Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ബാറ്റിങില്‍ മാത്രമല്ല, ബൗളിങിലും ചില്ലറക്കാരനല്ല!! പുറത്താക്കിയവര്‍ ചില വമ്പന്‍ താരങ്ങള്‍...

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയാണ്. പല ലോക റെക്കോര്‍ഡുകളും തകര്‍ത്ത് കോലിയുടെ അശ്വമേധം തുടരുകയാണ്. ബാറ്റിങില്‍ എതിരാളികളുടെ പേടിസ്വപ്‌നമായിരുന്ന കോലി കരിയറിന്റെ ആദ്യ കാലത്ത് ബൗളിങിലും ഒരു കൈ നോക്കിയിട്ടുണ്ട്.

48 മല്‍സരങ്ങളില്‍ അദ്ദേഹം ഇതുവരെ ബൗള്‍ ചെയ്തു കഴിഞ്ഞു. 6.22 ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകളാണ് കോലി വീഴ്ത്തിയത്. അദ്ദേഹം പുറത്താക്കിയ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

അലെസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്)

അലെസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്കിനെ കോലി ഒരു തവണ പുറത്താക്കിയിട്ടുണ്ട്. 2011ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിനത്തിലാണ് കുക്കിനെ വീഴ്ത്തി കോലി കരിയറിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്.
കാര്‍ഡിഫില്‍ നടന്ന കളിയില്‍ ഇംഗ്ലണ്ട് മികച്ച നിലയിലുള്ളപ്പോഴാണ് കുക്കിനെ പുറത്താക്കി കോലി ടീമിന് ബ്രേക്ക് ത്രൂ നല്‍കിയത്. കളിയില്‍ ആറോവര്‍ പന്തെറിഞ്ഞ ഇന്ത്യന്‍ നായകന്‍ 44 റണ്‍സിനാണ് ഒരു വിക്കറ്റെടുത്തത്.

ക്രെയ്ഗ് കീസ്‌വെറ്റര്‍ (ഇംഗ്ലണ്ട്)

ക്രെയ്ഗ് കീസ്‌വെറ്റര്‍ (ഇംഗ്ലണ്ട്)

കോലിയുടെ ആദ്യ വിക്കറ്റ് മാത്രമല്ല രണ്ടാമത്തെ വിക്കറ്റും ഇംഗ്ലണ്ട് താരത്തിന്റേതാണ്. പരിക്കിനെ തുടര്‍ന്ന് നേരത്തേ കരിയര്‍ അവസാനിപ്പിക്കേണ്ട വന്ന ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ക്രെയ്‌സ് കീസ്‌വെറ്ററെ യാണ് 2011ല്‍ കോലിയുടെ ബൗളിങില്‍ പുറത്തായത്. മൊഹാലിയില്‍ നടന്ന ഏകദിനത്തിലായിരുന്നു ഇത്.
അന്നത്തെ കളിയില്‍ മൂന്നോവറില്‍ 20 റണ്‍സ് വിട്ടുകൊടുത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു വിക്കറ്റ് നേടിയത്. കോലിയുടെ മീഡിയം പേസ് ബൗളിങില്‍ ഇംഗ്ലണ്ട് താരം ബൗള്‍ഡാവുകയായിരുന്നു.

 ക്വിന്റണ്‍ ഡികോക്ക് (ദക്ഷിണാഫ്രിക്ക)

ക്വിന്റണ്‍ ഡികോക്ക് (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ക്വിന്റണ്‍ ഡികോക്കാണ് കോലിയുടെ മൂന്നാമത്തെ ഇര. 2013 ഡിസംബര്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ നടന്ന കളിയിലാണ് ഡികോക്കിനെ കോലി മടക്കിയത്. കളിയില്‍ 15 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം ഒരു വിക്കറ്റ് നേടിയത്. കോലിയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സും ഇതു തന്നെയാണ്.

ബ്രെന്‍ഡന്‍ മക്കുല്ലം (ന്യൂസിലാന്‍ഡ്)

ബ്രെന്‍ഡന്‍ മക്കുല്ലം (ന്യൂസിലാന്‍ഡ്)

ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട് താരമായ ബ്രെന്‍ഡന്‍ മക്കുല്ലത്തെയും ഒരു തവണ കോലി പുറത്താക്കിയിട്ടുണ്ട്. ഇന്ത്യന്‍ നായകന്‍ അവസാനമായി ഔട്ടാക്കിയ താരവും മക്കുല്ലം തന്നെ. 2014 ജനുവരി 31ന് നടന്ന കളിയിലാണ് കോലിയുടെ ബൗളിങില്‍ ഫീല്‍ഡര്‍ക്കു ക്യാച്ച് നല്‍കി മക്കുല്ലം ക്രീസ് വിട്ടത്. വെല്ലിങ്ടണില്‍ നടന്ന ഈ മല്‍സരത്തില്‍ 36 റണ്‍സിനായിരുന്നു കോലി ഒരു വിക്കറ്റെടുത്തത്.

Story first published: Friday, November 2, 2018, 12:52 [IST]
Other articles published on Nov 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+