വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയോ കോലിയോ ഒത്തുകളിക്കില്ല, കാരണം ബിസിസിഐയുടെ അന്വേഷണ മേധാവി പറയും

മുംബൈ: ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുഹമ്മദ് അസറുദ്ദീനും അജയ് ജഡേജയും വില്ലന്മാരായത് ക്രിക്കറ്റ് ലോകം കണ്ടു. ഇടക്കാലത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും വാതുവെയ്പ്പുകാര്‍ പിടിമുറുക്കുകയുണ്ടായി; മത്സരത്തിന്റെ ഉദ്ദേശശുദ്ധിതന്നെ അന്ന് ചോദ്യം ചെയ്യപ്പെട്ടു. ഒടുവില്‍ ക്രിക്കറ്റിലെ കറകളയാന്‍ സുപ്രീം കോടതി രംഗത്തുവരികയാണ് ചെയ്തത്. തുടര്‍ന്ന് വാതുവെയ്പ്പുകാരുമായുള്ള അവിശുദ്ധ ബന്ധത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും രണ്ടു വര്‍ഷം പരമോന്നത കോടതി വിലക്കി.

ഒത്തുകളി

ഇപ്പോള്‍ വീണ്ടും ഒത്തുകളി വിവാദം ഇന്ത്യന്‍ ക്രിക്കറ്റില്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. ഇത്തവണ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലാണ് വാതുവെയ്പ്പുകാര്‍ നുഴഞ്ഞുകയറിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഒരു ടീമിനെ ഒന്നടങ്കം വാതുവെയ്പ്പുകാര്‍ നിയന്ത്രിച്ചതായാണ് വിവരം. നിരവധി കളിക്കാരും പരിശീലകരും അംപയര്‍മാരും ഒത്തുകളിച്ചെന്ന് സൂചനയുണ്ട്. സംഭവത്തില്‍ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

ധോണിയെയോ കോലിയെയോ സമീപിക്കില്ല

അഴിമതി വിരുദ്ധ യൂണിറ്റ് തലവന്‍ അജിത് സിങ്ങിന്റെ അഭിപ്രായം പ്രകാരം ദേശീയ തലത്തില്‍ ക്രിക്കറ്റ് താരങ്ങളെ പ്രലോഭിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് വാതുവെയ്പ്പുകാര്‍ ആഭ്യന്തര ലീഗുകളില്‍ കടക്കുന്നത്. ഒത്തുകളിക്കാന്‍ വേണ്ടി മഹേന്ദ്ര സിങ് ധോണിയെയോ വിരാട് കോലിയെയോ വാതുവെയ്പ്പുകാര്‍ സമീപിക്കില്ല. കാരണം ദേശീയ താരങ്ങള്‍ ഒത്തുകളിക്കില്ലെന്ന പൂര്‍ണ ബോധ്യം ഇത്തരക്കാര്‍ക്കുണ്ട്.

നഷ്ടപ്പെടാൻ ഏറെ

അടുത്തകാലത്തായി ക്രിക്കറ്റില്‍ സജീവമാകാന്‍ ശ്രമിക്കുന്ന യുവതാരങ്ങളെയാണ് വാതുവെയ്പ്പുകാര്‍ നോട്ടമിടുന്നതെന്ന് അജിത് സിങ് ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.

'ഇന്നത്തെ സാഹചര്യത്തില്‍ ദേശീയ താരങ്ങളാരും ഒത്തുകളിക്കാന്‍ മുതിരില്ല. കാരണം സംഭവം പിടിക്കപ്പെട്ടാല്‍ പ്രതിച്ഛായയടക്കം താരങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഏറെയാണ്. ധോണിയോ കോലിയോ ഒത്തുകളിക്കുന്നത് ഒന്നാലോചിച്ചു നോക്കൂ, പണം വെച്ച് താരങ്ങളെ വിലയ്‌ക്കെടുക്കാമെന്ന സ്ഥിതി ഇന്നില്ല', അജിത് സിങ് വ്യക്തമാക്കി.

ഉയർന്ന പ്രതിഫലം

ഇനിയിപ്പോള്‍ പണം വെച്ച് വിലപേശാമെന്നുണ്ടെങ്കില്‍ത്തന്നെ ഈ താരങ്ങളുടെ പ്രതിഫലത്തെക്കാളും (ബ്രാന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെ) ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യാന്‍ വാതുവെയ്പ്പുകാര്‍ക്ക് കഴിയില്ല. ഈ അവസരത്തില്‍ ടീമിലേക്ക് വരാന്‍ ശ്രമിക്കുന്ന യുവതാരങ്ങളെയാണ് ഇവര്‍ നോട്ടമിടുന്നതെന്ന് അജിത് സിങ് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, വന്‍കിട ടൂര്‍ണമെന്റുകളില്‍ കയറിക്കൂടാനാവാത്ത സാഹചര്യത്തില്‍ സ്വന്തമായി ലീഗ് മത്സരങ്ങള്‍ തുടങ്ങി ടീമുകളുമായി ഒത്തുകളിക്കാന്‍ വാതുവെയ്പ്പുകാര്‍ മുന്‍കൈയ്യെടുക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Story first published: Wednesday, September 18, 2019, 14:12 [IST]
Other articles published on Sep 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X