വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Bangladesh vs Afghanistan Test: ഒന്നാം ടെസ്റ്റ്; ബംഗ്ലാദേശിനെതിരേ അഫ്ഗാനിസ്ഥാന്‍ ഭേദപ്പെട്ട നിലയില്‍

ചറ്റോഗ്രാം (ബംഗ്ലാദേശ്): ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ ഭേദപ്പെട്ട നിലയില്‍.ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 96 ഓവറില്‍ അഞ്ച് വിക്കറ്റിന് 271 എന്ന നിലയിലാണ് സന്ദര്‍ശകരായ അഫ്ഗാനിസ്ഥാനുള്ളത്. റഹ്മത്ത് ഷായുടെ (102) സെഞ്ച്വറിയും അസ്ഹര്‍ അഫ്ഗാന്റെ (88*) അര്‍ധ സെഞ്ച്വറിയുമാണ് അഫ്ഗാനിസ്ഥാന് കരുത്തായത്. അസ്ഹറിനൊപ്പം അഫ്‌സര്‍ സസായിയാണ് (35) ക്രീസില്‍. റാഷിദ് ഖാന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് അഫ്ഗാനിസ്ഥാന്‍ കളിക്കുന്നത്.

ടെസ്റ്റ് പദവി ലഭിച്ചിട്ട് അധിക സമയമാകാത്ത അഫ്ഗാന്‍ നിര ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.ക്യാപ്റ്റന്‍ റാഷിദ് ഖാന്റെ തീരുമാനം തെറ്റായെന്ന് തോന്നിക്കുന്ന തുടക്കമായിരുന്നു സന്ദര്‍ശകരുടേത്. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് അഫ്ഗാനിസ്ഥാന് നഷ്ടമായി.ഇസാനുല്ലയെ (9)തയ്ജുല്‍ ഇസ്്‌ലാം ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. അധികം വൈകാതെ ഇബ്രാഹിം സദ്രാനെയും (21) അഫ്ഗാനിസ്ഥാന് നഷ്ടമായി.ഇത്തവണയും തയ്ജുലാണ് വിക്കറ്റ് നേടിയത്.ചെറിയ ഇടവേളയില്‍ ഹഷ്മത്തുല്ല ഷാഹിദിയും (14) മടങ്ങിയതോടെ അഫ്ഗാനിസ്ഥാന്‍ പരുങ്ങലിലായെങ്കിലും നാലാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ രക്ഷിച്ചു.

ടെസ്റ്റില്‍ രോഹിതിനെ തഴയുന്നതെന്തിന്? രാഹുലിനൊപ്പം ഓപ്പണറാക്കണമെന്ന് ഗാംഗുലിടെസ്റ്റില്‍ രോഹിതിനെ തഴയുന്നതെന്തിന്? രാഹുലിനൊപ്പം ഓപ്പണറാക്കണമെന്ന് ഗാംഗുലി

rahmatshah

മികച്ച രീതിയില്‍ ബാറ്റുവീശിയ റഹ്മത്ത് ഷാ 187 പന്തുകള്‍ നേരിട്ട് 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചത്.അസ്ഹറും റഹ്മത്തും ചേര്‍ന്ന് 120 റണ്‍സാണ് അഫ്ഗാന്‍ സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്.മധ്യനിരയിലെ പ്രതീക്ഷ മുഹമ്മദ് നബി (0) മൂന്നാം പന്തില്‍ത്തന്നെ മടങ്ങിയത് തിരിച്ചടിയായെങ്കിലും അവസരത്തിനൊത്ത് ബാറ്റുവീശി സസായി പ്രതീക്ഷ കാത്തു.രണ്ടാം ദിനം സസായി-അസ്ഹര്‍ കൂട്ടുകെട്ട് അഫ്ഗാന് നിര്‍ണ്ണായകമാവും. തയ്ജുല്‍ ഇസ്്‌ലാം,നയീം ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ മഹമ്മൂദുല്ല ഒരു വിക്കറ്റും നേടി.

Story first published: Friday, September 6, 2019, 9:21 [IST]
Other articles published on Sep 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X