Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാകപ്പ്; ഇന്ത്യയെ തോല്‍പ്പിച്ച ബംഗ്ലാദേശിന്റെ പിന്നില്‍ മുന്‍ ഇന്ത്യന്‍ താരം

ദില്ലി: വനിതാ ഏഷ്യാകപ്പ് ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ അപ്രമാദിത്വം അവസാനിപ്പിച്ച ബംഗ്ലാദേശിന്റെ കുതിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുന്‍ ഇന്ത്യന്‍ താരം. ഇന്തയുടെ മുന്‍ വിക്കറ്റ് കീപ്പറായ അഞ്ജു ജെയിന്‍ ആണ് ബംഗ്ലാദേശിന്റെ പരിശീലക. മെയ് 21 മുതല്‍ കോച്ചിന്റെ ചുമതല ഏറ്റെടുത്ത അഞ്ജു ഒരു മാസത്തിനുശേഷം ടീമിനെ ഏഷ്യയിലെ ടി20 ചാമ്പ്യന്മാരാക്കുകയും ചെയ്തു.

cricket

അപ്രതീക്ഷിതമായാണ് ബംഗ്ലാദേശ് ടീമിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നതെന്ന് അഞ്ജു ജെയിന്‍ പറഞ്ഞു. മികച്ച താരങ്ങളുള്ള ടീമാണ് ബംഗ്ലാദേശിന്റേത്. എന്നാല്‍, വരിതെറ്റിക്കിടന്ന അവര്‍ക്ക് ഊര്‍ജം നല്‍കിയത് വിജയത്തിലെത്തിയെന്നും അഞ്ജു പറഞ്ഞു. മലേഷ്യയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയെ 3 വിക്കറ്റിന് തകര്‍ത്താണ് ബംഗ്ലാദേശ് കിരീടം ചൂടിയത്.

ഇന്ത്യയെ 112 റണ്‍സില്‍ ഒതുക്കിയശേഷം അവസാന പന്തില്‍ ബംഗ്ലാ വനിതകള്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ച്ചയായി ആറു കിരീടങ്ങള്‍ നേടിയശേഷമായിരുന്നു ഇന്ത്യയുടെ കീഴടങ്ങല്‍. ടൂര്‍ണമെന്റില്‍ രണ്ടുവട്ടം ഇന്ത്യയെ തോല്‍പ്പിച്ചത് ബംഗ്ലാദേശിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായി.

ടീമിന്റെ വിജയം വലിയ നേട്ടമായാണ് കരുതുന്നത്. മെച്ചപ്പെടേണ്ടിയിരുന്ന മേഖലകളില്‍ അവര്‍ മികവുകാട്ടി. വരും മത്സരങ്ങളിലും അത് നിലനിര്‍ത്തുമെന്നാണ് വിശ്വാസമെന്നും അഞ്ജു പറഞ്ഞു. ഇന്ത്യയ്ക്കുവേണ്ടി 8 ടെസ്റ്റുകളിലും 65 ഏകദിന മത്സരങ്ങളിലും അഞ്ജു കളിച്ചിട്ടുണ്ട്. 2012ലെ ടി20 ലോകകപ്പിലും 2013ലെ ലോകകപ്പിലും ഇന്ത്യയുടെ പരിശീലകകൂടിയായിരുന്നു അഞ്ജു.

Story first published: Wednesday, June 13, 2018, 8:26 [IST]
Other articles published on Jun 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+