നമ്പര്‍ വണ്‍ ഓള്‍റൗണ്ടര്‍ ഇനി റാഷിദല്ല, തട്ടിയെടുത്ത് ബംഗ്ലാദേശ് സൂപ്പര്‍ താരം, ഇന്ത്യക്ക് നാണക്കേട്
ദുബായ്: ഐസിസിയുടെ പുതിയ ഏകദിന റാങ്കിങില്‍ അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന് നമ്പര്‍ വണ്‍ ഓള്‍റൗണ്ടറെന്ന പദവി നഷ്ടമായി. ബംഗ്ലദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഷാക്വിബുല്‍ ഹസനാണ് റാഷിദിനെ മറികടന്ന് തലപ്പത്തേക്കു കയറിയത്. ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് റാങ്കിങിലെ ഈ അപ്രതീക്ഷിത മാറ്റം.

അയര്‍ലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരുള്‍പ്പെട്ട കഴിഞ്ഞ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് ഷാക്വിബിന് നേട്ടമായത്. പരമ്പരയില്‍ ബംഗ്ലാദേശിനെ ജേതാക്കളാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിന്റെ ആദ്യത്തെ ത്രിരാഷ്ട്ര ഏകദിന പരമ്പര നേട്ടം കൂടിയായിരുന്നു ഇത്. പരമ്പരയിലെ മൂന്നു മല്‍സരങ്ങളില്‍ 32 കാരനായ ഷാക്വിബ് 140 റണ്‍സും രണ്ടു വിക്കറ്റുകളും വീഴ്ത്തിരുന്നു. രണ്ടു ഫിഫ്റ്റികളടക്കമാണ് താരം 140ന് മുകളില്‍ സ്‌കോര്‍ ചെയ്തത്.
പുതിയ റാങ്കിങ് പട്ടികയില്‍ 359 പോയിന്റുമായാണ് ഷാക്വിബ് തലപ്പത്തു നില്‍ക്കുന്നത്. രണ്ടാമതുള്ള റാഷിദ് 20 പോയിന്റ് പിറകിലാണ്. അഫ്ഗാനിസ്താന്റെ തന്നെ മുഹമ്മദ് നബിയാണ് റാങ്കിങില്‍ മൂന്നാംസ്ഥാനത്ത്. താരത്തിന് 319 പോയിന്റുണ്ട്. റഅഫ്ഗാനിസ്താനെ കൂടാതെ റാങ്കിങില്‍ ആദ്യ പത്തില്‍ ഒന്നിലേറെ താരങ്ങളുള്ള ഏക ടീം പാകിസ്താനാണ്. ഇമാദ് വാസിം (നാല്), മുഹമ്മദ് ഹഫീസ് (7) എന്നിവരാണ് ആദ്യ പത്തിലെ പാക് സാന്നിധ്യങ്ങള്‍. ഇന്ത്യയുടെ ഒരാള്‍ പോലും ഓള്‍റൗണ്ടര്‍മാരുടെ ടോപ്പ് 10ല്‍ ഇടം പിടിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications