റാഷിദ് അപ്പീല്‍ ചെയ്തു, അമ്പയര്‍ വിരലുയര്‍ത്തി; പക്ഷെ പിന്നീട് അമ്പയര്‍ ചെയ്തത് ചിരിപ്പിക്കും
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ അമ്പയറുടെ അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്ന് ആരാധകര്‍. മെല്‍ബണ്‍ റെനെഗഡസ്, അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് എന്നിവര്‍ തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. റെനെഗഡ്‌സിന്റെ ഇന്നിങ്‌സിലെ 17-ാം ഓവറില്‍ ബൗളര്‍ റാഷിദ് ഖാന്‍ അപ്പീല്‍ ചെയ്യുകയും അമ്പയര്‍ ഔട്ടെന്ന് രീതിയില്‍ വിരലുയര്‍ത്തുകയുമായിരുന്നു. എന്നാല്‍, അമ്പയര്‍ പിന്നീട് തീരുമാനം മാറ്റി.
ബാറ്റ്‌സ്മാന്‍ വെബ്സ്റ്ററുടെ കാലില്‍ തട്ടിയ പന്തില്‍ റാഷിദ് ലെഗ് ബിഫോറിന് അപ്പീല്‍ ചെയ്യുകയായിരുന്നു. അമ്പയര്‍ ഗ്രെഗ് ഡാവിഡ്‌സണ്‍ ഉടന്‍ വിരല്‍ ഉയര്‍ത്തിയെങ്കിലും പിന്നീട് തീരുമാനം മാറ്റി മൂക്കില്‍ ചൊറിഞ്ഞു. അമ്പയര്‍ വിരല്‍ ഉയര്‍ത്തിയ ഉടനെ റാഷിദ് ആഘോഷം തുടങ്ങിയിരുന്നു. അദ്ദേഹം തീരുമാനം മാറ്റിയതും വിരല്‍ മറ്റൊരാവശ്യത്തിനായി ഉപയോഗിച്ചതും റാഷിദ് കണ്ടില്ല.

എന്താണ് സംഭവിച്ചതെന്ന് റാഷിദ് പിന്നീട് അമ്പയറോട് ചോദിക്കുന്നുണ്ട്. എന്നാല്‍, താന്‍ ഔട്ട് നല്‍കിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അമ്പയറുടെ തീരുമാനം കണ്ട് താന്‍ അമ്പരന്നെന്നാണ് ബൗളര്‍ മത്സരശേഷം പറഞ്ഞത്. മത്സരത്തില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് 18 റണ്‍സിന് ജയിക്കുകയും റാഷിദ് ഖാന്‍ മാന്‍ ഓഫ് ദി മാച്ച് ആവുകയും ചെയ്തു. 1997ല്‍ സമാനമായ മറ്റൊരു സംഭവം അരങ്ങേറിയിരുന്നു. അന്ന് ഇന്ത്യന്‍ താരം അജയ് ജഡേജയാണ് ഈ രീതിയില്‍ രക്ഷപ്പെട്ടത്. എന്നാല്‍, വിരലുയര്‍ത്തിയശേഷം തീരുമാനം മാറ്റിയ അമ്പയര്‍ രാമന്‍ ശര്‍മ പിന്നീടൊരു അന്താരാഷ്ട്ര മത്സരത്തില്‍ അമ്പയറായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications