Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യ കരുതിക്കോ!! കഥ കഴിക്കാന്‍ ഓസീസ് അവരെ തിരിച്ചുവിളിക്കും? ഇനി കളി മാറും...

വിലക്ക് കഴിഞ്ഞു സ്മിത്തും വാര്‍ണറും തിരിച്ചു വരുന്നു | Oneindia Malayalam

സിഡ്‌നി: വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീം ഇന്ത്യക്കുണ്ടായിരുന്ന ഏക ആശ്വാസം മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തും വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും അവരുടെ ടീമില്‍ ഇല്ലെന്നതായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മല്‍സരത്തിനിടെ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരും ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയാണ്.

സ്മിത്ത്, വാര്‍ണര്‍ എന്നിവരെക്കൂടാതെ കാമറണ്‍ ബാന്‍ക്രോഫ്റ്റിനും വിലക്ക് ലഭിച്ചിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇവരെ വിലക്കിയത്.എന്നാല്‍ ഇപ്പോള്‍ കാലാവധി അവസാനിക്കുന്നതിനു മുമ്പ് വിലക്ക് നീക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ.

വിലക്ക് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം

വിലക്ക് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷനാണ് (എസിഎ) താരങ്ങളുടെ വിലക്ക് നീക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയും വേഗം മൂന്നു പേരെയും ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കണമെന്നും അസോസിയേഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അനുകൂലമായ നിലപാട് തന്നെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഭാഗത്തു നിന്നുണ്ടാവുമെന്നാണ് സൂചനകള്‍.

സൂചന നല്‍കി സിഇഎ

സൂചന നല്‍കി സിഇഎ

മൂന്നു താരങ്ങളുടെയും വിലക്ക് ഉടന്‍ നീക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബേര്‍ട്ട്‌സ് പറഞ്ഞു. വിലക്ക് ഉടന്‍ നീക്കുകയാണെങ്കില്‍ ഇന്ത്യക്കെതിരേ വരാനിരിക്കുന്ന പരമ്പരയില്‍ സ്മിത്തും വാര്‍ണറും ബാന്‍ക്രോഫ്റ്റുമെല്ലാം കളിച്ചേക്കും.
താരങ്ങളുടെ വിലക്ക് നീക്കുന്നതു സംബന്ധിച്ച് എസിഎയുടെ അപേക്ഷ സിഎയ്ക്കു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ലഭിച്ചിരുന്നു. ഇതേക്കുറിച്ച് ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്യുമെന്നും റോബേര്‍ട്ട്‌സ് വിശദമാക്കി.

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നു

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നു

സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരിക്കുന്നത്. അന്താരാഷ്ട്ര മല്‍സരങ്ങളിലും രാജ്യത്തെ മുന്‍നിര ആഭ്യന്തര ടൂര്‍ണമെന്റുകളിലുമാണ് വിലക്കുള്ളത്. എങ്കിലും സ്മിത്തും വാര്‍ണറും സിഡ്‌നിയില്‍ നടന്ന പ്രാദേശിക ലീഗ് മല്‍സരങ്ങളിലും കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 ടൂര്‍ണമെന്റ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയിലും വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിരുന്നു.

Story first published: Thursday, November 8, 2018, 19:36 [IST]
Other articles published on Nov 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+