വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ ഇവര്‍ തല്ലിത്തീര്‍ക്കും... ബൗളര്‍മാരുടെ പേടിസ്വപ്‌നം, ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം

മെയ് 30നാണ് ലോകകപ്പിനു തുടക്കമാവുന്നത്

By Manu
ഇവർ ബൗളര്‍മാരുടെ പേടിസ്വപ്‌നം

ദില്ലി: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ചില താരങ്ങള്‍ തങ്ങളുടെ ബാറ്റിങ് മികവ് കൊണ്ട് എതിര്‍ ടീം ബൗളര്‍മാരുടെ പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞു. റണ്‍മഴ പെയിച്ച് തങ്ങളുടെ ടീമിനെ ഹീറോയാവാനുള്ള പടയൊരുക്കത്തിലാണ് ഇവര്‍.

പോണ്ടിങിനെ പിന്തുണച്ച് വോ... ലോകകപ്പ് ഇന്ത്യക്കും ഓസീസിനുമില്ല!! ഉറപ്പിച്ചോ അവര്‍ തന്നെ പോണ്ടിങിനെ പിന്തുണച്ച് വോ... ലോകകപ്പ് ഇന്ത്യക്കും ഓസീസിനുമില്ല!! ഉറപ്പിച്ചോ അവര്‍ തന്നെ

ബൗളര്‍മാരേക്കുളപരി ബാറ്റ്‌സ്മാന്‍മാരുടെ ലോകകപ്പാണ് വരാനിരിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ലോകകപ്പില്‍ അണിനിരക്കുന്ന 10 ടീമുകളില്‍ ചിലതില്‍ മാച്ച് വിന്നര്‍മാരായ ചില ബാറ്റ്‌സ്മാന്‍മാരുണ്ട്. മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള ഈ കളിക്കാര്‍ ആരൊക്കെയായിരിക്കുമെന്നു നോക്കാം.

വിരാട് കോലി (ഇന്ത്യ)

വിരാട് കോലി (ഇന്ത്യ)

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനത്തിനു കച്ചമുറുക്കുകയാണ്. ഏകദിനത്തില്‍ ഇതിനകം 10,483 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. വെറും 227 മല്‍സരങ്ങളിലാണ് 59.57 ശരാശരിയില്‍ 41 സെഞ്ച്വറികളോടെ കോലി ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്.
മൂന്നാമനായി ക്രീസിലെത്തി നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള കോലിയുടെ പ്രകടനം ലോകകപ്പില്‍ ഇന്ത്യയുടെ ഭാവി തീരുമാനിക്കും.

റോസ് ടെയ്‌ലര്‍ (ന്യൂസിലാന്‍ഡ്)

റോസ് ടെയ്‌ലര്‍ (ന്യൂസിലാന്‍ഡ്)

ന്യൂസിലാന്‍ഡിന്റെ ഏറെ മല്‍സര പരിചയമുള്ള താരങ്ങളിലൊരാളാണ് മുന്‍ നായകന്‍ കൂടിയായ റോസ് ടെയ്‌ലര്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ പല തവണ ടീമിന്റെ രക്ഷകനായിട്ടുള്ള താരമാണ് അദ്ദേഹം. ഏകദിനത്തില്‍ നിലവില്‍ 48.34 ശരാശരിയില്‍ 218 മല്‍സരങ്ങളില്‍ നിന്നും ടെയ്‌ലര്‍ 8026 റണ്‍സ് നേടിക്കഴിഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷമായി താരം ഉജ്ജ്വല ഫോമിലാണ്. 2018ല്‍ 91.29ഉം ഈ വര്‍ഷം 74.13ഉം ആണ് ടെയ്‌ലറുടെ ബാറ്റിങ് ശരാശരി.

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

വിലക്കിനു ശേഷം അടുത്തിടെ തിരിച്ചെത്തിയ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ലോകകപ്പില്‍ ഗംഭീര തിരിച്ചുവരവ് ലക്ഷ്യമിടുകയാണ്. ഈ സീസണിലെ ഐപിഎല്ലില്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് അദ്ദേഹത്തിനായിരുന്നു. 12 മല്‍സരങ്ങളില്‍ നിന്നും 692 റണ്‍സാണ് വാര്‍ണര്‍ വാരിക്കൂട്ടിയത്.
ഏകദിനത്തില്‍ 106 മല്‍സരങ്ങളാണ് താരം ഓസീസിനായി കളിച്ചത്. 43.42 ശരാശരിയില്‍ 4343 റണ്‍സ് ഓസീസ് ഓപ്പണര്‍ നേടിക്കഴിഞ്ഞു.

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തിലാണ് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറുടെ സ്ഥാനം. മോശം ഫോമിനെ തുടര്‍ന്ന് ഇടയ്ക്കു ടീമില്‍ സ്ഥാനം നഷ്ടമായെങ്കിലും ഐപിഎല്ലിലെ ഇടിവെട്ട് പ്രകടനം താരത്തെ ദേശീയ ടീമില്‍ തിരികെയെത്തിക്കുകയായിരുന്നു. 131 ഏകദിനങ്ങളില്‍ നിന്നും 41.56 ശരാശരിയില്‍ 3531 റണ്‍സ് ബട്‌ലര്‍ നേടിക്കഴിഞ്ഞു.

Story first published: Tuesday, May 21, 2019, 13:26 [IST]
Other articles published on May 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X