വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അമ്പയര്‍ക്ക് എണ്ണം തെറ്റി; ഓവറിലെ ഏഴാം പന്തില്‍ ബാറ്റ്‌സ്മാന്‍ പുറത്തായി

സിഡ്‌നി: ക്രിക്കറ്റില്‍ ഒരോവറില്‍ ആറ് നിയമാനുസൃത പന്തുകളാണ് എറിയേണ്ടതെന്നകാര്യം ക്രിക്കറ്റ് കളി അറിയാവുന്ന കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. എന്നാല്‍, ഓവറില്‍ ഏഴു പന്ത് എറിയുകയും ഏഴാം പന്തില്‍ ബാറ്റ്‌സ്മാന്‍ പുറത്താവുകകൂടി ചെയ്താലോ. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് അപൂര്‍വ സംഭവം അരങ്ങേറിയത്.
ഡു ഓര്‍ ഡൈ... രണ്ടും കല്‍പ്പിച്ച് കോലിപ്പട, അഡ്‌ലെയ്ഡില്‍ കംഗാരുപ്പടയെ അടിച്ചൊതുക്കുമോ?
അമ്പയര്‍ക്ക് എണ്ണത്തില്‍ തെറ്റിയതറിയാതെ ഏഴാം പന്തെറിഞ്ഞ ബൗളര്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിന്റെ മൈക്കിള്‍ ക്ലിങ്ങറെ ഫീല്‍ഡറുടെ കൈകളിലെത്തിക്കുകയായിരുന്നു. അഞ്ചു പന്തുകള്‍ നേരിട്ട ക്ലിങ്ങര്‍ രണ്ട് റണ്‍സെടുത്താണ് പുറത്തായത്. മത്സരത്തില്‍ സിഡ്‌നി സിക്‌സേഴ്‌സിനെതിരെ പെര്‍ത്ത് ടീം ജയിച്ചിരുന്നു. സിഡ്‌നി ടീം ഉയര്‍ത്തിയ 178 റണ്‍സ് പിന്തുടരവെയായിരുന്നു സംഭവം.

michaelklinger

രണ്ടാം ഓവറില്‍ ഏഴു പന്തുകള്‍ എറിഞ്ഞ ബൗളര്‍ ബെന്‍ ഡ്വാര്‍ഷ്യസ് ഏഴാമത്തെ പിന്തില്‍ ക്ലിങ്ങറെ പുറത്താക്കി. അമ്പയറോ മാച്ച് ഒഫീഷ്യലുകളോ ഇക്കാര്യം അപ്പോള്‍ മനസിലാക്കിയില്ല. അതേസമയം, ക്ലിങ്ങറുടെ പുറത്താകല്‍ പെര്‍ത്ത് ടീമിനെ ബാധിക്കാത്തതിനാല്‍ വിവാദം ഒഴിവാകുകയും ചെയ്തു. കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പുറത്താകാതെ നേടിയ 87 റണ്‍സ് ആണ് പെര്‍ത്തിന്റെ ജയത്തിന് തുണയായത്.

പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം തിരിച്ചെത്തിയ ബാന്‍ക്രോഫ്റ്റ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നേരത്തെ ആദ്യ മത്സരത്തില്‍ 42 പന്തില്‍ 59 റണ്‍സാടുത്ത താരം ഇത്തവണ 61 പന്തില്‍നിന്നുമാണ് 87 റണ്‍സെടുത്ത് ടീമിന്റെ വിജയശില്‍പിയായത്. പെര്‍ത്തിനായി 30 പന്തില്‍ 60 റണ്‍സെടുത്ത ആസ്റ്റണ്‍ ടര്‍ണറും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Story first published: Monday, January 14, 2019, 14:07 [IST]
Other articles published on Jan 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X