Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് താരത്തിന്റെ പിഴ ബ്രയാന്‍ ലാറ കൊടുക്കും?

ദില്ലി: ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സനുമായി വഴക്കിട്ട് പിഴ വാങ്ങിയ പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ വഹാബ് റിയാസിന് വേണ്ടി ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ രംഗത്ത്. വഹാബ് റിയാസിന്റെ പിഴ താന്‍ കൊടുക്കാന്‍ തയ്യാറാണ് എന്നാണ് ലാറ പറയുന്നത്. റിയാസിന് പിഴ വിധിക്കാനുള്ള ഐ സി സിയുടെ തീരുമാനം തെറ്റായിരുന്നു എന്നും ലാറ കുറ്റപ്പെടുത്തുന്നു.

പാകിസ്താന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റെങ്കിലും വാട്‌സന്‍ - വഹാബ് റിയാസ് പോരാട്ടം ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച രംഗങ്ങളില്‍ ഒന്നായിരുന്നു. ഫാസ്റ്റും ബൗണ്‍സും ഒന്നിച്ച എണ്ണം പറഞ്ഞ പന്തുകളിലൂടെ വഹ്ബ് റിയാസ് വാട്‌സനെ വരച്ച വരയില്‍ നിര്‍ത്തി. ഓരോ പന്തും ബീറ്റ് ചെയ്യപ്പെടുമ്പോള്‍ വാട്‌സന്റെ തൊട്ടടുത്തെത്തി റിയാസ് കയ്യടിച്ചും ചിരിച്ചും പ്രകോപിപ്പിച്ചു.

brian-lara

നിയന്ത്രണം വിട്ട വാട്‌സന്‍ ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറി ലൈനില്‍ ഫീല്‍ഡര്‍ കൈവിട്ടതോടെ കളിയുടെ രസവും പോയി. വാട്‌സന്‍ - വഹാബ് യുദ്ധം അവിടം കൊണ്ട് തീര്‍ന്നെങ്കിലും ഐ സി സി രണ്ടുപേര്‍ക്കും പിഴ ശിക്ഷ വിധിച്ചു. വഹാബ് റിയാസിന് മാച്ച് ഫീസിന്റെ 50 ശതമാനവും വാട്‌സന് 15 ശതമാനം പിഴയുമാണ് ഐ സി സിയുടെ വകയായി കിട്ടിയത്.

എന്നാല്‍ ലാറയ്ക്ക് വഹാബ് റിയാസിന്റെ പ്രകടനം നന്നായി പിടിച്ചു. ലോകകപ്പിലെ ഏറ്റവും നല്ല നിമിഷം എന്നാണ് വഹാബ് റിയാസിന്റെ ബൗളിംഗ് പ്രകടനത്തെ ലാറ വിളിക്കുന്നത്. വാട്‌സന്‍ ഒരു സ്‌കൂള്‍ കുട്ടിയെ പോലെ ചൂളിപ്പോയി എന്നും ലാറ പറയുന്നു. വഹാബ് റിയാസിനെ കാണാനുള്ള ആഗ്രഹവും ലാറ മറച്ചുവെച്ചില്ല.

Story first published: Monday, March 23, 2015, 13:45 [IST]
Other articles published on Mar 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+