Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അങ്കം ജയിച്ച് വമ്പ് കാട്ടാന്‍ പഴയ ചങ്ക്‌സ്... അവസാന ചിരി ആര്‍ക്ക്? കോലിയോ, എബിഡിയോ?

കേപ്ടൗണ്‍: ജനുവരി അഞ്ചിന് കേപ്ടൗണ്ടില്‍ ആരംഭിക്കുന്ന ഇന്ത്യ -ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ഏറെ പ്രത്യേകതകള്‍ കൊണ്ടു തന്നെ ഇതിനകം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. നേരത്തേ ഐപിഎല്ലില്‍ ഒരുമിച്ച് കളിച്ചിട്ടുള്ള പഴയ കൂട്ടുകാരാണ് ഇത്തവണ തങ്ങളുടെ രാജ്യത്തിനു വേണ്ടി ഇരുഭാഗത്തു നിന്നും പോരടിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട്താരവും മുന്‍ നായകനുമായ എബി ഡിവില്ലിയേഴ്‌സുമാണ് ഇവര്‍.

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരന്നെു തെളിയിച്ചു കഴിഞ്ഞ കോലിയും എബിഡിയും അങ്കം വെട്ടുമ്പോള്‍ ആര് നേടുമെന്ന് പ്രവചിക്കുക അസാധ്യമാണ്. നാട്ടില്‍ മാത്രമല്ല ഇന്ത്യയടക്കമുള്ള ഏഷ്യയിലെ പിച്ചുകളില്‍ പോലും ബാറ്റിങില്‍ സംഹാരതാണ്ഡവമാടിയ താരമണ് എബിഡി. എന്നാല്‍ ഏഷ്യന്‍ പിച്ചുകളില്‍ കൂടുതല്‍ മികച്ച മികച്ച പ്രകടനം നടത്തിയിട്ടുള്ള കോലി ഇനി ദക്ഷിണാഫ്രിക്കയില്‍ അതിവേഗ പിച്ചിലും തന്റെ മിടുക്ക് തെളിയിക്കാനൊരുങ്ങുകയാണ്.

അടുത്ത സുഹൃത്ത്

അടുത്ത സുഹൃത്ത്

താനും എബിഡിയും തമ്മിലുള്ള ഏറ്റുമുട്ടലെന്ന നിലയില്‍ മാത്രം ടെസ്റ്റിനെ കാണേണ്ടെന്നാണ് ഇതേക്കുറിച്ചു കോലി പ്രതികരിച്ചത്. എബി എന്റെ വളരെ അടുത്ത സുഹൃത്തുതക്കളില്‍ ഒരാളാണ്. ഒരു വ്യക്തിയെന്ന നിലയിലും കളിക്കാരനെന്ന നിലയിലും അദ്ദേഹത്തോട് തികഞ്ഞ ബഹുമാനമാണുള്ളത്.
എന്നാല്‍ വ്യത്യസ്ത ടീമുകള്‍ക്കായി കളിക്കുമ്പോള്‍ എത്രയും വേഗം എബിയെ പുറത്താക്കാനായിരിക്കും ശ്രമിക്കുക. അദ്ദേഹത്തിന്റെ കാര്യത്തിലും ഇതേ ലക്ഷ്യം തന്നെയാണ് ഉണ്ടാവുകയെന്നും കോലി വിശദമാക്കി.

ഇന്ത്യക്കാര്‍ക്കും പ്രിയങ്കരന്‍

ഇന്ത്യക്കാര്‍ക്കും പ്രിയങ്കരന്‍

ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്ററെന്നാണ് കോലി വിശേഷിപ്പിക്കപ്പെടുന്നത്. തന്റെ തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളിലൂടെ അദ്ദേഹം ഇതു തെളിയിക്കുകയും ചെയ്തിട്ടുണ്ട്. മറുഭാഗത്ത് ഇന്ത്യന്‍ ആരാധകര്‍ക്കുപോലും ഏറെ പ്രിയങ്കരനായ താരമാണ് എബി ഡിവില്ലിയേഴ്‌സ്.
രണ്ടു സീസണുകള്‍ക്കു മുമ്പ് ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ എബിഡി, എബിഡി എന്നു ആര്‍പ്പുവിളിച്ചാണ് കാണികള്‍ അദ്ദേഹത്തെ പ്രോല്‍സാഹിപ്പിച്ചത്. അന്ന് ടെസ്റ്റില്‍ നിരാശപ്പെടുത്തിയെങ്കിലും പിന്നീടു നടന്ന അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ എബിഡി മൂന്നു സെഞ്ച്വറികള്‍ നേടിയിരുന്നു. അദ്ദേഹത്തിന്റെ മികവില്‍ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കുകയും ചെയ്തു

രണ്ടു ടെസ്റ്റുകള്‍ കളിച്ചു

രണ്ടു ടെസ്റ്റുകള്‍ കളിച്ചു

2013-14 സീസണില്‍ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോള്‍ കോലി ടീമിലുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ തനിക്കു തിളങ്ങാനാവുമെന്ന് അന്ന് കോലി തെളിയിക്കുകയും ചെയ്തു. ജൊഹാനസ്ബര്‍ഗില്‍ നടന്ന ടെസ്റ്റില്‍ കോലി 119 റണ്‍സും 96 റണ്‍സും നേടിയിരുന്നു.
ഇത്തവണ ക്യാപ്റ്റന്റെ അമിത ചുമതല കൂടി തോളിലേറ്റിയാണ് കോലി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിമാനമിറങ്ങിയത്.

എബിഡിയെ സൂക്ഷിക്കണം

എബിഡിയെ സൂക്ഷിക്കണം

ഇന്ത്യക്കെതിരേ 17 ടെസ്റ്റുകളില്‍ എബിഡി ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുണ്ട്. 40.10 എന്ന ഭേദപ്പെട്ട ശരാശരിയാണ് അദ്ദേഹത്തിന് ഇന്ത്യക്കെതിരേയുള്ളത്. ഇന്ത്യക്കെതിരേ ചില ശ്രദ്ധേയമായ പ്രകടനങ്ങണാണ് അദ്ദേഹം മുമ്പ് നടത്തിയിട്ടുള്ളത്.
2007-08 സീസണില്‍ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യക്കെതിരേ 217 റണ്‍സെടുത്ത് എബിഡി തീപ്പൊരി ബാറ്റിങ് കാഴ്ചവച്ചിരുന്നു. ടെസ്റ്റില്‍ ഒരുദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും എബിഡിയുടെ പേരിലാണ്. അദ്ദേഹം നേടിയതാവട്ടെ ഇന്ത്യക്കെതിരേയും. 2010-11 സീസണില്‍ സെഞ്ചൂറിയനില്‍ നടന്ന ടെസ്റ്റിലാണ് 75 പന്തില്‍ 100 തികച്ച് എബിഡി ചരിത്രം കുറിച്ചത്.

കോലിക്ക് അവിസ്മരണീയ വര്‍ഷം

കോലിക്ക് അവിസ്മരണീയ വര്‍ഷം

കോലിയെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ വര്‍ഷമായിരുന്നു 2017. ടെസ്റ്റിലും നിശ്ചിത ഓവര്‍ ക്രിക്കറ്റിലുമെല്ലാം അദ്ദേഹം ഒരുപോലെ തകര്‍പ്പന്‍ പ്രകടനം നടത്തി. 75.64 ശരാശരിയില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളടക്കം 1059 റണ്‍സാണ് കോലി വാരിക്കൂട്ടിയത്.
എന്നാല്‍ പരിക്കുകാരണം കൂടുതല്‍ സമയവും കളത്തിനു പുറത്തായിരുന്ന എബിഡി ഒരു ടെസ്റ്റില്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം കളിച്ചത്. സിംബാബ്‌വെയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഏക ടെസ്റ്റില്‍ അദ്ദേഹം 53 റണ്‍സുമായി തിളങ്ങുകയും ചെയ്തിരുന്നു. രണ്ടു ദിവസം കൊണ്ട് ദക്ഷിണാഫ്രിക്ക എതിരാളികളെ നിലംപരിശാക്കിയിരുന്നു.

Story first published: Monday, January 1, 2018, 15:57 [IST]
Other articles published on Jan 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+