വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സമാന്‍ ഇനി പാക് സൂപ്പര്‍മാന്‍... ആറാമത്തെ താരം, എലൈറ്റ് ക്ലബ്ബിന്റെ അമരത്ത് ഹിറ്റ്മാന്‍

പാകിസ്താനു വേണ്ടി ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് ഫഖര്‍ സമാന്‍

ബുലാവായോ: ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേട്ടമെന്നത് നേരത്തേ ഒരു സ്വപ്‌നം മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ഈ എലൈറ്റ് ക്ലബ്ബിലേക്ക് താരങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. പാകിസ്താന്റെ ഇടംകൈയന്‍ ഓപ്പണറും യുവതാരവുമായ ഫഖര്‍ സമാനാണ് ഏറ്റവും ഒടുവിലായി ഈ അപൂര്‍വ്വനേട്ടത്തിന് അവകാശിയായത്.

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാമത്തെ മല്‍സരത്തിലാണ് ഫഖര്‍ (210*) ഡബിള്‍ സെഞ്ച്വറിയുമായി ചരിത്രം കുറിച്ചത്. ഇതോടെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിക്ക് അവകാശിയായ ആദ്യ പാക് താരമെന്ന റെക്കോര്‍ഡിനും അദ്ദേഹം അര്‍ഹനായി. ഇതിനു മുമ്പ് അഞ്ചു താരങ്ങളാണ് ഏകദിനത്തില്‍ ഡബില്‍ അടിച്ചിട്ടുള്ളത്. മൂന്നു ഡബിള്‍ സെഞ്ച്വറികളുമായി ഇന്ത്യയുടെ വെടിക്കെട്ട് താരം രോഹിത് ശര്‍മയാണ് എലൈറ്റ് ക്ലബ്ബിലെ രാജാവ്.

തുടങ്ങിയത് സച്ചിന്‍ (200*)

തുടങ്ങിയത് സച്ചിന്‍ (200*)

റെക്കോര്‍ഡുകളുടെ തമ്പുരാനാനായ ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിക്കായുള്ള ക്രിക്കറ്റ് ലോകത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ടത്.
2010ല്‍ ഗ്വാളിയോറില്‍ നടന്ന ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ചരിത്രനേട്ടം. അന്ന് സച്ചിന്‍ പുറത്താവാതെ 200 റണ്‍സാണ് കളിയില്‍ നേടിയത്. 147 പന്തില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ നേട്ടം.

വീണ്ടും ഇന്ത്യ, ഇത്തവണ വീരു (219)

വീണ്ടും ഇന്ത്യ, ഇത്തവണ വീരു (219)

ഏകദിനത്തിലെ രണ്ടാമത്തെ ഡബിള്‍ സെഞ്ച്വറിയും ഇന്ത്യയുടെ സംഭാവനയായിരുന്നു. ഇത്തവണ ബാറ്റിങ് ശൈലി കൊണ്ടും രൂപസാദൃശ്യം കൊണ്ടും സച്ചിന്റെ അപരനെന്ന് വിശേഷിപ്പിക്കപ്പെട്ട വീരേന്ദര്‍ സെവാഗാണ് ഡബിള്‍ സെഞ്ച്വറിയുമായി എലൈറ്റ് ക്ലബ്ബില്‍ അംഗമായത്.
2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്‍ഡോറില്‍ നടന്ന കളിയില്‍ സെവാഗ് 219 റണ്‍സ് നേടി. 149 പന്തുകളില്‍ 5 ബൗണ്ടറികളും ഏഴ് സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഹിറ്റ്മാന്റെ ഊഴം (209, 264, 208*)

ഹിറ്റ്മാന്റെ ഊഴം (209, 264, 208*)

മൂന്നാമത്തെയും നാലാമത്തെയും ഡബിള്‍ സെഞ്ച്വറിയും ഇന്ത്യക്കു തന്നെ. ബാറ്റിങ് പ്രഹരത്തിലൂടെ ഹിറ്റ്മാനെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന ഓപ്പണര്‍ രോഹിത് ശര്‍മയാണ് മൂന്നാമത്തെയും നാലാമത്തെയും ഡബിള്‍ സെഞ്ച്വറികള്‍ തന്റെ പേരില്‍ കുറിച്ചത്. 2013ല്‍ ബെംഗളൂരുവില്‍ ഓസ്‌ട്രേലിയക്കെതിരേ 209 റണ്‍സെടുത്ത രോഹിത് തൊട്ടടുത്ത വര്‍ഷം കൊല്‍ക്കത്തയില്‍ ശ്രീലങ്കയ്‌ക്കെതിരേ 264 റണ്‍സും വാരിക്കൂട്ടി.
ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡും ഇതു തന്നെയാണ്. വെറും 173 പന്തില്‍ 33 ബൗണ്ടറികളും ഒമ്പത് സിക്‌സറുകളും പായിച്ചാണ് രോഹിത് 264 റണ്‍സ് നേടിയത്.
2017ല്‍ ഹിറ്റ്മാന്‍ ഡബിള്‍ സെഞ്ച്വറികള്‍ ഹാട്രിക്കും തികച്ചു. മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ പുറത്താവാതെ 208 റണ്‍സാണ് അദ്ദേഹം നേടിയത്.

ഗെയ്ല്‍ ഷോ

ഗെയ്ല്‍ ഷോ

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് ഡബിള്‍ സെഞ്ച്വറി ക്ലബ്ബിലുള്ള മറ്റൊരു താരം. ഈ നേട്ടത്തിന് അര്‍ഹനായ ഏക വിന്‍ഡീസ് താരവും അദ്ദേഹം തന്നെ. 2015ല്‍ സിംബാബ് വെയ്‌ക്കെതിരായ മല്‍സരത്തിലാണ് ഗെയ്ല്‍ 215 റണ്‍സെടുത്തത്.
147 പന്തുകള്‍ നേരിട്ട ഗെയ്ല്‍ 16 സിക്‌റുകളാണ് മല്‍സരത്തില്‍ പറത്തിയത്. 10 ബൗണ്ടറികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിനു കരുത്തേകി.

ഗുപ്റ്റില്‍ ഡാ (237*)

ഗുപ്റ്റില്‍ ഡാ (237*)

ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ഡബിള്‍ സെഞ്ച്വറി കുറിച്ച മറ്റൊരു താരം. രോഹിത്തിന്റെ റെക്കോര്‍ഡ് സ്‌കോറിന് ഏറ്റവും അരികിലെത്തിയ ഏക താരവും ഗുപ്റ്റില്‍ തന്നെ. 2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ വെല്ലിങ്ടണില്‍ നടന്ന കളിയിലാണ് ഗുപ്റ്റില്‍ കിവീസിനായി അവിസ്മരണീയ ഇന്നിങ്‌സ് കളിച്ചത്.
163 പന്തില്‍ 24 ബൗണ്ടറികളുടെയും 11 സിക്‌സറുകളുടയും അകമ്പടിയോടെയാണ് ഗുപ്റ്റില്‍ പുറത്താവാതെ 237 റണ്‍സ് നേടിയത്.

യുവ ശ്രീലങ്കയെ നാണംകെടുത്തി... ഇന്ത്യന്‍ ജയം ഇന്നിങ്‌സിന്, വിജയം പൂര്‍ത്തിയാക്കി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍... യുവ ശ്രീലങ്കയെ നാണംകെടുത്തി... ഇന്ത്യന്‍ ജയം ഇന്നിങ്‌സിന്, വിജയം പൂര്‍ത്തിയാക്കി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍...

Story first published: Saturday, July 21, 2018, 10:01 [IST]
Other articles published on Jul 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X