രണ്ടാം ടെസ്റ്റ്: 443 റണ്‍സ് വിജയലക്ഷ്യം, സിംബാബ്‌വെ പതറുന്നു; ബംഗ്ലാദേശിന് മേല്‍ക്കൈ
ധക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സിംബാബ്‌വെയ്ക്ക് 443 റണ്‍സ് വിജയലക്ഷ്യം. ഒന്നാമിന്നിങ്‌സില്‍ മികച്ച ലീഡ് നേടിയ ആതിഥേയരായ ബംഗ്ലാദേശ് രണ്ടാമിന്നിങ്‌സില്‍ ആറ് വിക്കറ്റിന് 224 റസെടുത്ത് ഡിക്ലയേര്‍ഡ് ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ മഹ്മദൂല്ലയുടെ (101*) സെഞ്ച്വറിയാണ് രണ്ടാമിന്നിങ്‌സിലെ സവിശേഷത. 122 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് മഹ്മൂദുല്ലയുടെ ഇന്നിങ്‌സ്. മുഹമ്മദ് മിഥുന്‍ (67) അര്‍ധസെഞ്ച്വറിയുമായി തിളങ്ങി.
443 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‌വെ നാലാംദിനം 28 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ക്യാപ്റ്റന്‍ ഹാമില്‍റ്റണ്‍ മസ്‌കഡാസയും (25) ഓപ്പണര്‍ ബ്രയാന്‍ ചാറിയുമാണ് (43) പുറത്തായത്.

68 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടിനു ശേഷമാണ് ടീം സ്‌കോര്‍ ബോര്‍ഡിലേക്ക് രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും സിംബാബ് വെയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായത്. തൈജുല്‍ ഇസ്ലാമിനും മെഹ്ദി ഹസന്‍ മിറാസിനുമാണ് വിക്കറ്റ്. എട്ട് വിക്കറ്റ് കൂടി ശേഷിക്കേ സിംബാബ്‌വെയ്ക്ക് 368 റണ്‍സ് കൂടി വേണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications