Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വഭാവദൂഷ്യം, ഷക്കീബിന് ക്രിക്കറ്റില്‍ നിന്നും വിലക്ക്

ധാക്ക: ബംഗ്ലാദേശ് സൃഷ്ടിച്ച ഏറ്റവും പ്രതിഭാധനനായ കളിക്കാരന്‍ ഷക്കീബ് അല്‍ ഹസന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക്. പെരുമാറ്റ ദൂഷ്യം ആരോപിച്ചാണ് മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷക്കീബിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയത്. ആറ് മാസത്തേക്കാണ് വിലക്ക്.

ഷക്കീബിന് ബംഗ്ലാദേശിന്റെ കളികള്‍ മാത്രമല്ല, ചാമ്പ്യന്‍സ് ലീഗ് ട്വന്റി - 20യും കരീബിയന്‍ പ്രീമിയര്‍ ലീഗും നഷ്ടമാകും. ചാമ്പ്യന്‍സ് ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍നിര താരമാണ് ഷക്കീബ്. ട്വന്റി - 20 മത്സരങ്ങളില്‍ നിന്നും 2015 അവസാനം വരെയാണ് ഷക്കീബിനെ വിലക്കിയിരിക്കുന്നത്.

എന്തിനാണ് വിലക്ക്

എന്തിനാണ് വിലക്ക്

ഷക്കീബ് അല്‍ ഹസന്റെ ആറ്റിറ്റിയൂഡ് പ്രശ്‌നം ടീമിനെ മൊത്തത്തില്‍ ബാധിക്കുന്നു എന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് ഷക്കീബിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ആറ് മാസത്തേക്കും ട്വന്റി - 20 മത്സരങ്ങളില്‍ നിന്നും 2015 അവസാനം വരെയും വിലക്കിയിരിക്കുന്നത്.

ആരാണ് ഷക്കീബ്

ആരാണ് ഷക്കീബ്

ബംഗ്ലാദേശിന്റെ സൂപ്പര്‍ താരമാണ് 27 കാരനായ ഷക്കീബ്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ വിശ്വസ്തന്‍. വേണമെങ്കില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ഇന്നോളം സൃഷ്ടിച്ച ഏറ്റവും പൊട്ടന്‍ഷ്യല്‍ ഉള്ള കളിക്കാരന്‍ എന്നും വിളിക്കാം.

ഡിമാന്‍ഡ് ഏറെ

ഡിമാന്‍ഡ് ഏറെ

ഓള്‍റൗണ്ടര്‍ ഷക്കീബിന് ആവശ്യക്കാരേറെയാണ്. ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍നിര കളിക്കാരനാണ് ഷക്കീബ്. ഇടംകൈ സ്പിന്നും കൂറ്റനടികളും കൊണ്ട് കുറേ കളികള്‍ ഷക്കീബ് കൊല്‍ക്കത്തയെ ജയിപ്പിച്ചിട്ടുണ്ട്

ഇപ്പോഴത്തെ പ്രശ്‌നം

ഇപ്പോഴത്തെ പ്രശ്‌നം

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും എന്‍ ഓ സി വാങ്ങാതെ കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ പോയ ഷക്കീബിനെ ബി സി ബി തിടുക്കപ്പെട്ട് തിരിച്ചുവിളിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തേക്കുള്ള കളികള്‍ക്ക് ഷക്കീബിന് എന്‍ ഓ സി കൊടുക്കണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു.

വന്‍ തിരിച്ചടി

വന്‍ തിരിച്ചടി

ബംഗ്ലാദേശ് ക്രിക്കറ്റിന് വന്‍ തിരിച്ചടിയാകും ഷക്കീബ് അല്‍ ഹസന്റെ വിലക്ക്. ബംഗ്ലാദേശിന് മാത്രമല്ല, ചാമ്പ്യന്‍സ് ലീഗിനിറങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഷക്കീബിന്റെ അഭാവം പ്രശ്‌നമാകും. നിലവിലെ ഐ പി എല്‍ ചാമ്പ്യന്മാരാണ് കൊല്‍ക്കത്ത.

Story first published: Tuesday, July 8, 2014, 10:20 [IST]
Other articles published on Jul 8, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+