
സച്ചിന് ടെണ്ടുല്‍ക്കര്‍
ലോക ക്രിക്കറ്റിലെ ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ചിരവൈരികളായ പാകിസ്താനെതിരേയായിരുന്നു ഏകദിനത്തില്‍ സച്ചിന്റെ അരങ്ങേറ്റം. അന്ന് അഞ്ചാമനായി ഇറങ്ങിയ അദ്ദേഹം പൂജ്യത്തിന് പുറത്താവുകയും ചെയ്തു.
1994ല്‍ ഇന്ത്യ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയപ്പോഴാണ് സച്ചിന് ഓപ്പണറായി അവസരം ലഭിക്കുന്നത്. അന്ന് സ്ഥിരം ഓപ്പണറായ നവ്‌ജ്യോത് സിങ് സിദ്ധു ഫിറ്റല്ലാത്തതിനാല്‍ സച്ചിനോട് ഓപ്പണ്‍ ചെയ്യാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആവശ്യപ്പെടുകയായിരുന്നു. 49 പന്തില്‍ പുറത്താവാതെ 82 റണ്‍സെടുത്ത സച്ചിന്‍ ഓപ്പണറായുള്ള തുടക്കം ഗംഭീരമാക്കുകയും ചെയ്തു. പിന്നീട് ലോക ക്രിക്കറ്റിനെ തന്റെ അദ്ഭുത ബാറ്റിങ് പ്രകടനത്തിലൂടെ സച്ചിന്‍ വിസ്മയിപ്പിക്കുന്നതാണ് കണ്ടത്. സ്ഥിരം ഓപ്പണറാവുന്നതിനു മുമ്പ് 69 ഏകദിനങ്ങളാണ് അദ്ദേഹം കളിച്ചത്. 30.84 ശരാശരിയില്‍ 1758 റണ്‍സായിരുന്നു സച്ചിനു നേടാനായത്. ഒരു സെഞ്ച്വറി പോലും ഇതിലുണ്ടായിരുന്നില്ലെന്നതാണ് കൗതുകം.

തിലകരത്‌നെ ദില്‍ഷന്‍
ശ്രീലങ്കയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറായ തിലകരത്‌നെ ദില്‍ഷനും കരിയറിന്റെ ആദ്യകാലത്ത് മധ്യനിരയിലാണ് കളിച്ചത്. ഏകദിനത്തില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമായ ചുരുക്കം താരങ്ങളിലൊരാളാണ് അദ്ദേഹം. 330 ഏകദിനങ്ങളില്‍ നിന്നും 22 സെഞ്ച്വറികളും 47 ഫിഫ്റ്റികളുമുള്‍പ്പെടെ 10,290 റണ്‍സാണ് ദില്‍ഷന്‍ അടിച്ചെടുത്തത്. 2008ല്‍ ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവരുള്‍പ്പെട്ട ത്രിരാഷ്ട്ര ഏകദിന പരമ്പരയിലാണ് ദില്‍ഷന്‍ ആദ്യമായി ഓപ്പണിങില്‍ ഇറങ്ങിയത്.
അന്നത്തെ ക്യാപ്റ്റനായ മഹേല ജയവര്‍ധനെയാണ് ദില്‍ഷനോട് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ഇന്ത്യക്കെതിരായ മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ദില്‍ഷന്‍ പുറത്താവാതെ 62 റണ്‍സുമായി തിളങ്ങുകയും ചെയ്തു. പിന്നീട് ഇടയ്ക്കു ചില മല്‍സരങ്ങളില്‍ ഓപ്പണറായി കളിച്ച അദ്ദേഹം 2008-09ല്‍ പാകിസ്താനെതിരായ പരമ്പരയിലാണ് സ്ഥിരം ഓപ്പണറാവുന്നത്.
1999ല്‍ സിംബാബ് വെയ്‌ക്കെതിരേ കളിച്ചാണ് ദില്‍ഷന്‍ ഏകദിനത്തില്‍ അരങ്ങേറിയത്. അന്നു ആറാമനായി ബാറ്റ് ചെയ്ത അദ്ദേഹം 35 റണ്‍സ് നേടുകയും ചെയ്തു. സ്ഥിരം ഓപ്പണറാവും മുമ്പ് 29.47 ആയിരുന്നു ദില്‍ഷന്റെ ശരാശരി. എന്നാല്‍ ഓപ്പണറായതോടെ 46.04 ശരാശരിയില്‍ 21 സെഞ്ച്വറികളടക്കം താരം 7367 റണ്‍സ് അടിച്ചെടുത്തു.

രോഹിത് ശര്‍മ
നിലവില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകരകാരിയായ ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മയും കരിയറിന്റെ ആദ്യകാലത്ത് മധ്യനിര ബാറ്റ്‌സ്മാനായിരുന്നു. മുന്‍ നായകന്‍ എംഎസ് ധോണിയാണ് രോഹിത്തില്‍ മികച്ചൊരു ഓപ്പണര്‍ക്കു വേണ്ട എല്ലാ മികവുമുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞത്. 2013ലെ ചാംപ്യന്‍സ് ട്രോഫിയിലാണ് ധോണി രോഹിത്തിനെ സ്ഥിരം ഓപ്പണറാക്കിയത്. അതിനു ശേഷം താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
2007ല്‍ അയര്‍ലാന്‍ഡിനെതിരേയായിരുന്നു രോഹിത്തിന്റെ ഏകദിന അരങ്ങേറ്റം. അന്ന് ഏഴാമനായി ഇറങ്ങിയ താരം എട്ടു റണ്ണിന് പുറത്താവുകയും ചെയ്തു. 2013ല്‍ സ്ഥിരം ഓപ്പണറായ ശേഷം 58.97 ശരാശരിയില്‍ 5780 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്.


Click it and Unblock the Notifications
