ഒന്നാം ടെസ്റ്റ്: ബംഗ്ലാദേശിനെ 143 റണ്‍സിലൊതുക്കി... സിംബാബ്‌വെയ്ക്ക് മികച്ച ലീഡ്
ധക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരായ സിംബാബ്‌വെയ്ക്ക് 139 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്. സിംബാബ്‌വെയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 282ന് മറുപടിയായി ബംഗ്ലാദേശിന് 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ തെന്‍ഡയ് ചറ്റാരയും സികന്തര്‍ റാസ്സയുമാണ് ആതിഥേരയെ ചുരുട്ടി കെട്ടിയത്. കെയ്ല്‍ ജാര്‍വിസ് രണ്ടും സീന്‍ വില്ല്യംസ് ഒരു വിക്കറ്റും വീഴ്ത്തി.

Photo Credit: ICC
ബംഗ്ലാദേശിനായി ആരിഫുല്‍ ഹഖ് (41*), മുഷ്ഫിഖുര്‍ റഹീം (31), മെഹ്ദി ഹസന്‍ മിറാസ് (21) എന്നിവര്‍ മാത്രമാണ് ബാറ്റിങ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. നേരത്തെ, ആറ് വിക്കറ്റ് വീഴ്ത്തിയ തയ്ജുല്‍ ഇസ്ലാമാണ് സിംബാബ്‌വെയുടെ ഒന്നാമിന്നിങ്‌സ് 282 റണ്‍സിലൊതുക്കിയത്. 63 റണ്‍സുമായി പീറ്റര്‍ മൂര്‍ സന്ദര്‍ശക നിരയില്‍ പുറത്താവാതെ നിന്നു.
Story first published: Sunday, November 4, 2018, 16:55 [IST]
Other articles published on Nov 4, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications