വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മലിനീകരണം രൂക്ഷം, മാസ്‌കുമായി ബംഗ്ലാ താരങ്ങളുടെ പരിശീലനം... കളി മാറ്റില്ലെന്ന് ബിസിസിഐ

ദില്ലിയിലാണ് ആദ്യത്തെ ടി20 നടക്കുന്നത്

ദില്ലി: മലിനീകരണം രൂക്ഷമായ ദില്ലിയില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ടി20 മല്‍സരം മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഉറപ്പായി. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ മാസ്‌ക് ധരിച്ചാണ് ബംഗ്ലാദേശ് താരങ്ങള്‍ പരിശീലനത്തിന് എത്തിയത്. നഗരത്തിലെ പല ഭാഗങ്ങളിലും അന്തരീക്ഷ മലിനീകരണം ജനജീവിതം ദുഷ്‌കരമാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്നു മലിനീകരണ നിയന്ത്രണ അതോറിറ്റി ദില്ലിയില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു.

DELHI

എന്നാല്‍ മല്‍സരം ദില്ലിയില്‍ തന്നെ നടത്തുമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ബിസിസിഐ. മല്‍സരം നേരത്തേ തന്നെ ഷെഡ്യൂള്‍ ചെയ്തതാണ്. അവസാന നിമിഷം മാറ്റുകയെന്നത് പ്രായോഗികമല്ലെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മാസ്‌ക് ധരിച്ചു കളിക്കണമോയെന്നത് ഓരോ താരത്തിന്റെയും വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഈ വിഷയത്തില്‍ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചത്.

വ്യാഴാഴ്ച ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ ലിറ്റണ്‍ ദാസ് മാസ്‌ക് ധരിച്ചാണ് സ്റ്റേഡിയത്തില്‍ പരിശീലനത്തിലേര്‍പ്പെട്ടത്. എന്നാല്‍ മുഷ്ഫിഖുര്‍ റഹീം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ മാസ്‌കില്ലാതെയാണ് പരിശീലനം നടത്തിയത്. എന്നാല്‍ വെള്ളിയാഴ്ച അന്തരീക്ഷം കൂടുതല്‍ മോശമായിട്ടുണ്ട്. ഇതേ തുടര്‍ന്നു മുഴുവന്‍ താരങ്ങളും മാസ്‌കുമായാണ് പരിശീലനം നടത്തിയത്.

Story first published: Friday, November 1, 2019, 16:19 [IST]
Other articles published on Nov 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X