രട്ടറി ജയ് ഷാ ക്യാപ്റ്റനായ സെക്രട്ടറി ഇലവനും തമ്മിലായിരുന്നു 15 ഓവര്‍ വീതമുള്ള മല്‍സരത്തില്‍ ഏറ്റുമുട്ടിയത്.

 ഗാംഗുലിയുടെ ടീം പൊരുതിത്തോറ്റു

ഗാംഗുലിയുടെ ടീം പൊരുതിത്തോറ്റു

ഗാംഗുലിയുടെ സാന്നിധ്യമുള്ളതിനാല്‍ തന്നെ മല്‍സരത്തില്‍ പ്രസിഡന്റ്‌സ് ഇലവനായിരുന്നു മുന്‍തൂക്കം. പക്ഷെ ത്രില്ലറില്‍ ദാദയുടെ ടീമിനെ ഒരു റണ്‍സിന് ജയ് ഷായുടെ ടീം കീഴടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സെക്രട്ടറിയുടെ ഇലവന്‍ മൂന്നു വിക്കറ്റിനു 128 റണ്‍സാണ് നേടിയത്. ജയ്‌ദേവ് ഷാ 40 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ടു. ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാലാണ് മറ്റൊരു പ്രധാന സ്‌കോറര്‍. അദ്ദേഹം 36 റണ്‍സ് നേടി. ജയ് ഷാ 10 റണ്‍സുമായി പുറത്താവാതെ നിന്നു.

ഗാംഗുലിയും മുഹമ്മദ് അസ്ഹറുദ്ദീനുമായിരുന്നു പ്രസിഡന്റ്‌സ് ഇലവനു വേണ്ടി ന്യൂ ബോള്‍ പങ്കിട്ടത്. ഗാംഗുലി മൂന്നോവറില്‍ 19 റണ്‍സിനു ഒരു വിക്കറ്റെടുത്തു. അസ്ഹറാവട്ടെ രണ്ടോവറില്‍ എട്ടു റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളുവെങ്കിലും വിക്കറ്റ് ലഭിച്ചില്ല.

 ഫിനിഷറായി ദാദ

ഫിനിഷറായി ദാദ

കരിയറില്‍ ഭൂരിഭാഗവും ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിച്ചിട്ടുള്ള ഗാംഗുലി പക്ഷെ ഈ മല്‍സരത്തില്‍ ഫിനിഷറുടെ റോളായിരുന്നു ഏറ്റെടുത്തത്. ആറാം നമ്പറിലാണ് ദാദ ബാറ്റിങിന് ഇറങ്ങിയത്. തകര്‍പ്പന്‍ പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു. 20 ബോളില്‍ 35 റണ്‍സാണ് ദാദ അടിച്ചെടുത്തത്. അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും ഗാംഗുലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

തന്റെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മികച്ച ചില ഡ്രൈവുകള്‍ കളിച്ച അദ്ദേഹ ക്രീസിനു പുറത്തേക്കിറങ്ങിയും ഷോട്ടുകള്‍ പറത്തി.

 ബൗളിങില്‍ മിന്നി ജയ് ഷാ

ബൗളിങില്‍ മിന്നി ജയ് ഷാ

ക്യാപ്റ്റന്‍ ജയ് ഷായുടെ മികച്ച ബൗളിങാണ് സെക്രട്ടറി ഇലവനു ഒരു റണ്‍സിന്റെ നാടകീയ വിജയം സമ്മാനിച്ചത്. സ്പിന്നറായി ഏഴോവര്‍ ബൗള്‍ ചെയ്ത അദ്ദേഹം 58 റണ്‍സിനു മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. 15 ഓവറില്‍ 128 റണ്‍സ് പ്രതിരോധിക്കാന്‍ സെക്രട്ടറിയുടെ ഇലവനെ സഹായിച്ചത് ജയ് ഷായുടെ ഉജ്ജ്വല സ്‌പെല്ലായിരുന്നു.

മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റുള്‍പ്പെടെയായാണ് അദ്ദേഹം മൂന്നു പേരെ പുറത്താക്കിയത്. രണ്ടു റണ്‍സെടുത്ത അസ്ഹറിനെ ഷാ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

റണ്ണൊന്നുമെടുക്കാത്ത ഗോവ ക്രിക്കറ്റ് അസോസിയേഷന്റെ സുരാജ് ലോത്‌ലിക്കര്‍, ഓപ്പണറും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അവിഷേക് ഡാല്‍മിയ എന്നിവരായിരുന്നു ഷായുടെ മറ്റു ഇരകള്‍. അവിഷേക് 13 റണ്‍സാണ് നേടിയത്.

 പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

പ്രസിഡന്റ്‌സ് ഇലവന്‍- അവിഷേക് ഡാല്‍മിയ, വിജയ് ഡി പാട്ടീല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സുരാജ് ലോത്‌ലികര്‍, ദേവജിത്ത് സെയ്കിയ, സൗരവ് ഗാംഗുലി, സഞ്‌ജോയ് വെര്‍മര്‍, റിയാസ് റസാഖ്.

സെക്രട്ടറി ഇലവന്‍- അരുണ്‍സിങ് ധുമാല്‍, പ്രണവ് അമിന്‍, ജയദേവ് ഷാ, ജയ് ഷാ, മിതുന്‍ മന്‍ഹാസ്, കെയ്‌റുല്‍ മജുംദാര്‍.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, December 4, 2021, 11:05 [IST]
Other articles published on Dec 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X