
പ്രവീണ്‍ താംബെ
പ്രായത്തെ വെറും അക്കമാക്കി മാറ്റിയ താരമാണ് പ്രവീണ്‍ താംബെ. 48ാം വയസിലും ക്രിക്കറ്റില്‍ സജീവമായ താരം ട്വി20 ലീഗുകളില്‍ മിന്നും റെക്കോഡുള്ള സ്പിന്‍ ബൗളറാണ്. 41ാം വയസിലാണ് താംബെ ഐപിഎല്ലില്‍ അരങ്ങേറ്റം നടത്തിയത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം 33 ഐപിഎല്‍ മത്സരം കളിച്ച താംബ 28 വിക്കറ്റും നേടി. ഐപിഎല്ലിലെത്തിയ ശേഷം ആഭ്യന്തര മത്സരത്തില്‍ മുംബൈയ്ക്കുവേണ്ടി കളിച്ച താരമാണ് താംബെ. ഇത്തവണത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ താംബെ ഉണ്ടാകില്ല. ബിസിസി ഐയുടെ അനുമതിയില്ലാതെ വിദേശ ലീഗില്‍ കളിക്കാന്‍ പോയതിനാല്‍ താരത്തെ വിലക്കുകയായിരുന്നു. ബിബിഎല്ലില്‍ താംബെയ്ക്കായി ആവിശ്യക്കാര്‍ ഉണ്ടാകാനാണ് സാധ്യത കൂടുതല്‍.

ഇര്‍ഫാന്‍ പഠാന്‍
ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്ന ഇര്‍ഫാന്‍ പഠാനും ബിബിഎല്ലില്‍ കളിക്കാനുള്ള ആഗ്രഹം കഴിഞ്ഞിടെ പങ്കുവെച്ചിരുന്നു. വിരമിച്ച ശേഷവും പഴയ ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് കഴിഞ്ഞിടെ നടന്ന റോഡ് സേഫ്റ്റി മത്സരത്തിലൂടെ ഇര്‍ഫാന്‍ തെളിയിച്ചിരുന്നു. നിലവില്‍ അവതാരകനായും കമന്റെറ്ററുമായെല്ലാം സജീവമായ ഇര്‍ഫാന്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കഴിവുള്ളയാളാണ്. അതിനാല്‍ത്തന്നെ ബിബിഎല്ലില്‍ ഏതെങ്കിലും ടീം പരിഗണിച്ചാല്‍ കളിക്കാന്‍ ഇര്‍ഫാന് താല്‍പ്പര്യം ഉണ്ട്. ഓസീസിലെ സാഹചര്യം സ്വിങ് ബൗളര്‍മാര്‍ക്ക് അനുകൂലമായതിനാല്‍ ഇര്‍ഫാന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. 103 ഐപിഎല്ലില്‍ നിന്ന് 1139 റണ്‍സും 80 വിക്കറ്റുമാണ് ഇര്‍ഫാന്റെ സമ്പാദ്യം.

പ്രഖ്യാന്‍ ഓജ
മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഖ്യാന്‍ ഓജയും ബിബിഎല്ലില്‍ കളിക്കാന്‍ ഇത്തവണ സാധ്യത കല്‍പ്പിക്കുന്നുണ്ട്. തന്റെ അവസാന മത്സരത്തില്‍ കളിയിലെ താരമായി വിരമിച്ച പ്രഖ്യാന്‍ ബിബിഎല്ലില്‍ കളിക്കാന്‍ താല്‍പര്യവും അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കൊപ്പം വിദേശ പര്യടനങ്ങള്‍ നടത്തി അനുഭവസമ്പത്തുള്ള താരമാണ് ഓജ. ഐപിഎല്ലിലടക്കം കളിച്ച് ടി20 ഫോര്‍മാറ്റില്‍ മികവ് തെളിയിച്ച ഓജയ്ക്ക് ബിബിഎല്ലില്‍ അവസരം ലഭിച്ചാലും അത്ഭുതപ്പെടാനില്ല. ഇന്ത്യക്കുവേണ്ടി 6 ടി20യില്‍ നിന്ന് 10 വിക്കറ്റും 92 ഐപിഎല്ലില്‍ നിന്ന് 89 വിക്കറ്റും ഓജ നേടിയിട്ടുണ്ട്.


Click it and Unblock the Notifications











