വീണ്ടും മഴ: ബംഗ്ലാദേശില്‍ ആരാണീ മഴക്കാലത്ത് ക്രിക്കറ്റ് കളി വെച്ചത്?
ഫതുള്ള: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ പിടിമുറുക്കാനുള്ള ഇന്ത്യയുടെ സുവര്‍ണാവസരം മഴ കളഞ്ഞുകുളിച്ചു. കനത്ത മഴമൂലം രണ്ടാം ദിവസം ഒരു പന്ത് പോലും എറിയാതെ കളി ഉപേക്ഷിക്കേണ്ടി വന്നതാണ് ഇന്ത്യയുടെ വിജയസാധ്യതകള്‍ അവതാളത്തിലാക്കിയത്. ഒന്നാം ദിവസവും ഇടക്കിടെ മഴ എത്തിയെങ്കിലും 56 ഓവര്‍ കളി നടന്നിരുന്നു.
അടുത്ത മൂന്ന് ദിവസങ്ങളിലും മഴയ്ക്ക് സാധ്യയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. അല്ലെങ്കില്‍ തന്നെ മൂന്ന് ദിവസത്തെ കളിയേ ഇനി ബാക്കിയുള്ളൂ. ഇതില്‍ രണ്ട് തവണ ബംഗ്ലാദേശിനെ ഓളൗട്ടാക്കാനും ആവശ്യത്തിന് റണ്‍സടിക്കാനും ഇന്ത്യയ്ക്ക് പറ്റില്ല. ബുധനാഴ്ച കളി നടന്ന 56 ഓവറുകളില്‍ നിന്നായി വിക്കറ്റ് പോകാതെ 239 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. 150 റണ്‍സോടെ ധവാനും 89 റണ്‍സോടെ വിജയും ക്രീസില്‍.

ഈ ജൂണ്‍ മാസത്തില്‍ എന്തിനാണ് അഞ്ച് ദിവസത്തെ ടെസ്റ്റ് മത്സരം വെച്ചത് എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നത്. ബംഗ്ലാദേശില്‍ ഇതുവരെ കളിച്ച 50 ടെസ്റ്റ് മത്സരങ്ങളില്‍ ഒന്നുപോലും ഇതിന് മുമ്പ് ജൂണ്‍ മാസത്തില്‍ ആയിരുന്നില്ല. ഇതാദ്യമായാണ് ജൂണില്‍ ടെസ്റ്റ് കളിക്കുന്നത്. ജൂണില്‍ മാത്രമല്ല, ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലും ബംഗ്ലാദേശില്‍ മഴ കാരണം കളി നടക്കാറില്ല.
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ 7 ടെസ്റ്റുകള്‍ ഇതുവരെ കളിച്ചിട്ടുണ്ട്. നവംബര്‍, ഡിസംബര്‍, മെയ്, ജനുവരി മാസങ്ങളിലായിരുന്നു ഈ പരമ്പരകള്‍ എല്ലാം. ഈ പരമ്പര മഴയില്‍ മുങ്ങിപ്പോകാനുള്ള സാധ്യതയുണ്ടെന്ന് ബംഗ്ലാദേശിന്റെ ഏകദിന ക്യാപ്റ്റന്‍ മഷ്‌റഫി മൊര്‍ത്താസ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications