വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കിട്ടിയാല്‍ ഊട്ടി, ഇല്ലെങ്കില്‍... ടീമുകളുടെ ചൂതാട്ടം ഫലം കണ്ടു, ഇവര്‍ ഇപ്പോള്‍ ഹീറോസ്

ലേലത്തില്‍ ശ്രദ്ധിക്കപ്പെടാതിരുന്ന ചില താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്

IPL 2018 : ഇപ്പോള്‍ IPLൽ തുറുപ്പു ചീട്ടായവർ ഇവർ | Oneindia Malayalam

മുംബൈ: ഐപിഎല്ലില്‍ ഓരോ ഫ്രാഞ്ചൈസിയും ചില താരങ്ങളെ രണ്ടും കല്‍പ്പിച്ച് ടീമിലെത്തിക്കാറുണ്ട്. ലേലത്തില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതിരിക്കാറുള്ള ഈ താരങ്ങളില്‍ ചിലര്‍ ടീമുകളുടെ അപ്രതീക്ഷിത ഹീറോയായി മാറിയ ചരിത്രവുമുണ്ട്. മുമ്പുള്ള സീസണുകളിലെല്ലാം ഇത്തരം ചൂതാട്ടങ്ങള്‍ ഫ്രാഞ്ചൈസികള്‍ നടത്തിയതായി കാണാം. ഈ സീസണിലും ടീമുകളുടെ ഭാഗത്തു നിന്നും അത്തരം നീക്കമുണ്ടായിരുന്നു. കുറഞ്ഞ തുകയ്ക്കാണ് ഈ താരങ്ങളെല്ലാം ടീമുകളിലെത്തിയത് എന്നതാണ് മറ്റൊരു കൗതുകം.

കിട്ടിയാല്‍ ലോട്ടറിയെന്ന കണക്കെ ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങളാണ് ഇപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ടായി മാറിയിരിക്കുന്നത്. ഇത്തരത്തില്‍ വിവിധ ടീമുകളിലെത്തിയ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ശ്രേയസ് ഗോപാല്‍ (രാജസ്ഥാന്‍, 20 ലക്ഷം)

ശ്രേയസ് ഗോപാല്‍ (രാജസ്ഥാന്‍, 20 ലക്ഷം)

വെറും 20 ലക്ഷം രൂപയ്ക്കാണ് ശ്രേയസ് ഗോപാലിനെ രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ ടീമിലേക്കു കൊണ്ടുവന്നത്. ഇതുവരെ എട്ടു മല്‍സരങ്ങളില്‍ കളിച്ച താരം ടീമിന്റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തിട്ടുണ്ട്.
എട്ടു മല്‍സരങ്ങളില്‍ ഏഴെണ്ണത്തിലാണ് ശ്രേയസിന് ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചത്. ഏഴു കളിയില്‍ നിന്നും ആറു വിക്കറ്റുകളും താരം നേടി. രാജസ്ഥാന്‍ നിരയില്‍ ഏറ്റവും കുറവ് റണ്‍റേറ്റുള്ള രണ്ടാമത്തെ ബൗളര്‍ കൂടിയാണ് അദ്ദേഹം.
ലെഗ് സ്പിന്നറെന്ന നിലയില്‍ മാത്രമല്ല വാലറ്റത്ത് ബാറ്റ്‌സ്മാന്റെ റോളിലും ശ്രേയസ് നിര്‍ണായക സംഭാവനയാണ് നല്‍കുന്നത്.

 മന്‍ദീപ് സിങ് (ബാംഗ്ലൂര്‍, 1.4 കോടി)

മന്‍ദീപ് സിങ് (ബാംഗ്ലൂര്‍, 1.4 കോടി)

ക്യാപ്റ്റന്‍ വിരാട് കോലിയെക്കൂടാതെ ഈ സീസണില്‍ ഇതുവരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം നടത്തിയ ബാറ്റ്‌സ്മാന്‍ മന്‍ദീപ് സിങാണ്. 1.4 കോടി രൂപയ്ക്കു താരത്തെ ടീമിലെത്തിക്കുമ്പോള്‍ ആര്‍സിബിക്കു വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ടീമിന്റെ മധ്യനിരയിലെ അവിഭാജ്യ ഘടകമാണ് ഈ പഞ്ചാബ് താരം.
10 മല്‍സരങ്ങളില്‍ നിന്നായി 151.9 സ്‌ട്രൈക്ക്‌റേറ്റില്‍ 232 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ടീമിന്റെ റണ്‍വേട്ടക്കാരില്‍ മൂന്നാമത് മന്‍ദീപാണ്. കോലി (396), എബി ഡിവില്ലിയേഴ്‌സ് (286) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
മുന്‍ സീസണുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച പ്രകടനമാണ് മന്‍ദീപ് ഐപിഎല്ലില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനകം ആര്‍സിബിയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ താരം ഇനിയുള്ള സീസണുകളിലും ടീമിലുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

ശുഭ്മാന്‍ ഗില്‍ (കൊല്‍ക്കത്ത, 1.8കോടി)

ശുഭ്മാന്‍ ഗില്‍ (കൊല്‍ക്കത്ത, 1.8കോടി)

ഈ വര്‍ഷം ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ ടീമിനായി ഏറ്റവുമധികം റണ്‍സെടുത്തത് മധ്യനിര ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലായിരുന്നു. ഈ പ്രകടനം താരത്തിനു ഐപിഎല്ലിലേക്കു വഴി തുറക്കുകയും ചെയ്തു. 1.8 കോടി രൂപയ്ക്കാണ് ഗില്ലിലെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയത്.
തുടക്കത്തിലെ മല്‍സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന ഗില്‍ പിന്നീട് ടീമിലെത്തിയതോടെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹിക്കെതിരായ കളിയില്‍ 29 പന്തില്‍ 37ഉം ചെന്നൈക്കെതിരേ നിതീഷ് റാണയ്ക്കു പകരം നാലാം നമ്പറില്‍ ഇറങ്ങിയപ്പോള്‍ 36 പന്തില്‍ 57ഉം റണ്‍സെടുത്ത് ഗില്‍ കെകെആറിന്റെ പുതിയ കണ്ടെത്തലായി മാറിക്കഴിഞ്ഞു. കൊല്‍ക്കത്തയുടെ മാത്രമല്ല ദേശീയ ടീമിന്റെയും ഭാവി പ്രതീക്ഷയാണ് ഗില്‍.

ഷാക്വിബുല്‍ ഹസന്‍ (ഹൈദരാബാദ്, 2 കോടി)

ഷാക്വിബുല്‍ ഹസന്‍ (ഹൈദരാബാദ്, 2 കോടി)

ഏകദിനത്തിലും ടെസ്റ്റിലുമെല്ലാം നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായ ബംഗ്ലാദേശ് താരം ഷാക്വിബുല്‍ ഹനു ലേലത്തില്‍ വന്‍ തുക ലഭിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. രണ്ടു കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഷാക്വിബിനെ വാങ്ങിയത്. ഈ സീസണില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം നടത്തുന്ന താരം ടീമിലെ നിര്‍ണായകസാന്നിധ്യമാവുകയും ചെയ്തു.
അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനോടൊപ്പം മികച്ച കൂട്ടൂകെട്ടാണ് ഷാക്വിബ് പടുത്തുയര്‍ത്തിയത്. എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമായി ഈ ബൗളിങ് കോമ്പിനേഷന്‍ മാറിക്കഴിഞ്ഞു. 10 മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകള്‍ ഷാക്വിബ് ഇതുവരെ നേടിയിട്ടുണ്ട്.

പൃഥ്വി ഷാ (ഡല്‍ഹി, 1.2 കോടി)

പൃഥ്വി ഷാ (ഡല്‍ഹി, 1.2 കോടി)

ബാറ്റിങ് ശൈലി കൊണ്ട് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവ താരം പൃഥ്വി ഷായ്ക്കും ഇതു കന്നി ഐപിഎല്ലാണ്. രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യയുടെ അണ്ടര്‍ 19 ടീം ജൂനിയര്‍ ലോകകപ്പില്‍ ജേതാക്കളായപ്പോള്‍ പൃഥ്വിയായിരുന്നു ക്യാപ്റ്റന്‍. ഓപ്പണറുടെ റോളില്‍ നടത്തിയ മികച്ച പ്രകടനങ്ങള്‍ താരത്തിനു ഐപിഎല്ലിലേക്കും അവസരമൊരുക്കി.
1.2 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് പൃഥ്വിയെ ടീമിലെത്തിച്ചത്. ഗൗതം ഗംഭീറിന്റെ സാന്നിധ്യത്തില്‍ ആദ്യത്തെ കുറച്ച് മല്‍സരങ്ങളില്‍ സൈഡ് ബെഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്നു ഗംഭീര്‍ ടീമില്‍ നിന്നും മാറിനിന്നതോടെ പൃഥ്വിക്കു നറുക്കുവീഴുകയായിരുന്നു. ലഭിച്ച അവസരം താരം മുതലെടുക്കുകയും ചെയ്തു.
41 ശരാശരിയല്‍ സീസണില്‍ ഇതുവരെ 205 റണ്‍സ് പൃഥ്വി നേടിക്കഴിഞ്ഞു. രണ്ടു അര്‍ധസെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.

ക്രിസ് ഗെയ്ല്‍ (പഞ്ചാബ്, 2 കോടി)

ക്രിസ് ഗെയ്ല്‍ (പഞ്ചാബ്, 2 കോടി)

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന ഐപിഎല്ലിലെ ഇതിഹാസ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ഈ സീസണില്‍ കളിക്കുമോയെന്ന കാര്യം പോലും സംശയത്തിലായിരുന്നു. കാരണം ലേലത്തിന്റെ ആദ്യദിനം ഒരു ഫ്രാഞ്ചൈസിയും ഗെയ്‌ലിനെ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. രണ്ടാം ദിനം വീണ്ടും ലേലത്തിനു വച്ചപ്പോഴാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് രണ്ടും കല്‍പ്പിച്ച് ഗെയ്‌ലിനെ വാങ്ങാന്‍ തീരുമാനിച്ചത്.
തനിക്കായി രണ്ടു കോടി ചെലവിടാനുള്ള പഞ്ചാബിന്റെ തീരുമാനം തെറ്റായിരുന്നില്ലെന്ന് കളിക്കളത്തില്‍ തെളിയിക്കുകയാണ് അദ്ദേഹം.
ഏഴു മല്‍സരങ്ങളില്‍ നിന്നും 62.20 ശരാശരിയില്‍ 311 റണ്‍സുമായി ടീമിന്റെ റണ്‍വേട്ടക്കാരില്‍ ഗെയ്ല്‍ രണ്ടാമതുണ്ട്. ഒരു സെഞ്ച്വറിയും മൂന്നു അര്‍ധസെഞ്ച്വിയും ഇതിലുള്‍പ്പെടുന്നു.

മയാങ്ക് മര്‍ക്കാന്‍ഡെ (മുംബൈ, 20 ലക്ഷം)

മയാങ്ക് മര്‍ക്കാന്‍ഡെ (മുംബൈ, 20 ലക്ഷം)

ഐപിഎല്ലിന്റെ ഈ സീസണിലെ പ്രധാന കണ്ടെത്തലായി മാറിയ താരമാണ് മുംബൈ ഇന്ത്യന്‍സ് സ്പിന്നറായ മയാങ്ക് മര്‍ക്കാന്‍ഡെ. ലേലത്തില്‍ വെറും 20 ലക്ഷം രൂപയ്ക്കാണ് മയാങ്കിനെ മുംബൈ വാങ്ങിയത്. എന്നാല്‍ അതിന്റെ ഇരട്ടി കളിക്കളത്തില്‍ താരം ഇതിനകം നല്‍കിക്കഴിഞ്ഞു. മുംബൈക്കു വേണ്ടി 10 മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളാണ് താരം മയാങ്ക് നേടിയത്. ഏഴില്‍ കുറവ് റണ്‍റേറ്റിലാണ് താരം ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തത്.
സീസണിലെ ശേഷിച്ച മല്‍സരങ്ങളിലെല്ലാം ജയിച്ച് പ്ലേഓഫിനു യോഗ്യത നേടാന്‍ തയ്യാറെടുക്കുന്ന മുംബൈക്കു മയാങ്കിന്റെ പ്രകടനം നിര്‍ണായകമായിരിക്കും.

അമ്പാട്ടി റായുഡു (ചെന്നൈ, 2.2 കോടി)

അമ്പാട്ടി റായുഡു (ചെന്നൈ, 2.2 കോടി)

ഇന്ത്യന്‍ ക്രിക്കറ്റില്‍ കഴിവുണ്ടായിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാത്ത താരങ്ങളിലൊരാളാണ് അമ്പാട്ടി റായുഡു. കുറച്ചു കാലമായി റായുഡു മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെങ്കിലും ഇതിന് അര്‍ഹിച്ച അംഗീകാരം താരത്തിനു ലഭിച്ചിട്ടില്ല. കരിയറിലെ എട്ടാം ഐപിഎല്ലാണ് ഇത് റായുഡുവിന്. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ റായുഡുവിനെ 2.2 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍കിങ്‌സ് വാങ്ങിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു.
എന്നാല്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകനമാണ് റായുഡു സിഎസ്‌കെയ്ക്കു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. 10 മല്‍സരങ്ങളില്‍ നിന്നും 423 റണ്‍സാണ് താരം അടിച്ചടുത്തത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്ത് റായുഡുവാണ്. പല പൊസിഷനുകളിലും ചെന്നൈ റായുഡുവിനെ പരീക്ഷിച്ചെങ്കിലും എല്ലാ തവണയും ടീമിന്റെ പ്രതീക്ഷ കാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

ഐപിഎല്‍: ഒരേയൊരു മല്‍സരം... ഇംഗ്ലീഷ് പേസര്‍ ചെന്നൈ വിട്ടു, കാരണം ഇതാണ്ഐപിഎല്‍: ഒരേയൊരു മല്‍സരം... ഇംഗ്ലീഷ് പേസര്‍ ചെന്നൈ വിട്ടു, കാരണം ഇതാണ്

Story first published: Wednesday, May 9, 2018, 11:17 [IST]
Other articles published on May 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X