വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: പെയ്യുമോ സെഞ്ച്വറി മഴ? ഫിഫ്റ്റിയിലും ചരിത്രം തിരുത്തും... ഓസീസിന്റെ റെക്കോര്‍ഡും തകരും!!

മെയ് 30നാണ് ലോകകപ്പിനു തുടക്കമാവുന്നത്

By Manu
ലോകകപ്പില്‍ ഈ റെക്കോര്‍ഡുകള്‍ തകരും

ലണ്ടന്‍: ലോക ക്രിക്കറ്റിലെ വന്‍പൂരമായ ഐസിസിയുടെ ഏകദിന ലോകകപ്പിന് അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മെയ് 30ന് ഓവലില്‍ ആതിഥേയരും കിരീട ഫേവിറ്റുകളായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാവുന്നത്. ഇംഗ്ലണ്ടിലെ പിച്ചുകള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു ഗുണം ചെയ്യുന്നതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റില്‍ റണ്‍മഴ തന്നെ പ്രതീക്ഷിക്കാമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ കണക്കുകൂട്ടല്‍.

ഐപിഎല്ലിനെ കണ്ടുപഠിക്കൂ... ലോകകപ്പും അതുപോലെ വേണം, ഞെട്ടിക്കുന്ന നിര്‍ദേശവുമായി ശാസ്ത്രി ഐപിഎല്ലിനെ കണ്ടുപഠിക്കൂ... ലോകകപ്പും അതുപോലെ വേണം, ഞെട്ടിക്കുന്ന നിര്‍ദേശവുമായി ശാസ്ത്രി

പല ബാറ്റിങ് റെക്കോര്‍ഡുകളും ലോകകപ്പില്‍ തകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2015ലെ ലോകകപ്പും അവസാനമായി ഇംഗ്ലണ്ടില്‍ നടന്ന ഇംഗ്ലണ്ടിന്റെ ഏകദിന പരമ്പരയുമെല്ലാം പരിഗണിച്ചാണ് റെക്കോര്‍ഡുകള്‍ പലതും വഴിമാറിയേക്കാമെന്ന് ഉറപ്പിച്ചു പറയുന്നത്. ലോകകപ്പില്‍ തകരാനിടയുള്ള പ്രധാനപ്പെട്ട ബാറ്റിങ് റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

കൂടുതല്‍ സെഞ്ച്വറികള്‍

കൂടുതല്‍ സെഞ്ച്വറികള്‍

ഏറ്റവുമധികം സെഞ്ച്വറികള്‍ പിറക്കുന്ന ലോകകപ്പായി ഇത്തവണത്തെ ടൂര്‍ണമെന്റ് മാറാനുള്ള സാധ്യതകള്‍ കൂടുതലാണ്. കഴിഞ്ഞ ലോകകപ്പില്‍ 48 മല്‍സരങ്ങളില്‍ കണ്ടത് 38 സെഞ്ച്വറികളായിരുന്നു. അതായത് ഒരു കളിയില്‍ 0.79 സെഞ്ച്വറികളെന്നാണ് കണക്ക്. അടുത്തിടെ ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയില്‍ 14 മല്‍സരങ്ങളില്‍ പിറന്നത് 13 സെഞ്ച്വകളായിരുന്നു. ഒരു കളിയില്‍ 0.93 സെഞ്ച്വറികളെന്ന് കണക്ക് പറയുന്നു.
ഒരു മല്‍സരത്തില്‍ 0.85 സെഞ്ച്വറികളെന്ന കണക്ക് പരിഗണിക്കുമ്പോള്‍ ഈ ലോകകപ്പിലെ 48 മല്‍സരങ്ങളില്‍ 41 സെഞ്ച്വകളുണ്ടായേക്കമെന്നാണ് പ്രവചനം. ഇതു യാഥാര്‍ഥ്യമായാല്‍ ലോകകപ്പില്‍ പുതിയൊരു റെക്കോര്‍ഡായിരിക്കും.

അര്‍ധസെഞ്ച്വറികളിലും റെക്കോര്‍ഡ്

അര്‍ധസെഞ്ച്വറികളിലും റെക്കോര്‍ഡ്

സെഞ്ച്വറികളുടെ എണ്ണത്തില്‍ മാത്രമല്ല അര്‍ധസെഞ്ച്വറികളുടെ എണ്ണത്തിലും ലോകകപ്പില്‍ ചരിത്രം പിറക്കാന്‍ സാധ്യതയേറെയാണ്. 2015ലെ ലോകകപ്പില്‍ 149 ഫിഫ്റ്റികളാണ് കണ്ടത്. അതായത് ഒരു കളിയില്‍ 3.10 എന്ന റേറ്റിലാണ് ഫിഫ്റ്റികള്‍ കണ്ടത്. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ പരമ്പരയിലെ 43 ഫിഫ്റ്റികള്‍ പരിഗണിക്കുമ്പോള്‍ ഒരു കളിയില്‍ 3.07 എന്ന റേറ്റിലാണ് ഫിഫ്റ്റികള്‍ പിറന്നത്.

ലോകകപ്പില്‍ ഒരു കളിയില്‍ 3.2 എന്ന റേറ്റില്‍ ഫിഫ്റ്റികള്‍ പിറക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞത് 154 ഫിഫ്റ്റികളെല്ലാം ടൂര്‍ണമെന്റില്‍ കണ്ടേക്കാം.

ഉയര്‍ന്ന ടീം ടോട്ടല്‍

ഉയര്‍ന്ന ടീം ടോട്ടല്‍

ലോകകപ്പിലെ ഉയര്‍ന്ന ടീം ടോട്ടലും ഇത്തവണണ ഇംഗ്ലണ്ടില്‍ കാണാനുള്ള സാധ്യത കൂടുതലാണ്. നിലവില്‍ ഈ റെക്കോര്‍ഡ് ലോക ചാംപ്യന്‍മാര്‍ കൂടിയായ ഓസ്‌ട്രേലിയയുടെ പേരിലാണ്. കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരേയാണ് ആറു വിക്കറ്റിന് 417 റണ്‍സ് അടിച്ചെടുത്ത് കംഗാരുപ്പട റെക്കോര്‍ഡിട്ടത്.
കഴിഞ്ഞ ഏകദിന പരമ്പരയില്‍ പാകിസ്താനെതിരേ ഇംഗ്ലണ്ട് 359 റണ്‍സിന്റെ വിജയലക്ഷ്യം വെറും 44.5 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നിരുന്നു. മുഴുവന്‍ ഓവര്‍ കളിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ട് 403 റണ്‍സെടുക്കുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ലോകകപ്പിലെ റെക്കോര്‍ഡ് സ്‌കോറുമായുള്ള അകലം 14 ആയി കുറയുമായിരുന്നു.
ഈ ലോകകപ്പില്‍ മൂന്നോ, നാലോ മല്‍സരങ്ങളിലെങ്കിലും 400ന് മുകൡ സ്‌കോര്‍ കാണാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ ഓസീസിന്റെ റെക്കോര്‍ഡ് സ്‌കോറും തിരുത്തപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

Story first published: Thursday, May 23, 2019, 13:41 [IST]
Other articles published on May 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X