വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനഗേഡ്‌സ് ചാമ്പ്യന്മാര്‍; ത്രില്ലിങ് ഫൈനലില്‍ മാക്‌സ്‌വെലും ടീമും വീണു

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ കുട്ടിക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍ മെല്‍ബണ്‍ റെനഗേഡ്‌സ് ചാമ്പ്യന്മാര്‍. ഫൈനലില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ 13 റണ്‍സിനാണ് തോല്‍പ്പിച്ചത്. 146 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സ്റ്റാര്‍സിന് അവസാന പത്ത് ഓവറില്‍ നിലതെറ്റുകയായിരുന്നു. ഒരുവസരത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 93 റണ്‍സ് എന്ന നിലയിലായിരുന്നു സ്റ്റാര്‍സ്.

renegades

ഫൈനലില്‍ തുടക്കം മുതല്‍ പിന്നിലായിപ്പോയ റെനഗേഡ്‌സ് കളിയുടെ അവസാനമാണ് തിരിച്ചെത്തി കന്നി കിരീടം സ്വന്തമാക്കുന്നത്. ഫൈനലിന്റെ നിലവാരത്തിലേക്ക് ഉയരാന്‍ റെനഗേഡ്‌സ് ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല. ടോം കൂപ്പറി(43)ന്റേയും ഡാനിയേല്‍ ക്രിസ്റ്റ്യന്റേയും(38) ബാറ്റിങ് മികവിലാണ് 145 റണ്‍സ് നേടിയത്. 13 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഉള്‍പ്പെടെയുള്ളവര്‍ തിളങ്ങിയില്ല.

ചെറിയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സ്റ്റാര്‍സ് ആദ്യ 10 ഓവര്‍ കഴിയുമ്പോഴേക്കും മത്സരം സ്വന്തമാക്കുമെന്ന തോന്നലുളവാക്കി. എന്നാല്‍, തുടരെ വിക്കറ്റ് വലിച്ചെറിഞ്ഞ അവര്‍ തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. ബെന്‍ ഡങ്ക്(57), മാര്‍ക്കസ് സ്‌റ്റോണിസ്(38) എന്നിവര്‍ ചേര്‍ന്ന് 93 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍, സ്റ്റോണിസ് 13-ാം ഓവറില്‍ ബൗള്‍ഡായതോടെ കളി മാറിമറിഞ്ഞു.

പരിക്ക് ഭേദമായി, പൃഥ്വി ഷായ്ക്ക് വിളിയെത്തി; ഇനി ഇന്ത്യന്‍ ടീമിലേക്കുംപരിക്ക് ഭേദമായി, പൃഥ്വി ഷായ്ക്ക് വിളിയെത്തി; ഇനി ഇന്ത്യന്‍ ടീമിലേക്കും

പിന്നാലെ വന്ന പീറ്റര്‍ ഹാന്റ്‌സ്‌കോംബ് റണ്ണൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ ഗ്ലെന്‍ മാക്‌സ് വെല്‍ ഒരു റണ്ണെടുത്തും പുറത്തായി. 17 റണ്‍സെടുത്ത ആദം സാപ്പ പൊരുതിനോക്കിയെങ്കിലും ജയിക്കാനായില്ല. ഇത് രണ്ടാം തവണയാണ് മെല്‍ബണ്‍ സ്റ്റാര്‍സ് ഫൈനലിലെത്തി കിരീടമില്ലാതെ നിരാശരാകുന്നത്. രണ്ട് വിക്കറ്റ് വീഴ്ത്തുകയും 38 റണ്‍സ് എടുക്കുകയും ചെയ്ത ഡാനിയേല്‍ ക്രിസ്റ്റ്യന്‍ ആണ് കളിയിലെ താരം.

Story first published: Sunday, February 17, 2019, 15:06 [IST]
Other articles published on Feb 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X