Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓപ്പണിംഗില്‍ ആ താരമാണ് പ്രിയപ്പെട്ടത്, സിംഹത്തിനൊപ്പം കളിക്കുന്നത് പോലെയായിരുന്നുവെന്ന് സെവാഗ്!!

ദുബായ്: ഇന്ത്യന്‍ ടീമില്‍ എക്കാലവും മികച്ച ഓപ്പണിംഗ് താരമാണ് സെവാഗ്. സൗരവ് ഗാംഗുലിയെയും ഗൗതം ഗംഭീറിനെയും പോലുള്ള മികച്ച താരങ്ങള്‍ക്കൊപ്പം അദ്ദേഹം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഓപ്പണിംഗില്‍ തന്റെ പ്രിയപ്പെട്ട പാര്‍ട്ണര്‍ ആരായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സെവാഗ്. അത് പക്ഷേ ഗൗതം ഗംഭീറല്ലെന്നും ഉറപ്പായിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ഓപ്പണിംഗ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന് സെവാഗ് പറയുന്നു. തനിക്കൊപ്പം അദ്ദേഹം കളിക്കുമ്പോള്‍ അത് ശരിക്കും ആസ്വദിച്ചിരുന്നുവെന്നും സെവാഗ് പറഞ്ഞു. സെവാഗ് ഗാംഗുലിക്കൊപ്പവും പ്രത്യേകിച്ച് ഗംഭീറിനൊപ്പവും ഓപ്പണിംഗ് റെക്കോര്‍ഡുകള്‍ തീര്‍ത്തിരുന്നു.

1

പക്ഷേ ഇവരുടെ പേരുകളൊന്നും സെവാഗ് ഉന്നയിച്ചില്ല. അതിന് കാരണവും സെവാഗ് വ്യക്തമാക്കി. എതിരാളികള്‍ എല്ലാ സമയത്തും ഞങ്ങള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ സച്ചിനെ പുറത്താക്കാനാണ് താല്‍പര്യപ്പെട്ടിരുന്നത്. അതുകൊണ്ട് എനിക്ക് അവരൊരു ഭീഷണിയായിരുന്നില്ല. ഒരറ്റത്ത് നിന്ന് എനിക്ക് ഭയപ്പെടാതെ റണ്‍സ് അടിച്ചെടുക്കാന്‍ സാധിക്കുമായിരുന്നുവെന്നും സെവാഗ് പറഞ്ഞു. സച്ചിന്‍ എന്ന് പറഞ്ഞാല്‍ കാട്ടിലെ രാജാവായ സിംഹത്തെ പോലെയാണ്. അദ്ദേഹത്തിനൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ സിംഹത്തിനൊപ്പം നടക്കുന്നത് പോലെയാണ് തോന്നുന്നതെന്നും സെവാഗ് പറഞ്ഞു. നേരത്തെ തന്നെ തന്റെ സച്ചിന്‍ സ്‌നേഹം സെവാഗ് വെളിപ്പെടുത്തിയതാണ്.

കരിയറിന്റെ തുടക്കത്തില്‍ സച്ചിനെ പോലെ കളിക്കാനാണ് താന്‍ ശ്രമിച്ചതെന്നും, അത് പരാജയപ്പെട്ടെന്നും, പിന്നീടാണ് തന്റേതായ ശൈലിയിലേക്ക് തിരിച്ചെത്തിയതെന്നും സെവാഗ് പറഞ്ഞിരുന്നു. സച്ചിനും സെവാഗും 2011 ലോകകപ്പില്‍ അടക്കം ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. 93 ഇന്നിംഗ്‌സുകളില്‍ നിന്ന് 3919 റണ്‍സാണ് ഈ കൂട്ടുകെട്ട് അടിച്ചെടുത്തത്. 12 തവണ ഇരുവരും ചേര്‍ന്ന് നൂറ് റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 42.13 ശരാശരിയാണ് ഇരുവരുടെയും കൂട്ടുകെട്ടിന് ഉള്ളത്. ഇന്ത്യന്‍ ടീമിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ശൈലി തന്നെ മാറ്റിയത് സെവാഗ്-സച്ചിന്‍ കൂട്ടുകെട്ടാണ്. ഇരുവരും ചേര്‍ന്ന് അടിച്ചുതകര്‍ത്ത മത്സരങ്ങളില്‍ ഇന്ത്യന്‍ വമ്പന്‍ ജയങ്ങള്‍ നേടിയിട്ടുണ്ട്.

അതേസമയം വീരു കി ബൈഠക് എന്ന പുതിയ പരിപാടിയുമായിട്ടാണ് സെവാഗ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് സെവാഗ് തന്റെ പ്രിയ ഓപ്പണിംഗ് താരത്തെ വെളിപ്പെടുത്തിയത്. ഷോയില്‍ ഐപിഎല്‍ ടീമുകളുടെ പ്രകടനത്തെയാണ് വിലയിരുത്തുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അടക്കം രൂക്ഷമായി സെവാഗ് വിമര്‍ശിച്ചിരുന്നു. ഈ പരിപാടിയുടെ അവസാനം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സെവാഗ് മറുപടി നല്‍കും. അതാണ് ഈ ഷോയെ ഏറ്റവും ജനപ്രിയമാക്കിയത്.

Story first published: Saturday, October 17, 2020, 20:15 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+