വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ആരാവും റണ്‍മെഷീന്‍? സാധ്യത ഇവര്‍ക്ക്... ഇന്ത്യയില്‍ നിന്നു മൂന്നു പേര്‍

ഇംഗ്ലണ്ടാണ് ലോകകപ്പിനു വേദിയാവുക

By Manu
ഇംഗ്ലണ്ടിലെ ശരാശരിയിൽ മുൻപിൽ ആരൊക്കെ?

ലണ്ടന്‍: മേയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ നടക്കാനിരക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇംഗ്ലീഷ് പിച്ചുകള്‍ റണ്‍സെടുക്കുകയെന്നത് നേരത്തേ അത്ര എളുപ്പമുള്ള കാരായിരുന്നില്ല. എന്നാല്‍ 2015ലെ ലോകകപ്പിനു ശേഷം ബാറ്റ്‌സ്മാന്‍മാരുടെ പ്രിയപ്പെട്ട തട്ടകമായി ഇംഗ്ലണ്ട് മാറിക്കഴിഞ്ഞു. നിരവധി മല്‍സരങ്ങളിലാണ് ഇവിടെ 300ന് മുകളില്‍ സ്‌കോര്‍ പിറന്നിട്ടുള്ളത്.

സച്ചിന്റെ ടീമിനെ നേരിടാന്‍ മുംബൈയിലെത്തിയ പൃഥ്വിക്ക് സച്ചിന്‍ നല്‍കിയത് ഡിന്നര്‍; ത്രില്ലടിച്ച് താരം സച്ചിന്റെ ടീമിനെ നേരിടാന്‍ മുംബൈയിലെത്തിയ പൃഥ്വിക്ക് സച്ചിന്‍ നല്‍കിയത് ഡിന്നര്‍; ത്രില്ലടിച്ച് താരം

ലോകകപ്പിലെ മല്‍സരങ്ങള്‍ ചുരുങ്ങിയത് 90 ഓവറെങ്കിലുമുണ്ടാവണമെന്നാണ് ഐസിസി നിര്‍ദേശിച്ചിരുക്കുന്നത്. അതുകൊണ്ടു തന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്കും കൂടുതല്‍ യോജിച്ച പിച്ചായിരിക്കും ഇവിടെ തയ്യാറാക്കുക. ഇത്തവണ ടൂര്‍ണമെന്റില്‍ റണ്‍വേട്ട നടത്താന്‍ സാധ്യതയുള്ള ഇംഗ്ലണ്ടുകാരല്ലാത്ത ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയായിരിക്കുമെന്നു നോക്കാം.

ശിഖര്‍ ധവാന്‍ (ഇന്ത്യ)

ശിഖര്‍ ധവാന്‍ (ഇന്ത്യ)

ഇന്ത്യയുടെ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഇഷ്ട വേദികളിലൊന്നാണ് ഇംഗ്ലണ്ട്. ഇവിടെ കളിക്കുമ്പോഴെല്ലാം ധവാന്‍ റണ്‍സ് അടിച്ചുകൂട്ടാറുണ്ട്. രണ്ടു ചാംപ്യന്‍സ് ട്രോഫികളിലായി 976 റണ്‍സാണ് ധവാന്‍ ഇംഗ്ലണ്ടില്‍ നേടിയിട്ടുള്ളത്. 2013, 17 വര്‍ഷങ്ങളില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സെടുത്തത് അദ്ദേഹമാണ്.
2015ലെ ലോകകപ്പിനു ശേഷം ഇംഗ്ലണ്ടില്‍ 57.25 ശരാശരിയില്‍ 458 റണ്‍സ് ധവാന്‍ അടിച്ചെടുത്തിട്ടുണ്ട്. ഇത്തവണ ഐസിസിയുടെ മറ്റൊരു ടൂര്‍ണമെന്റില്‍ കൂടി കളിക്കാന്‍ തയ്യാറെടുക്കുന്ന താരം റണ്‍വേട്ട തുടരുമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.

വിരാട് കോലി (ഇന്ത്യ)

വിരാട് കോലി (ഇന്ത്യ)

ഏതു പിച്ചിലും ഉജ്ജ്വല ബാറ്റിങ് കാഴ്ചവയ്ക്കാറുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ലോകകപ്പില്‍ റണ്‍സടിച്ചു കൂട്ടാന്‍ സാധ്യതയേറെയാണ്. ഇംഗ്ലണ്ടില്‍ ഏകദിനത്തില്‍ 54.56 ആണ് കോലിയുടെ ബാറ്റിങ് ശരാശരി. എന്നാല്‍ 2015ലെ ലോകകപ്പിനു ശേഷം ഇംഗ്ലണ്ടില്‍ ഇതുവരെ ഒരു സെഞ്ച്വറി പോലും കോലിക്കു നേടാനായിട്ടിവല്ലെന്നത് ആശ്ചര്യകരമാണ്. ബംഗ്ലാദേശിനെതിരേ പുറത്താവാതെ നേടിയ 96 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
2017ലെ ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ കളിയില്‍ പാകിസ്താനെതിരേ പുറത്താവാതെ 81 റണ്‍സുമായാണ് കോലി തുടങ്ങിയത്. എന്നാല്‍ ഫൈനലില്‍ വെറും അഞ്ചു റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ.

റോസ് ടെയ്‌ലര്‍ (ന്യൂസിലാന്‍ഡ്)

റോസ് ടെയ്‌ലര്‍ (ന്യൂസിലാന്‍ഡ്)

ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും മധ്യനിര ബാറ്റ്‌സ്മാനുമായ റോസ് ടെയ്‌ലര്‍ ലോകകപ്പില്‍ റണ്‍മഴ സൃഷ്ടിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ്. 2015ലെ കഴിഞ്ഞ ലോകകപ്പിനു ശേഷം ദേശീയ ടീമിനായി തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. 68.85 ശരാശരിയില്‍ ഏകദിനത്തില്‍ 2892 റണ്‍സാണ് ടെയ്‌ലര്‍ വാരിക്കുട്ടിയത്.
ലോകകപ്പിനു ശേഷം ഇംഗ്ലണ്ടില്‍ 74.71 ശരാശരിയില്‍ 523 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികളും ടെയ്‌ലര്‍ അടിച്ചെടുത്തു.

രോഹിത് ശര്‍മ (ഇന്ത്യ)

രോഹിത് ശര്‍മ (ഇന്ത്യ)

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ ഒറ്റയ്ക്കു മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാളാണ്. 2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷാണ് ഹിറ്റ്മാന്റെ കരിയര്‍ മാറി മറിയുന്നത്. ഓപ്പണിങ് പൊസിഷനിലേക്ക് മാറിയ ശേഷം അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
2015ലെ ലോകകപ്പിനു ശേഷം ഇംഗ്ലണ്ടില്‍ കളിച്ച ഏകദിനത്തില്‍ 76.33 ശരാശരിയില്‍ 458 റണ്‍സാണ് താരം നേടിയത്. രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ ബര്‍മിങ്ഹാമില്‍ നടന്ന കളിയില്‍ 137 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്. സെഞ്ച്വറി തികച്ചു കഴിഞ്ഞാല്‍ പിന്നീട് അതിവേഗം റണ്‍സെടുക്കാനുള്ള കഴിവ് രോഹിത്തിനെ കൂടുതല്‍ അപകടകാരിയാക്കുന്നു

കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്)

കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്)

ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണാണ് ലോകകപ്പില്‍ കസറാന്‍ സാധ്യതയുള്ള മറ്റൊരു ബാറ്റ്‌സ്മാന്‍. കരിയറിന്റെ ആദ്യ കാലത്ത് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റെന്നു വിലയിരുത്തപ്പെട്ട വില്ല്യംസണ്‍ പിന്നീട് മൂന്നു ഫോര്‍മാറ്റിലും അപകടകാരിയായി മാറുകയായിരുന്നു.
2015ലെ ലോകകപ്പിനു ശേഷം ഇംംഗ്ലണ്ടില്‍ ഏകദിനത്തില്‍ നിന്നും ഏറ്റവുമധികം റണ്‍സെടു്ത വിദേശ താരം കിവി ക്യാപ്റ്റനാണ്. 80 ശരാശരിയില്‍ 640 റണ്‍സാണ് വില്ല്യംസണിന്റെ സമ്പാദ്യം.ഇംഗ്ലിനെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു.

Story first published: Thursday, April 18, 2019, 16:14 [IST]
Other articles published on Apr 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X