Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ബംഗ്ലാദേശ് ടീം റെഡി, മൊര്‍ത്തസ നയിക്കും... പുതുമുഖം ടീമില്‍

mortaza

ധാക്ക: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തിരഞ്ഞെടുത്തത്. വെറ്ററന്‍ പേസര്‍ മഷ്‌റഫെ മൊര്‍ത്തസയാണ് ലോകകപ്പില്‍ ബംഗ്ലാദേശിനെ നയിക്കുക. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനെ ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യ കപ്പില്‍ കളിച്ച ശേഷം ടീമിനു പുറത്തായിരുന്ന മധ്യനിര ബാറ്റ്‌സ്മാന്‍ മൊസാദാഖ് ഹുസൈനെ ലോകകപ്പ് ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്.

പുതുമുഖ പേസര്‍ അബു ജായദാണ് ലോകകപ്പ് ടീമിലെ സര്‍പ്രൈസ് താരം. കഴിഞ്ഞ മാസം ന്യൂസിലാന്‍ഡില്‍ നടന്ന ടെസ്റ്റില്‍ ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ചവച്ചത്. എന്നാല്‍ ഏകദിനത്തില്‍ ഇതുവരെ ജായദ് അരങ്ങേറിയിട്ടില്ല. ജൂണ്‍ രണ്ടിനു കെന്നിങ്ടണ്‍ ഓവലില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയുമായാണ് ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ആദ്യ മല്‍സരം. ലോകകപ്പിനു മുമ്പ് മെയ് 26ന് പാകിസ്താനുമായും 28നു ഇന്ത്യയുമായും രണ്ടു സന്നാഹ മല്‍സരങ്ങള്‍ ബംഗ്ലാദേശ് കളിക്കുന്നുണ്ട്.

ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീം

മഷ്‌റഫെ മൊര്‍ത്തസ (ക്യാപ്റ്റന്‍), തമീം ഇഖ്ബാല്‍, മഹമ്മൂദുള്ള, മുഷ്ഫിഖുര്‍ റഹീം, ഷാക്വിബുല്‍ ഹസന്‍, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, സബീര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, മുഹമ്മദ് മിതുന്‍, റൂബെല്‍ ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് സെയ്ഫുദ്ദീന്‍, മൊസാദ്ദഖ് ഹുസൈന്‍, അബ് ജായദ്.

Story first published: Tuesday, April 16, 2019, 15:16 [IST]
Other articles published on Apr 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+