Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെല്‍ബണ്‍ സ്റ്റാര്‍സിനെ തകര്‍ത്തു, സിഡ്‌നി സിക്‌സേഴ്‌സ് ബിഗ്ബാഷ് ചാമ്പ്യന്മാര്‍

സിഡ്‌നി: ബിഗ്ബാഷ് ലീഗ് കിരീടം സിഡ്‌നി സിക്‌സേഴ്‌സിന്. ഫൈനലില്‍ മെല്‍ബണ്‍ സ്്റ്റാര്‍സിനെ 19 റണ്‍സിനാണ് സിഡ്‌നി സിക്‌സേഴ്‌സ് തകര്‍ത്തത്. മഴ കാരണം 12 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി സിക്‌സേഴ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മെല്‍ബണ്‍ സ്റ്റാര്‍സിന് 12 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സിഡ്‌നി സിക്‌സേഴ്‌സിന്റെ രണ്ടാം ബിബിഎല്‍ കിരീടമാണിത്. നേരത്തെ 2012ലാണ് സിഡ്‌നി സിക്‌സേഴ്‌സ് ബിബിഎല്‍ കിരീടം ഉയര്‍ത്തിയത്. ജോഷ് ഫിലിപ്പിയാണ് കളിയിലെ താരം.

കലാശപ്പോരാട്ടത്തില്‍ ടോസ് നേടിയ മെല്‍ബണ്‍ സ്റ്റാര്‍സ് സിഡ്‌നി സിക്‌സേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തിലേ തന്നെ ജെയിംസ് വിന്‍സി (2)യെ നഷ്ടമായെങ്കിലും ഒരുവശത്ത് നിലയുറപ്പിച്ച ജോഷ് ഫിലിപ്പി (52) സിഡ്‌നിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. 29 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സുമാണ് ഫിലിപ്പി അടിച്ചെടുത്തത്. ജോര്‍ദാന്‍ സില്‍ക്കും (15 പന്തില്‍ 27*), സ്റ്റീവ് സ്മിത്തും (12 പന്തില്‍ 21) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ മോയിസസ് ഹെന്റിക്വസ് (7), ഡാനിയല്‍ ഹ്യൂസ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

sydneysixers

മെല്‍ബണുവേണ്ടി ആദം സാംബയും ഗ്ലെന്‍ മാക്‌സ്‌വെല്ലും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ഡാനിയല്‍ വോറല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. മറുപടിക്കിറങ്ങിയ കരുത്തരായ മെല്‍ബണിന്റെ ബാറ്റിങ് നിരയെ സിഡ്‌നി ബൗളര്‍മാര്‍ പിടിച്ചുകെട്ടി. ഓപ്പണര്‍ നിക്ക് മാഡിന്‍സണ്‍ (0) അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി. മാര്‍ക്കസ് സ്റ്റോയിനിസ് (10), ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (5) എന്നിവര്‍ പെട്ടെന്ന് പുറത്തായതാണ് മെല്‍ബണ് തിരിച്ചടിയായത്. നിക്ക് ലാര്‍ക്കിന്‍ (26 പന്തില്‍ 38*) പുറത്താവാതെ നിന്നെങ്കിലും പിന്തുണ നല്‍കാന്‍ സഹതാരങ്ങള്‍ക്കായില്ല. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (6), ബെന്‍ ഡങ്ക് (11), സെബ് ഗോച്ച് (8) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. നഥാന്‍ കോള്‍ട്ടര്‍നെയ്ല്‍ (8 പന്തില്‍ 19) പുറത്താവാതെ നിന്നു.

Story first published: Sunday, February 9, 2020, 9:18 [IST]
Other articles published on Feb 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+