സുരക്ഷാ വീഴ്ച്ച വെച്ച് പൊറുപ്പിക്കില്ല, മുന്നറിയിപ്പുമായി ബിസിസിഐ

ബെംഗളൂരു: കളത്തിനകത്തും പുറത്തും സുരക്ഷാ വീഴ്്ച്ച സംഭവിക്കരുതെന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബിസിസിഐയുടെ അന്ത്യശാസന. സെപ്തംബര്‍ 16 -ന് മൊഹാലിയില്‍ വന്നിറങ്ങിയ ഇന്ത്യന്‍ ടീമിന് ആദ്യ ദിവസം സുരക്ഷ ലഭിച്ചിരുന്നില്ല. ചണ്ഡീഗഢ് പൊലീസിനായിരുന്നു താരങ്ങളുടെ സുരക്ഷാ ചുമതല. എന്നാല്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍പത്തെ കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി പൊലീസ് എത്തിയില്ല.

ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ താമസസൗകര്യമൊരുക്കിയ ഹോട്ടലാണ് ആദ്യ ദിവസം ടീം ഇന്ത്യയ്ക്ക് സുരക്ഷ ഉറപ്പാക്കിയത്. ശേഷം രണ്ടാം ദിവസം മുതല്‍ ഈ ചുമതല പൊലീസുതന്നെ ഏറ്റെടുത്തു.

എന്നാല്‍ ഇവിടം കൊണ്ട് കഴിഞ്ഞില്ല സുരക്ഷാ പാളിച്ചകള്‍. മൊഹാലിയില്‍ ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യുന്നതിനിടെ കാണികളിലൊരാള്‍ സുരക്ഷാ വലയം ഭേദിച്ച് ഗ്രൗണ്ടിലിറങ്ങി. സുരക്ഷാ ജീവനക്കാര്‍ വന്നാണ് ഇദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയത്.

നായകന്‍ വിരാട് കോലി ക്രീസില്‍ ബാറ്റു ചെയ്യുമ്പോഴും സമാന സംഭവം ആവര്‍ത്തിച്ചു. സുരക്ഷാ ജീവനക്കാരെ മറികടന്ന് ആരാധകന്‍ കോലിയ്ക്കരികിലേക്ക് ഓടിയടുത്തു. എന്നാല്‍ താരത്തിനടുത്ത് എത്തും മുന്‍പ് ഇയാളെ തടഞ്ഞുനിര്‍ത്താന്‍ ഗാര്‍ഡുകള്‍ക്കായി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കളത്തിനകത്തും പുറത്തും സുരക്ഷ ഉറപ്പുവരുത്താന്‍ അതത് ക്രിക്കറ്റ് അസോസിയേഷനുകള്‍ ബാധ്യസ്തരാണെന്ന് ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് മേധാവി അജിത് സിങ് വ്യക്തമാക്കിയത്.

സുരക്ഷാ വീഴ്ച്ചകള്‍ക്ക് എതിരെ ബിസിസിഐ കര്‍ശനമായ നടപടി സ്വീകരിക്കും. താരങ്ങളുടെ സുരക്ഷ ബിസിസിഐയുടെ പ്രഥമ അജണ്ടയാണ്. ഇതില്‍ വിട്ടുവീഴ്ച്ച ചെയ്യാനാവില്ല. കളിക്കിടെ കാണികള്‍ ഗ്രൗണ്ടിലിറങ്ങുന്ന സംഭവങ്ങള്‍ ഒരു കാരണവശാലും ആവര്‍ത്തിക്കരുതെന്ന് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബിസിസിഐ അന്ത്യശാസനം നല്‍കി.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: പന്തിനെ പഴിക്കുന്നത് നിര്‍ത്തൂ... ചെയ്യാവുന്നത് ഇതു മാത്രം — അഗാര്‍ക്കര്‍

സ്‌റ്റേഡിയത്തിലെ വേലിക്കും ബൗണ്ടറി ലൈനിനും ഇടയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിക്കണം. കാണികള്‍ക്ക് അഭിമുഖമായിരിക്കണം ഇവര്‍. മാത്രമല്ല, ബൗണ്ടറി ലൈനിന് ചുറ്റും കൃത്യമായ ഇടവേളകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബിസിസിഐ പുതിയ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, September 21, 2019, 18:05 [IST]
Other articles published on Sep 21, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X