Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐയില്‍ ഭിന്നത, ശ്രീക്ക് വിലക്ക് നീങ്ങുമോ?

മുംബൈ: ശ്രീശാന്തിന്റെ പ്രതീക്ഷ അദ്ദേഹത്തെ രക്ഷിക്കട്ടെ. ഒത്തുക്കളിക്കേസുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയപ്പോഴും പ്രതീക്ഷയോടെ ശ്രീ പറഞ്ഞു. നിരാശയുണ്ട്, എങ്കിലും മടങ്ങിവരുമെന്ന്. ആ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുകയാണ് ശ്രീശാന്തിനെ അനുകൂലിക്കുന്ന ഒരുവിഭാഗം ബിസിസിഐ അംഗങ്ങള്‍ വിലക്കിനെതിരെ എതിര്‍പ്പു പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

ഒത്തുകളി വാവാദത്തില്‍ ശ്രീശാന്തിനെതിരെയുള്ള ശിക്ഷണ നടപടിയില്‍ കടുത്ത ഭിന്നതയാണ് ബസിസിഐയില്‍. ബീഹാര്‍, ഝാര്‍ഖണ്ഡ്, പഞ്ചാബ്, ക്രിക്കറ്റ് അസോസിയേഷനുകളും ബിസിസിഐയിലെ ഒരു വിഭാഗവുമാണ് ശ്രീശാന്ത്രിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് എന്ന നടപടിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. രാജ്യാന്തര
തലത്തില്‍ അംഗീകരിക്കപ്പെട്ട ശ്രീശാന്തിനെ പോലൊരു താരത്തിന് ഇത്രയും കടുത്ത ശിക്ഷണം നല്‍കിയത് ന്യായീകരിക്കാനാകില്ലെന്ന് ഇവര്‍ പറയുന്നു.

Sreesanth

സ്വന്തം താരത്തിനെതിരെയുള്ള നടപടിക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷനും രംഗത്ത് വന്നു. ബിസിസിഐ അദ്ധ്യക്ഷന്‍ എന്‍ ശ്രീനിവാസനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ വിലക്കെന്ന് വിമതപക്ഷം ആരോപിക്കുന്നു. നടപടിക്കെതിരെയുള്ള തങ്ങളുടെ പ്രതിഷേധം വരുന്ന സെപ്തംബര്‍ 29ന് ചേരുന്ന ബിസിസിഐ വാര്‍ഷികയോഗത്തില്‍ അറിയിക്കാനാണ് ഇവരുടെ തീരുമാനം.

എന്തായാലും ശ്രീയെ പിന്തുണയ്ക്കുന്നവര്‍ ചോദിക്കുന്ന ചോദ്യത്തിന് വിശദീകരണം നല്‍കുക എന്നത് എന്‍ ശ്രീനിവാസന് എളുപ്പമായിരിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Saturday, September 21, 2013, 14:25 [IST]
Other articles published on Sep 21, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+