വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തില്‍ കന്നി ഡബിള്‍ സെഞ്ച്വറി സച്ചിന്, ടി20യില്‍ ആര്‍ക്കാവും?

നിലവില്‍ ഗെയ്‌ലിന്റെ പേരിലാണ് ടി20യിലെ ഉയര്‍ന്ന സ്‌കോര്‍

ടി20 ക്രിക്കറ്റില്‍ ഇതുവരെ ഒരു ബാറ്റ്‌സ്മാനും യാഥാര്‍ഥമാക്കാന്‍ സാധിച്ചിട്ടില്ലാത്ത സ്വപ്‌നമാണ് സ്വന്തം പേരില്‍ ഒരു ഡബിള്‍ സെഞ്ച്വറി. ചില താരങ്ങള്‍ ഈ നേട്ടത്തിന് ഏറെക്കുറെ അടുത്ത് വരെയെത്തിയെങ്കിലും നേട്ടം അകന്നുപോയി. വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്‌ലും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചുമാണ് 170കളില്‍ വരെയെത്തിയത്.

എന്നാല്‍ ഭാവിയില്‍ ടി20ിയിലും ഡബിള്‍ സെഞ്ച്വറി പിറക്കുമെന്നാണ് ക്രിക്കറ്റ് ആസ്വാദകര്‍ പ്രതീക്ഷിക്കുന്നത്. ഏകദിനത്തില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ഡബിള്‍ നേടിയ തുടക്കമിട്ടതെങ്കില്‍ ടി20യില്‍ ആരുടെ ഊഴമായിരിക്കും. കുട്ടി ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയടിക്കാന്‍ ശേഷിയുള്ള അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയെന്നു നമുക്ക് നോക്കാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയില്‍ നിന്നും ഒരാള്‍ ഡബിള്‍ അടിക്കുന്നുണ്ടെങ്കില്‍ അത് വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയാവാനാണ് സാധ്യത. ഹിറ്റ്മാന്റെ അസാധാരണമായ പ്രഹരശേഷി തന്നെയാണ് ഇതിനു കാരണം. നിലവില്‍ ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ സ്വന്തം പേരിലുള്ള ലോകത്തിലെ ഏക ക്രിക്കറ്ററാണ് അദ്ദേഹം. മാത്രമല്ല ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോറും രോഹിത്തിന്റെ പേരിലാണ്.
നിലവില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള രണ്ടാമത്തെ താരമാണ് രോഹിത്. 108 മല്‍സരങ്ങളില്‍ നിന്നും 2773 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ശ്രീലങ്കയ്‌ക്കെതിരേ നേടിയ 118 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

കുട്ടി ക്രിക്കറ്റിലെ രാജാവെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് വിന്‍ഡീസ് ഇതിഹാസം ഗെയ്ല്‍. സ്വയം യൂനിവേഴ്‌സല്‍ ബോസെന്നു പേരിട്ട അദ്ദേഹം ഇത് ശരിവയ്ക്കുന്ന പ്രകടനമാണ് ടി20യില്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. കരിയറിന്റെ അസ്തമയ കാലത്താണെങ്കിലും ഡബിള്‍ കൂടി നേടി ഗെയ്ല്‍ കരിയര്‍ മതിയാക്കാനായിരിക്കും എല്ലാവരുടെയും ആഗ്രഹം.
ടി20 ക്രിക്കറ്റില്‍ നിന്നു മാത്രം 10,000ത്തിലേറെ റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്. ലോകത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണിത്. 2013ലെ ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സിനെതിരേ ഗെയ്ല്‍ പുറത്താവാതെ നേടിയ 175 റണ്‍സാണ് ഇപ്പോഴും ടി20യിലെ ഉയര്‍ന്ന സ്‌കോര്‍. അന്നു വെറും 66 പന്തിലാണ് 17 സിക്‌സറുകളും 13 ബൗണ്ടറികളുമടക്കം അദ്ദേഹം ഇത്രയും റണ്‍സ് അടിച്ചെടുത്തത്.

ആന്ദ്രെ റസ്സല്‍

ആന്ദ്രെ റസ്സല്‍

ഗെയ്‌ലിനു ശേഷമാര് എന്ന ചോദ്യത്തിന് വെസ്റ്റ് ഇന്‍ഡീസിന്റെ ഉത്തരമാണ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍. ഗെയ്‌ലിനെപ്പോലെ തന്നെ ഇത്രയും അനായാസമായി സിക്‌സറുകള്‍ പറത്തുന്ന ബാറ്റ്‌സ്മാന്‍മാര്‍ കുറവാണെന്നു തന്നെ പറയാം.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം റസ്സലിന്റെ ചില വെടിക്കെട്ട് ഇന്നിങ്‌സുകള്‍ ക്രിക്കറ്റ് പ്രേമികള്‍ കണ്ടു കഴിഞ്ഞു. ഐപിഎല്ലില്‍ മാത്രമല്ല മറ്റു പല ഫ്രാഞ്ചൈസി ലീഗുകളിലും സജീവമാണ് അദ്ദേഹം. നിലവില്‍ 49 ടി20കളില്‍ നിന്നും 540 റണ്‍സാണ് റസ്സലിന്റെ അക്കൗണ്ടിലുളളത്. കരിയറില്‍ ഫോറുകളേക്കാള്‍ കൂടുതല്‍ സിക്‌സറുകള്‍ താരം നേടിയിട്ടുണ്ട്. 42 സിക്‌സറുകള്‍ പായിച്ച റസ്സല്‍ 32 ബൗണ്ടറികളും നേടി.

ക്രിസ് ലിന്‍

ക്രിസ് ലിന്‍

ഓസ്‌ട്രേലിയയുടെ ടി20 സ്‌പെഷ്യലിസ്റ്റാണ് വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്‍. ഐപിഎല്ലില്‍ മുമ്പ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം ലിന്നിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ നാം കണ്ടു കഴിഞ്ഞു. ഫ്രാഞ്ചൈസി ലീഗുകളിലെ സജീവസാന്നിധ്യമാണ് അദ്ദേഹം.
കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ നടന്ന ടി10 ലീഗില്‍ 30 പന്തില്‍ 91 റണ്‍സ് വാരിക്കൂട്ടിയ ലിന്‍ ലോകത്തെ അമ്പരപ്പിച്ചിരുന്നു.
പിന്നീട് കഴിഞ്ഞ സീസണില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ലീഗിലും ലിന്നിന്റെ സംഹാരതാണ്ഡവം കണ്ടു. അന്നു 49 പന്തില്‍ 11 സിക്‌സറുകളോടെ 98 റണ്‍സാണ് താരം നേടിയത്. പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ കഴിഞ്ഞ സീസണിലും ലിന്‍ സ്‌ഫോടനാത്മക ബാറ്റിങ് കാഴ്ചവച്ചിരുന്നു. മുള്‍ത്താന്‍ സുല്‍ത്താന്‍സിനെതിരായ കളിയില്‍ 55 പന്തില്‍ 113 റണ്‍സെടുക്കാന്‍ താരത്തിനു കഴിഞ്ഞു.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ ആക്രമിച്ചു കളിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ടി20യില്‍ ഡബിള്‍ നേടാന്‍ കഴിയുന്ന ബാറ്റ്‌സ്മാനാണ്. ദേശീയ ടീമിനു വേണ്ടിയും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയുമെല്ലാം വാര്‍ണറുടെ തീപ്പൊരി പ്രകടനങ്ങള്‍ ഇതിനകം കണ്ടു കഴിഞ്ഞു.
ബൗളര്‍മാരോട് യാതൊരു ദയയും കാണിക്കാത്ത അദ്ദേഹം ഐപിഎല്ലിന്റെ പല സീസണിലും റണ്‍മഴ പെയ്യിച്ചിട്ടുണ്ട്. മൂന്നു തവണ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഐപിഎല്ലില്‍ 126 മല്‍സരങ്ങളില്‍ നിന്നും 4706 റണ്‍സ് വാര്‍ണര്‍ നേടിക്കഴിഞ്ഞു. ടി20 കരിയറില്‍ പുറത്താവാതെ നേടിയ 135 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Sunday, June 21, 2020, 10:16 [IST]
Other articles published on Jun 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X