മോശം പെരുമാറ്റം: ബംഗ്ലാ താരത്തിന് പിഴ നല്‍കി ബിസിബി
ധാക്ക: കളിക്കളത്തില്‍ മോശം പെരുമാറ്റത്തിന്റെ പേരുദോഷം ഏറെയുള്ള ടീമാണ് ബംഗ്ലാദേശ്. വിക്കറ്റ് സെലിബ്രേഷനും മറ്റും എതിര്‍ താരങ്ങളെ വളരെയധികം പ്രകോപിക്കുന്ന തരത്തിലാണ്. ഇതിനെതിരേ പല തവണ അവര്‍ക്ക് താക്കീതും ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ കളിക്കളത്തില്‍ മോശം പെരുമാറ്റം നടത്തിയ താരത്തിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പിഴ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ലെവല്‍ വണ്‍ കുറ്റമാണ് താരം ചെയ്തത്.

വിക്കറ്റ് നേടിയപ്പോള്‍ ാശമായി ഭാഷയും അനുയോജമല്ലാത്ത ശരീര ഭാഷയും കളിക്കളത്തില്‍ ഉപയോഗിച്ചതിനാണ് താരത്തിനെതിരേ നടപടിയെടുത്തിരിക്കുന്നത്. ഇത് പ്രകാരം മാച്ച്ഫീയുടെ 50 ശതമാനമാവും താരം പിഴയായി നല്‍കേണ്ടി വരിക. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സൗത്ത് സോണും ബാങ്ക് ഈസ്റ്റ് സോണും തമ്മില്‍ നടന്ന മത്സരത്തിലാണ് 30കാരനായ താരത്തിന്റെ മോശം പ്രകടനം. ബംഗ്ലാദേശിനുവേണ്ടി ഏഴ് ടെസ്റ്റില്‍ നിന്ന് ഒമ്പതും 14 ഏകദിനത്തില്‍ നിന്ന് 21 ഉും 30 ടി20യില്‍ നിന്ന് 41 വിക്കറ്റും അല്‍ അമീന്‍ ഹൊസൈന്‍ വീഴ്ത്തിയിട്ടുണ്ട്. ജനുവരിയില്‍ പാകിസ്താനെതിരായ ടി20യിലാണ് അവസാനമായി താരം ബംഗ്ലാദേശിനുവേണ്ടി കളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications