ഏഷ്യന്‍ പോരാട്ടത്തില്‍ വില്ലനായി മഴ.... ബംഗ്ലാദേശ് ശ്രീലങ്ക പോരാട്ടം ഉപേക്ഷിച്ചു
ബ്രിസ്‌റ്റോള്‍: ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് അന്ത്യമിടാന്‍ കളത്തിലിറങ്ങിയ ബംഗ്ലാദേശിന് മഴ വില്ലനായി. ശ്രീലങ്കയ്‌ക്കെതിരായ മത്സരം ഒരു പന്തു പോലും എറിയാന്‍ സാധിക്കാതെയാണ് ഉപേക്ഷിച്ചത്. മത്സരത്തില്‍ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. അതേസമയം ശ്രീലങ്കയ്ക്ക് തുടര്‍ച്ചയായ രണ്ടാം മത്സരമാണ് മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. നാല് കളികളില്‍ അവര്‍ക്ക് നാല് പോയിന്റായി. ബംഗ്ലാദേശിന് ഇത്രയും കളികളില്‍ നിന്ന് നാല് പോയിന്റാണ് ഉള്ളത്.

ബ്രിസ്‌റ്റോളില്‍ കളി തുടങ്ങുന്നതിന് മുമ്പ് തന്നെ മഴ തകര്‍ത്ത് പെയ്തിരുന്നു. ഇടയ്ക്ക് മഴ ഒന്നടങ്ങിയതോടെ അമ്പയര്‍മാര്‍ ഗ്രൗണ്ട് പരിശോധിക്കാന്‍ ഇറങ്ങുമെന്ന് കരുതിയിരുന്നു. ഇതിനുള്ള സമയം പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും മഴയെത്തി. മൂന്ന് മണിക്കൂറോളം കാത്ത ശേഷമാണ് ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ടോസ് പോലും മത്സരത്തില്‍ ഇടാന്‍ സാധിച്ചില്ല. നേരത്തെ ശ്രീലങ്കയുടെ പാകിസ്താനെതിരായ മൂന്നാം മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications