Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും വിജയിക്കണം.... ബ്രിസ്റ്റോളില്‍ ഏഷ്യന്‍ പടക്കുതിരകളുടെ പോരാട്ടം

ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നിർണ്ണായകം

ബ്രിസ്‌റ്റോള്‍: ലോകകപ്പില്‍ ഏഷ്യന്‍ ശക്തികളുടെ പോരാട്ടത്തില്‍ ബംഗ്ലാദേശ് നാളെ ശ്രീലങ്കയെ നേരിടും. ഇരുടീമുകള്‍ക്കും നിര്‍ണായക മത്സരമാണിത്. ബംഗ്ലാദേശ് ആദ്യ മത്സരം വിജയിച്ചെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ പരാജയം രുചിച്ചിരുന്നു. അതേസമയം ശ്രീലങ്ക ആദ്യ മത്സരം തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ വിജയിച്ചിരുന്നു. എന്നാല്‍ അവസാന മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചത് ലങ്കയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

ബംഗ്ലാദേശ് മികച്ച ഫോമിലാണ് ഉള്ളത്. എന്നാല്‍ ശ്രീലങ്കയുടെ കാര്യം അങ്ങനെയല്ല. അതുകൊണ്ട് പ്രതിരോധത്തിലാണ് ടീം കളത്തില്‍ ഇറങ്ങുന്നത്. ആര് ജയിച്ചാലും പോയിന്റ് പട്ടികയില്‍ അത് വലിയ കുതിപ്പുണ്ടാക്കും. ലങ്കന്‍ ബാറ്റിംഗ് നിരയുടെ ഫോമും ബംഗ്ലാദേശിന്റെ ബൗളിംഗും തമ്മിലുള്ള പോരാട്ടവും മത്സരത്തില്‍ പ്രതീക്ഷിക്കാം. പക്ഷേ ലങ്കന്‍ ടീം സമീപകാലത്തെ ഏറ്റവും മോശം ഫോമിലാണ് കളിക്കുന്നത്.

ബംഗ്ലാദേശിന് മുന്‍തൂക്കം

ബംഗ്ലാദേശിന് മുന്‍തൂക്കം

ബംഗ്ലാദേശിന് വ്യക്തമായ മുന്‍തൂക്കം മത്സരത്തിലുണ്ട്. മികച്ച ഫോമിലാണ് ടീം കളിക്കുന്നത്. ഷാക്കിബ് അല്‍ ഹസന്‍ തന്നെയാണ് ബംഗ്ലാദേശിന്റെ താരം. മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടി ഗംഭീര പ്രകടനമാണ് ഷാക്കിബ് നടത്തുന്നത്. ഇത് തന്നെയാണ് ബംഗ്ലാദേശിന് മുന്‍തൂക്കം നല്‍കുന്നത്. ബംഗ്ലാദേശ് കളിച്ച മൂന്ന് മത്സരത്തിലും തകര്‍ന്നിട്ടില്ല എന്നതും അവര്‍ക്ക് ഗുണകരമാണ്.

ലങ്കയ്ക്ക് കഷ്ടം

ലങ്കയ്ക്ക് കഷ്ടം

ശ്രീലങ്ക സമീപകാലത്തെ ഏറ്റവും മോശം ഫോമിലാണ് കളിക്കുന്നത്. എല്ലാവരെയും വീഴ്ത്താന്‍ പറ്റുന്ന ടീമില്‍ നിന്ന് ആരോടും തോല്‍ക്കുന്ന ടീമായി അവര്‍ മാറിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരെ കഷ്ടിച്ചാണ് ലങ്ക വിജയം നേടിയത്. ലങ്കന്‍ നിരയില്‍ കരുണരത്‌നയൊഴിച്ച് ബാക്കി ഒരു താരവും ഫോമിലല്ല. ബൗളിംഗ് നിരയ്ക്ക് സ്ഥിരതയുമില്ല. ഈ അവസ്ഥയില്‍ ഫോമിലുള്ള ബംഗ്ലാദേശിനെ നേരിടുക ശ്രീലങ്കയ്ക്ക് അഗ്നിപരീക്ഷണമാണ്.

ഓള്‍റൗണ്ട് മികവ്

ഓള്‍റൗണ്ട് മികവ്

ബംഗ്ലാദേശ് ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം ഓള്‍റൗണ്ട് മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. തമീം ഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, മഹമ്മൂദുള്ള തുടങ്ങിയ വെടിക്കെട്ട് താരങ്ങള്‍ ബംഗ്ലാദേശ് നിരയിലുണ്ട്. ഇത്തരത്തില്‍ ഒരു താരം പോലും ലങ്കന്‍ നിരയിലില്ല. ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ചതായാല്‍ മാത്രമേ ഏതെങ്കിലും പോരാട്ടം നടത്താന്‍ ലങ്കയ്ക്ക് സാധിക്കൂ. അത്രയ്ക്ക് മോശമാണ് ലങ്കയുടെ മധ്യനിര. ബംഗ്ലാദേശിന്റെ മധ്യനിര അത്രത്തോളം ദുര്‍ബലമല്ല. എയ്ഞ്ചലോ മാത്യൂസ് ഫോമിലേക്കുയരാത്തത് മാത്രമാണ് ലങ്കയെ അലട്ടുന്നത്.

പോരാട്ടം ഇങ്ങനെ

പോരാട്ടം ഇങ്ങനെ

ലോകകപ്പില്‍ ലങ്കയും ബംഗ്ലാദേശും മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്ന് തവണയും ബംഗ്ലാദേശിനായിരുന്നു വിജയം. ഏകദിനത്തില്‍ 43 തവണ ഏറ്റുമുട്ടിയപ്പോള്‍ 36 തവണയും വിജയം ലങ്കയ്‌ക്കൊപ്പം നിന്നു. അതേസമയം ലങ്കയുടെ ബൗളിംഗും ബംഗ്ലാദേശിന്റെ ബാറ്റിംഗും തമ്മിലുള്ള പോരാട്ടം കൂടിയായിരിക്കും ഈ മത്സരം. ബ്രിസ്‌റ്റോളില്‍ ബാറ്റിംഗ് പിച്ചാണ് ഉള്ളത്. നുവാന്‍ പ്രദീപ്, ലസിത് മലിംഗ് എന്നിവരിലാണ് ലങ്കയുടെ ബൗളിംഗ് പ്രതീക്ഷ. മുസ്തഫിസുര്‍ റഹ്മാനാണ് ബംഗ്ലാദേശ് ബൗളിംഗ് കുന്തമുന. സ്പിന്നര്‍മാര്‍ക്കും ഈ പിച്ചില്‍ നേട്ടമുണ്ടാക്കാനാവും.

{headtohead_cricket_7_10}

Story first published: Monday, June 10, 2019, 18:00 [IST]
Other articles published on Jun 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+