സിഡ്നി: ക്രിക്കറ്റ് കളത്തില്‍ ചിലപ്പോഴൊക്കെ റണ്ണൗട്ടുകള്‍ തമാശയായി മാറാറുണ്ട്. കഴിഞ്ഞദിവസം ഓസ്ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെയും കണ്ടു ഇത്തരമൊരു തമാശക്കാഴ്ച. വിക്ടോറിയയും ന്യൂ സൗത്ത് വെല്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. റണ്ണൗട്ടിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
ന്യൂ സൗത്ത് വെല്‍സിനായി ഒടുവിലായി ബാറ്റിങ്ങിനിറങ്ങിയ സ്റ്റീവ് ഒ കീഫെയാണ് മത്സരത്തിലെ കൊമേഡിയനായത്. നിക്ക് ലാര്‍ക്കിനെ ഒ കീഫെയ്ക്ക് റണ്ണറായും വെച്ചിരുന്നു. നേരിട്ട ആദ്യ പന്ത് മിഡോണിലേക്ക് തട്ടിയിട്ട് ഒ കീഫെ റണ്ണിനായി ഓടി. റണ്ണറെ വെച്ച കാര്യം ഓര്‍ത്തിരുന്നില്ല. ഒ കീഫെയ്ക്കൊപ്പം റണ്ണറും റണ്ണിനായി നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ എത്തിയിരുന്നു.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് മഞ്ജരേക്കര്‍; ഒരു കളിക്കാരനെ ഒഴിവാക്കി
റണ്‍ പൂര്‍ത്തിയാക്കിയശേഷമാണ് തനിക്ക് റണ്ണറുണ്ടല്ലോ എന്ന കാര്യം ഒ കീഫെ ഓര്‍ക്കുന്നത്. ഉടന്‍ താരം ബാറ്റിങ് എന്‍ഡിലേക്ക് തിരിച്ചോടി. ഇതുകണ്ട റണ്ണറും ഒപ്പമോടാന്‍ ശ്രമിച്ചെങ്കിലും തിരിച്ചോടി. ഇതിനകം തന്നെ പന്ത് വിക്കറ്റ് കീപ്പറുടെ ഗ്ലൗസിലെത്തിയിരുന്നു. ഒ കീഫെ തിരിച്ചെത്തുന്നതിന് മുന്‍പായി റണ്ണൗട്ട് പൂര്‍ത്തിയാകുകയും ചെയ്തു.