Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിവാഹദിനത്തില്‍ ക്രിക്കറ്റ് ബാറ്റുമേന്തി ബംഗ്ലാദേശ് വനിതാ താരം; ചിത്രങ്ങള്‍ വൈറല്‍

ധാക്ക: വിവിധ താരം വിവാഹ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവും കൂടുതല്‍ വൈറലായത്. കേവലം വിവാഹ ചിത്രങ്ങള്‍ എന്നതിലുപരിയായി പുത്തന്‍ ആശയങ്ങളും വേഷങ്ങളും ഇഷ്ടങ്ങളും തുറന്നുകാട്ടുന്ന വിവാഹ ചിത്രങ്ങള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വിവാഹ ചിത്രം വൈറലായിരിക്കുകയാണ്. ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം സന്‍ജിത ഇസ്ലാമിന്റെ വിവാഹ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. ബംഗ്ലാദേശിലെ തനത് വിവാഹ വേഷത്തില്‍ ക്രിക്കറ്റ് കളിക്കുന്ന 24കാരിയായ സന്‍ജിദയുടെ ഫോട്ടോഷൂട്ടാണ് ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്.

'ഡ്രസ്, ജ്വലറി, ക്രിക്കറ്റ് ബാറ്റ്, ക്രിക്കറ്റ് താരങ്ങളുടെ വിവാഹ ഫോട്ടോഷൂട്ട് ഇങ്ങനെയായിരിക്കണം എന്ന അടിക്കുറിപ്പോടെ ഐസിസി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സന്‍ജിതയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരം മിം മൊസാദെകാണ് സന്‍ജിതയുടെ വരന്‍.ഓറഞ്ച് നിറത്തിലുള്ള കല്യാണ സാരിയുടുത്ത് കവര്‍ ഡ്രൈവും പുള്‍ഷോട്ടുമൊക്കെ കളിക്കുന്ന സഞ്ജിതയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. പൊതുവേ ഇത്തരം വിവാഹ ചിത്രങ്ങള്‍ ബംഗ്ലാദേശില്‍ നിന്നൊക്കെ വരുന്നത് വളരെ അപൂര്‍വമാണെന്നതാണ് കൗതുക കരമായ കാര്യം. പരമ്പരാഗത രീതിയിലാണ് സന്‍ജിത എത്തിയതെന്നതും ഫോട്ടോയുടെ സ്വീകാര്യത ഉയരാന്‍ കാരണമായി. എന്തായാലും സമൂഹ മാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്.

sanjidaislam

2012 ഓഗസ്റ്റില്‍ അയര്‍ലന്‍ഡിനെതിരായ ടി20 മത്സരത്തിലൂടെയാണ് സന്‍ജിത അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുന്നത്. 2018ല്‍ വനിതാ ഏഷ്യാ കപ്പ് കിരീടം ആദ്യമായി ബംഗ്ലാദേശ് നേടുമ്പോള്‍ സന്‍ജിതയും ടീമിന്റെ ഭാഗമായിരുന്നു. വലം കൈ ബാറ്റ്‌സ് വുമണായ സന്‍ജിത 16 ഏകദിനത്തില്‍ നിന്ന് 11.60 ശരാശരിയില്‍ 174 റണ്‍സും 54 ടി20യില്‍ നിന്ന് 11.30 ശരാശരിയില്‍ 520 റണ്‍സും നേടിയിട്ടുണ്ട്. 35 റണ്‍സാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ പുറത്താവാതെ 71 റണ്‍സ് നേടിയതാണ് മികച്ച സ്‌കോര്‍. ബംഗ്ലാദേശ് ടീമിനൊപ്പം വലിയ ഭാവിയുള്ള താരങ്ങളിലൊരാളായ രങ്തൂറുകാരിയായ സന്‍ജിതയെ വിശേഷിപ്പിക്കുന്നത്. ടോപ് ഓഡര്‍ താരമായ സഞ്ജിത സ്പിന്‍ ബൗളര്‍കൂടിയാണ്. എന്നാല്‍ ഇതുവരെ വിക്കറ്റ് നേടിയിട്ടില്ല.

Story first published: Thursday, October 22, 2020, 19:19 [IST]
Other articles published on Oct 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+