വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ താരങ്ങള്‍ ഇനി ഓടി വിയര്‍ക്കും; യോയോ ടെസ്റ്റില്‍ പുതിയ പരീക്ഷണവുമായി ബിസിസിഐ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പരിക്കേല്‍ക്കാത്ത ഇന്ത്യന്‍ താരങ്ങള്‍ ഉണ്ടാവില്ല. കൂടുതല്‍ താരങ്ങള്‍ക്കും തുടയ്ക്കും കാല്‍ മസിലിനുമൊക്കെയാണ് പരിക്കേറ്റത്. ഇന്ത്യക്ക് പരമ്പര നേടാനായെങ്കിലും പരിക്കില്‍ വലഞ്ഞ പരമ്പരയായിരുന്നു അവസാനിച്ചത്. ഇതോടെ ഇന്ത്യയുടെ ഫിറ്റനസ് ചട്ടമായ യോയോ ടെസ്റ്റില്‍ നിര്‍ണ്ണായകമായ ഒരു മാറ്റം കൂടി വരുത്തിയിരിക്കുകയാണ് ബിസിസി ഐ. 8.30 സെക്കന്റ് കൊണ്ട് രണ്ട് കിലോമീറ്റര്‍ ഓടിത്തീര്‍ക്കണമെന്നതാണ് പുതിയ നിയമം. താരങ്ങളുടെ കരുത്തും വേഗവും മനസിലാക്കുന്നതിനായാണ് ഇത്തരമൊരു രീതികൂടി യോയോ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

BCCI adding new fitness test in yoyo test

പുതിയ നിയമം താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാവുമെന്ന കാര്യം ഉറപ്പാണ്. ബിസിസിഐയുടെ കീഴില്‍ കളിക്കണമെങ്കില്‍ ഈ പരീക്ഷണ ഘട്ടവും അതിജീവിക്കേണ്ടത് അത്യാവശ്യമാണ്. ഫാസ്റ്റ് ബൗളര്‍മാര്‍ 8 മിനിറ്റ് 15 സെക്കന്റിനുള്ളില്‍ രണ്ട് കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കണം. മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ സീനിയര്‍ പേസര്‍മാര്‍ക്കും ഇത് ബാധകമാണ്. ബാറ്റ്‌സ്മാനും സ്പിന്നറും വിക്കറ്റ് കീപ്പറും 8 മിനുട്ട് 30 സെക്കന്റിനുള്ളില്‍ രണ്ട് കിലോ മീറ്റര്‍ ഓടിത്തീര്‍ത്താല്‍ മതി.

bcci

'പുതിയ ഫിറ്റ്‌നസ് രീതിയാണ് താരങ്ങളുടെ ഫിറ്റ്‌നസില്‍ വലിയ മാറ്റം കൊണ്ടുവന്നതെന്ന് ബോര്‍ഡിനറിയാം. അടുത്ത തലത്തിലേക്ക് താരങ്ങളുടെ കായിക ക്ഷമതയെ ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്. സമയബന്ധിതമായ ഓട്ടം മികച്ച ഫിറ്റ്‌നസിന് സഹായിക്കും. കൂടുതല്‍ കാര്യങ്ങള്‍ ബോര്‍ഡ് പിന്നാലെ അറിയിക്കും'-ബിസിസിഐ ഔദ്യോഗിക വൃത്തം പറഞ്ഞു. സീനിയര്‍ താരങ്ങളായ ജസ്പ്രീത് ബൂംറ,വിരാട് കോലി,ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം ഇതിലും വേഗത്തില്‍ രണ്ട് കിലോ മീറ്റര്‍ പിന്നിടുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും പുതിയ ഫിറ്റ്‌നസ് ടെസ്റ്റിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. ഒരു വര്‍ഷത്തില്‍ മൂന്ന് തവണ ഈ പരീക്ഷണം താരങ്ങള്‍ നേരിടടേണ്ടി വരും. ഫെബ്രുവരി,ജൂണ്‍,ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്തംബര്‍ എന്നീ മാസങ്ങളിലാവും യോയോ ടെസ്റ്റ് നടക്കുക.

നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞ് താരങ്ങള്‍ മടങ്ങിയെത്തിയിട്ടുണ്ട്. ബിസിസി ഐയുടെ ചട്ടപ്രകാരം ഫെബ്രുവരിയില്‍ യോയോ ടെസ്റ്റ് നടത്തേണ്ടതാണെങ്കിലും ഐപിഎല്ലും ഓസ്‌ട്രേലിയന്‍ പര്യടനവും കഴിഞ്ഞെത്തിയതിനാല്‍ ഇത്തവണത്തെ യോയോ ടെസ്റ്റ് വേണ്ടെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയാണ് ഇന്ത്യയുടെ മുന്നില്‍ അടുത്തതായുള്ളത്.

സാഹസികതയെയും വെല്ലുവിളികളെയും ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ താരങ്ങള്‍ പുതിയ പരീക്ഷണത്തെയും അനായാസമായിത്തന്നെ മറികടന്നേക്കും. എന്നാല്‍ പരിക്കേറ്റ് തിരികെ ടീമിലേക്ക് മടങ്ങിയെത്താന്‍ ശ്രമിക്കുന്ന താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാവും പുതിയ പരീക്ഷണമെന്ന കാര്യം ഉറപ്പാണ്.

Story first published: Friday, January 22, 2021, 14:23 [IST]
Other articles published on Jan 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X