മുരളി വിജയ് 150: മഴയും ഷക്കീബും ഇന്ത്യയെ പിടിച്ചുകെട്ടി
ഫതുള്ള: ഓപ്പണര്‍ മുരളി വിജയിന്റെ 150 ഉം അജിന്‍ക്യ രഹാനെയുടെ 98 ഉം റണ്‍സുകള്‍ നല്‍കിയ ആവേശം മഴ തല്ലിക്കെടുത്തി. മൂന്നാം ദിവസത്തെ അവസാന സെക്ഷന്‍ അങ്ങനെ തന്നെ മഴയില്‍ മുങ്ങിയപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് പോലും തീര്‍ക്കാനാകാതെ കഷ്ടപ്പെടുകയാണ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ആകെ കളിക്കാന്‍ പറ്റിയത് വെറും 103.3 ഓവറുകള്‍ മാത്രമാണ്.
മൂന്നാം ദിവസം മഴകാരണം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 462 റണ്‍സ് എന്ന നിലയിലാണ്. രണ്ട് ദിവസത്തെ കളി മാത്രം ശേഷിക്കേ ടെസ്റ്റ് സമനിലയിലാകാനാണ് സാധ്യത. ഒന്നാം ദിവസം രണ്ട് തവണ മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ രണ്ടാം ദിവസം മുഴുവനും മഴയില്‍ മുങ്ങി. മൂന്നാം ദിവസമായ വെള്ളിയാഴ്ചയും മഴ വില്ലനായതോടെ പരമ്പരയിലെ ഏക ടെസ്്റ്റിന്റെ രസം പോയി.

വിക്കറ്റ് നഷ്ടപ്പെടാതെ 239 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ അതേ പോലെ 283 റണ്‍സ് വരെയെത്തി. 173 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഷക്കീബ് അല്‍ ഹസനായിരുന്നു വിക്കറ്റ്. റിട്ടേണ്‍ ക്യാച്ച്. മുരളി വിജയ്, രോഹിത് ശര്‍മ, രഹാനെ എന്നിവരെ കൂടി പുറത്താക്കിയ ഷക്കീബ് 105 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി.
രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ ആറാമനായി ക്രീസിലെത്തിയ രഹാനെ 103 പന്തില്‍ 98 റണ്‍സെടുത്താണ് പുറത്തായത്. 14 ഫോറുകള്‍ രഹാനെ അടിച്ചു. 272 പന്തുകള്‍ നേരിട്ട മുരളി വിജയ് 12 ഫോറും 1 സിക്‌സും അടിച്ചു. കളി നിര്‍ത്തുമ്പോള്‍ അശ്വിനും ഹര്‍ഭജന്‍ സിംഗുമാണ് ക്രീസില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications