ഇതെന്തൊരു ഫസ്റ്റ് ഇലവന്‍? ക്യാപ്റ്റന്‍ കോലി ഞെട്ടിക്കുന്നു. ഒന്നാം ടെസ്റ്റ് ലൈവ്....
അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍, അഞ്ച് ബൗളര്‍മാര്‍, ഒരു വിക്കറ്റ് കീപ്പര്‍. തട്ട് മുട്ട് ഓള്‍റൗണ്ടര്‍മാര്‍ വേണ്ട യഥാര്‍ഥ ഫാസ്റ്റ് ബൗളര്‍മാരെയും ബാറ്റ്‌സ്മാന്‍മാരെയും വേണ്ട എന്ന വ്യക്തമായ സന്ദേശം നല്‍കി ബാംഗ്ലാദേശിനെതിരെ വിരാട് കോലി കളത്തിലിറക്കിയ ടീമിന്റെ ഘടനയാണ് ഇത്. ശിഖര്‍ ധവാന്‍, മുരളി വിജയ്, രോഹിത് ശര്‍മ, കോലി, രഹാനെ എന്നിവരാണ് ബാറ്റ്‌സ്മാന്‍മാര്‍.
അഞ്ചേ അഞ്ച് ബാറ്റ്‌സ്മാന്‍മാരെ കളിപ്പിക്കുമ്പോഴും ടീമില്‍ ചേതേശ്വര്‍ പൂജാര ഇല്ലാത്തത് ഏവരെയും ഞെട്ടിക്കുന്നു. ധവാന് പകരം പൂജാരയല്ലേ നല്ലത് എന്നാണ് ചോദ്യം. എന്നാല്‍ കോലിക്ക് കളി തുടങ്ങാന്‍ യഥാര്‍ഥ ഓപ്പണര്‍മാര്‍ തന്നെ വേണം. ബൗളിംഗിലും അതെ, തട്ടിക്കൂട്ട് ഓള്‍റൗണ്ടറായ ഭുവനേശ്വര്‍ കുമാറിന് പകരം വരുണ്‍ ആരോണ്‍ ടീമിലെത്തി.
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ടോസ് നേടിയ കോലി ബാറ്റിംഗ് തിരഞ്ഞെടുത്തു. ധോണിക്കൊപ്പം ധോണിയുടെ ടീമും പോയ ലക്ഷണമാണ് കാണുന്നത്. ടീമില്‍ കോലി വരുത്തിയ അപ്രതീക്ഷിത മാറ്റങ്ങള്‍ കാണൂ.

ഫാസ്റ്റ് ബൗളര്‍മാര്‍ മൂന്ന്
ബംഗ്ലാദേശ് പോലുള്ള ബാറ്റിംഗ് വിക്കറ്റില്‍ ഇന്ത്യ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെയും കൊണ്ടാണ് ഇറങ്ങുന്നത്. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍ എന്നിവരാണ് അത്.

സ്പിന്നര്‍മാര്‍ രണ്ട്
20 വിക്കറ്റ് വീഴ്ത്തിയേ പറ്റൂ അതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല എന്നതാണ് കോലിയുടെ പോളിസി. രണ്ട് വര്‍ഷത്തിന് ശേഷം ഹര്‍ഭജന്‍ സിംഗ് ടെസ്റ്റ് കളിക്കുന്നു. ഒപ്പം അശ്വിനും. അശ്വിന്‍ വേണോ ഭാജി വേണോ കോലിയുടെ ടീമില്‍ എന്നത് കൂടി ഈ ടെസ്റ്റില്‍ അറിയാം.

പൂജാര ഇല്ല പകരം ധവാന്‍
ടെസ്റ്റ് സ്‌പെഷലിസ്റ്റായ ചേതേശ്വര്‍ പൂജാരയ്ക്ക് പകരം ശിഖര്‍ ധവാനെയാണ് കോലി ടീമിലെടുത്തത്. പൂജാര ഓപ്പണറാണെങ്കിലും സ്‌പെഷലിസ്റ്റ് ഓപ്പണറല്ല. മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ്. ആ പൊസിഷനില്‍ രോഹിത് ശര്‍മ കളിക്കും.

ടോസ് ആദ്യം ബാറ്റിംഗ്
ടോസ് നേടിയ കോലി പ്രതീക്ഷിച്ച പോലെ തന്നെ ആദ്യം ബാറ്റിംഗാണ് തിരഞ്ഞെടുത്തത്. വിക്കറ്റ് പോകാതെ 35 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications