For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിപ്പടയെ എറിഞ്ഞിടാന്‍ ഓസീസിന്‍റെ രഹസ്യ പ്ലാന്‍... കൂട്ടിന് സ്മിത്തും വാര്‍ണറും!! ഇന്ത്യ വീഴുമോ?

വിലക്ക് മൂലം ഇരുവരും ദേശീയ ടീമിന് പുറത്താണ്

By Manu
കോലിപ്പടയെ എറിഞ്ഞിടാന്‍ ഓസീസിന്‍റെ സ്മിത്തും വാര്‍ണറും | Oneindia Malayalam

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുമ്പൊന്നുമില്ലാത്ത വിധത്തില്‍ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോവാന്‍ കാരണം രണ്ടു സൂപ്പര്‍ താരങ്ങളുടെ അഭാവമാണ്. ക്യാപ്റ്റനും ആധുനിക ക്രിക്കറ്റില്‍ വിരാട് കോലിക്കൊപ്പം നില്‍ക്കുന്ന താരവുമായ സ്റ്റീവ് സ്മിത്തിനെയും വൈസ് ക്യാപ്റ്റനും വെടിക്കെട്ട് താരവുമായ ഡേവിഡ് വാര്‍ണറെയുമാണ് കംഗാരുപ്പടയ്ക്കു നഷ്ടമായിരിക്കുന്നത്. പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും ഒരു വര്‍ഷത്തേക്കു വിലക്കുകയായിരുന്നു.

ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ അംഗമല്ലെങ്കിലും ഓസീസിനെ പുറത്തു നിന്നും സഹായിക്കാനൊരുങ്ങുകയാണ് സ്മിത്തും വാര്‍ണറും.

ബൗളര്‍മാരെ സഹായിക്കും

ബൗളര്‍മാരെ സഹായിക്കും

ഇന്ത്യക്കെതിരായ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് ബൗളര്‍മാരെ സഹായിക്കാനാണ് സ്മിത്തും വാര്‍ണറും തയ്യാറെടുക്കുന്നത്. നെറ്റ്‌സില്‍ ഓസീസ് പേസര്‍മാരായ മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസ്ല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്കെതിരേ ഇരുവരും ബാറ്റ് ചെയ്യാമെന്ന് സമ്മതം മൂളിക്കഴിഞ്ഞു. പേസര്‍മാര്‍ക്കു ബൗങിള് പിഴവുകള്‍ പരിഹരിക്കാനുള്ള ഏറ്റവും മികച്ച അവസരമായിരിക്കും ഇത്.
സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയുള്‍പ്പെടുന്ന ഇന്ത്യയുടെ ശക്തമായ ബാറ്റിങ് നിരയെ മെരുക്കാന്‍ സ്മിത്ത്, വാര്‍ണര്‍ എന്നിവരുടെ അനുഭവസമ്പത്തും സാന്നിധ്യവും ബൗളര്‍മാര്‍ക്കു തുണയാവുമെന്നാണ് കരുതപ്പെടുന്നത്.

വിലക്ക് നീക്കിയില്ല

വിലക്ക് നീക്കിയില്ല

കാലാവധിക്കു മുമ്പ് സ്മിത്തിന്റെയും വാര്‍ണറുടെയും വിലക്ക് പിന്‍വലിക്കുമെന്നും ഒരുപക്ഷെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഇരുവരും ഓസീസ് ടീമിലേക്കു തിരിച്ചെത്തിയേക്കുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്കു അപേക്ഷയും നല്‍കിയിരുന്നു.
എന്നാല്‍ വിലക്ക് പിന്‍വലിക്കാനാവില്ലെന്ന നിലപാടില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉറച്ചു നില്‍ക്കുകയായിരുന്നു. 2019ലാണ് വിലക്കിന്റെ കാലാവധി അവസാനിക്കുന്നത്.

പരിശീലനം സിഡ്‌നിയില്‍

പരിശീലനം സിഡ്‌നിയില്‍

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ നെറ്റ്‌സിലായിരിക്കും സ്മിത്ത് മുന്‍ ടീമംഗങ്ങളായ സ്റ്റാര്‍ക്ക്, കമ്മിന്‍സ് എന്നിവരടക്കമുള്ള പേസര്‍മാരെ നേരിടുകയെന്നാണ് വിവരം. പരിശീലനത്തില്‍ നേരത്തേ സ്മിത്തിനെതിരേ തങ്ങള്‍ മൂന്നു പേരും നേരത്തേ ബൗള്‍ ചെയ്തിട്ടുണ്ടെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു.
സ്മിത്തിനെതിരേ വീണ്ടും പന്തെറിയാന്‍ കഴിയുന്നതും അദ്ദേഹത്തില്‍ നിന്നുള്ള ഉപദേശവും തങ്ങളെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കും. നെറ്റ്‌സില്‍ തങ്ങള്‍ക്കെതിരേ ബാറ്റ് ചെയ്യാനെത്തുമോയെന്ന് ചോദിച്ചപ്പോള്‍ സ്മിത്ത് ഉടന്‍ സമ്മതം മൂളുകയായിരുന്നുവെന്നും സ്റ്റാര്‍ക്ക് വിശദമാക്കി. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് സ്മിത്ത്. അദ്ദേഹം തങ്ങള്‍ക്കൊപ്പമുള്ളത് മഹത്തായ കാര്യമാണെന്നും പേസര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ണര്‍ നേരത്തേയെത്തി

വാര്‍ണര്‍ നേരത്തേയെത്തി

ഓസീസ് പേസര്‍മാര്‍ക്കെതിരേ സ്മിത്ത് നെറ്റ്‌സില്‍ ബാറ്റ് ചെയ്യാന്‍ പോവുന്നേയുള്ളൂവെങ്കിലും വാര്‍ണര്‍ ഇതിനകം ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞു. ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തിനു മുമ്പ് സിഡ്‌നിയില്‍ വാര്‍ണര്‍ നെറ്റ്‌സില്‍ പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. കമ്മിന്‍സ്, ഹാസ്ല്‍വുഡ് എന്നിവര്‍ വാര്‍ണര്‍ക്കെതിരേ പന്തെറിയുകയും ചെയ്തിരുന്നു.

ആദ്യ ടെസ്റ്റ് അഡ്‌ലെയ്ഡില്‍

ആദ്യ ടെസ്റ്റ് അഡ്‌ലെയ്ഡില്‍

ഇന്ത്യയും ഓസീസും തമ്മിലുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മല്‍സരം അഡ്‌ലെയ്ഡിലാണ്. ഡിസംബര്‍ ആറു മുതല്‍ 10 വരെയാണ് ഒന്നാം ടെസ്റ്റ് നടക്കുന്നത്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ പെര്‍ത്തിലും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ മെല്‍ബണിലും നാലാം ടെസ്റ്റ് ജനുവരി മൂന്നു മുതല്‍ സിഡ്‌നിയിലും നടക്കും.
ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനുമായി ഒരു ചതുര്‍ദിന മല്‍സരം കൂടി ഇന്ത്യ കളിക്കുന്നുണ്ട്.

Story first published: Monday, November 26, 2018, 15:25 [IST]
Other articles published on Nov 26, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+