For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ മലയാളി താരം ബേസില്‍ തമ്പിയുടെ മിന്നുന്ന പ്രകടനം; ഇന്ത്യന്‍ ടീമിലെത്തുമോ?

By Anwar Sadath

ദില്ലി: ഐപിഎല്‍ ഗുജറാത്ത് ടീമിനുവേണ്ടി കളിക്കുന്ന മലയാളി താരം ബേസില്‍ തമ്പിയുടേത് ശ്രദ്ധേയമായ പ്രകടനമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍. അതിവേഗതയില്‍ പന്തെറിയുന്ന ബേസില്‍ തന്റെ പ്രകടന സ്ഥിരത ആവര്‍ത്തിച്ചാല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന നാള്‍ വിദൂരമല്ല. ശ്രീശാന്തിനുശേഷം ഇന്ത്യന്‍ ടീമിലെത്താന്‍ ഏറെ സാധ്യതയുള്ള കളിക്കാരനായി ഇരുപത്തിമൂന്നുകാരന്‍ മാറിക്കഴിഞ്ഞു.

മികച്ച ലൈനും ലെഗ്തും കാത്തുസൂക്ഷിച്ച് പന്തെറിയാന്‍ മിടുക്കനാണ് ബേസില്‍. ഒരോവറിലെ ആറു പന്തും യോര്‍ക്കറുകളെറിയാനും ബേസിലിന് സാധിക്കും. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലിനെതിരായ പ്രകടനം ബേസിലിന്റെ മികവ് വിളിച്ചറിയിക്കുന്നു. ബേസില്‍ ഇന്ത്യന്‍ ടീമിലെത്തുമെന്നാണ് പ്രതീക്ഷയെന്നാണ് ഇന്ത്യന്‍ ടീമില്‍ കളിച്ച ആദ്യ മലയാളി പേസറും കോച്ചുമായ ടിനു യോഹന്നാന്റെ നിരീക്ഷണം.

basil

ഗുജറാത്ത് ലയണ്‍സിന്റെ ഡ്വയ്ന്‍ ബ്രാവോയും മലയാളി താരത്തെ പുകഴ്ത്തിയിരുന്നു. ഉമേഷ് യാദവിനെയും മുഹമ്മദ് ഷമിയെയും പോലെ 140ന് മുകളില്‍ വേഗതയില്‍ പന്തെറിയുന്ന ബേസിലിന് ഇന്ത്യന്‍ ടീമിലെത്താന്‍ കഴിയുമെന്ന് ബ്രാവോ പറഞ്ഞു. ക്രിക്കറ്റ് കമന്റേറ്റര്‍മാരും ബേസിലിന്റെ അതിവേഗതയിലും കൃത്യതയിലുള്ളതുമായ പന്തേറിനെ പുകഴ്ത്തിയിരുന്നു.

Story first published: Sunday, April 23, 2017, 9:05 [IST]
Other articles published on Apr 23, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+