Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുസ്തഫ കമാല്‍ ഐസിസി പ്രസിഡണ്ട്

മെല്‍ബണ്‍: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ പ്രസിഡണ്ടായി മുസ്തഫ കമാലിനെ തിരഞ്ഞെടുത്തു. ഐ സി സിയുടെ പതിനൊന്നാമത്തെ പ്രസിഡണ്ടാണ് ബംഗ്ലാദേശുകാരനായ മുസ്തഫ കമാല്‍. ന്യൂസിലന്‍ഡുകാരനായ അലന്‍ ഐസക്കില്‍ നിന്നാണ് കമാല്‍ ഐ സി സി അധ്യക്ഷ സ്ഥാനമേറ്റെടുത്തത്. ഇന്ത്യക്കാരായ സരദ് പവാറും ജഗ്മോഹന്‍ ഡാല്‍മിയയും മുന്‍പ് ഐ സി സി പ്രസിഡണ്ടായിട്ടുണ്ട്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മുസ്തഫ കമാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട്, ഐ സി സി ഓഡിറ്റ് കമ്മിറ്റി ചെയര്‍മാന്‍, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡണ്ട്, ഐ സി സി വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ പ്രശസ്ത ക്രിക്കറ്റ് ക്ലബ്ബായ അബഹാനി ലിമിറ്റഡിന്റെ ഡയറക്ടറാണ് മുസ്തഫ കമാല്‍.

icc

മൂന്ന് തവണ ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗമായ മുസ്തഫ കമാല്‍ മന്ത്രിയുമാണ്. കമാല്‍ പ്രസിഡണ്ടായിരിക്കേയാണ് ബംഗ്ലാദേശ് കളിക്കാരെ സെന്‍ട്രല്‍ കോണ്‍ട്രാക്്ട് സിസ്റ്റത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത്. ബംഗ്ലാദേശ് ക്രിക്കറ്റിന് അഭിമാന മുഹൂര്‍ത്തമാണ് ഇതെന്നും ക്രിക്കറ്റിനെ വിവാദങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 14 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്.

ഇന്ത്യയുടെ മുന്‍ ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസനാണ് ഐ സി സിയുടെ ചെയര്‍മാന്‍. ഇതാദ്യമായാണ് ഐ സി സി ചെയര്‍മാന്‍ പദവി കൊണ്ടുവരുന്നത്. കോഴക്കേസില്‍ പെട്ട് ബി സി സി ഐ അധ്യക്ഷ സ്ഥാനം നഷ്ടമായ ശ്രീനിവാസന്‍ ഐ സി സി ചെയര്‍മാനായി മാറിയതില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകളുണ്ട്.

Story first published: Thursday, June 26, 2014, 16:09 [IST]
Other articles published on Jun 26, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+