വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തമീം കണക്കിന് കൊടുത്തു, കോലിയുടെ സ്ലെഡ്ജിങ് അതോടെ നിന്നു!!-വെളിപ്പെടുത്തി ബംഗ്ലാദേശ് താരം

ഇംറുല്‍ ഖയസാണ് ഇക്കാര്യം പറഞ്ഞത്

ധാക്ക: കളിക്കളത്തിലെ അഗ്രസീവ് പെരുമാറ്റം കൊണ്ട് ഒരേ സമയം കൈയടിയും, അതോടൊപ്പം വിമര്‍ശനവുമേറ്റു വാങ്ങിയിട്ടുള്ള താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മല്‍സരത്തിനിടെ പലപ്പോഴും കോലിയുടെ പെരുമാറ്റം അതിര് വിടുന്നതായി പലരും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും അദ്ദേഹം തന്റെ ശൈലിയില്‍ ഒരു മാറ്റവും ഇതുവരെ വരുത്തിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

ധോണിയെപ്പോലൊരാളെ കണ്ടിട്ടില്ല... മറ്റാര്‍ക്കും അതിനാവില്ല, അസാധാരണ മനക്കരുത്തെന്ന് ഡുപ്ലെസിധോണിയെപ്പോലൊരാളെ കണ്ടിട്ടില്ല... മറ്റാര്‍ക്കും അതിനാവില്ല, അസാധാരണ മനക്കരുത്തെന്ന് ഡുപ്ലെസി

ടീം ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ ധോണിക്കു പുതിയ റോള്‍! ഇനി ഫിനിഷറല്ല, നിര്‍ദേശവുമായി പ്രസാദ്ടീം ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ ധോണിക്കു പുതിയ റോള്‍! ഇനി ഫിനിഷറല്ല, നിര്‍ദേശവുമായി പ്രസാദ്

എതിര്‍ ടീമിലെ താരം തന്നെ സ്ലെഡ്ജ് ചെയ്താല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോലിക്കു ഒരു മടിയുമില്ല. കരിയറില്‍ പല താരങ്ങളെയും കളിക്കിടെ കോലി സ്ലെഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു താരത്തെ മാത്രം ഏറെക്കാലമായി അദ്ദേഹം സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിക്കാറില്ല. ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ ഇംറുല്‍ ഖയസാണിത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് ടീം ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാനെത്തിയപ്പോള്‍ സംഘത്തില്‍ ഖയസുമുണ്ടായിരുന്നു. കോലി തന്നെ മുമ്പ് സ്ലെഡ്ജ് ചെയ്തിരുന്നതായും എന്നാല്‍ ഇതു നിര്‍ത്തിച്ചത് ടീമംഗവും ഇപ്പോള്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനുമായ തമീം ഇഖ്ബാലാണെന്നും ഖയസ് വെളിപ്പെടുത്തി.

2011ലെ സംഭവം

2011ലാണ് കോലി തന്നെ അവസാനായി സ്ലെഡ്ജ് ചെയ്തതെന്നു ഖയസ് പറയുന്നു. ഏകദിന ലോകകപ്പിനിടെയായിരുന്നു ഇത്. അന്നു ധാക്കയില്‍ നടന്ന ഇന്ത്യ- ബംഗ്ലാദേശ് മല്‍സരത്തിനിടെ കോലി ഖയസിനെ നിരന്തരം സ്ലെഡ് ചെയ്യുകയായിരുന്നു. മല്‍സരത്തില്‍ ഏഴു ബൗണ്ടറികളുടെ അകമ്പടിയോടെ 29 പന്തില്‍ താരം 34 റണ്‍സ് നേടിയിരുന്നു.
കോലിയുടെ കരിയറിലെ ആദ്യത്തെ ലോകകപ്പ് കൂടിയായിരുന്നു 2011ലേത്. കളിക്കിടെ കോലിയുടെ സ്ലെഡ്ജിങ് സഹിക്കാന്‍ പറ്റാതായതോടെ താന്‍ ടീമംഗം തമീം ഇഖ്ബാലിനോടു ഇതേക്കുറിച്ച് പറഞ്ഞു. തമീമാണ് കോലിക്കു ഉചിതമായ മറുപടിയും നല്‍കി. അതിനു ശേഷമൊരിക്കലും കോലി തന്നോട് ഏറ്റുമുട്ടാന്‍ ധൈര്യം കാണിച്ചിട്ടില്ലെന്നു ഖയസ് വെളിപ്പെടുത്തി.

അടുത്ത സൗഹൃദം

2007ല്‍ ഓസ്‌ട്രേലിയയിലെ ഒരു ക്യാംപില്‍ താനും കോലിയും ഒരുമിച്ച് പങ്കെടുത്തിരുന്നു. അവിടെ വച്ച് നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു. ദേശീയ ടീമിന്റെ ഭാഗമായ ശേഷം കോലിക്കെതിരേ കളിച്ച ആദ്യത്തെ മല്‍സരം കൂടിയായിരുന്നു 2011ലെ ലോകകപ്പ്. അവന്‍ നിരന്തരം മോശം വാക്കുകള്‍ ഉപയോഗിച്ച് തന്നെ സ്ലെഡ്ജ് ചെയ്തു കൊണ്ടിരുന്നു. ഇതു കണ്ടപ്പോള്‍ ശരിക്കും അദ്ഭുതമാണ് തോന്നിയത്. കാരണം അത്രയും നല്ല സൗഹൃദം പരസ്പരമുണ്ടായിട്ടും കോലിയുടെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു പെരുമാറ്റം തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഖയസ് വിശദമാക്കി.

മറുപടി നല്‍കിയില്ല

ലോകകപ്പ് മല്‍സരത്തിനിടെ പ്രകോപിപ്പിക്കാന്‍ കോലി നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും താന്‍ തിരിച്ചൊന്നും പറഞ്ഞില്ല. കോലി തന്നെ സ്ലെഡ്ജ് ചെയ്യുന്നതായി ടീമംഗം തമീമിനോടു താന്‍ പറഞ്ഞു. തുടര്‍ന്ന് തമീം കോലിയെ തിരിച്ച് സ്ലെഡ്ജ് ചെയ്തു. തമീം എന്തും ചെയ്യും. കാരണം കളിക്കളത്തില്‍ വളരെ അഗ്രസീവായി പെരുമാറുന്ന താരമാണ് അദ്ദേഹം. ആ സംഭവത്തിനു ശേഷം പിന്നീടൊരിക്കലും കോലി തനിക്കെതിരേ സ്ലെഡ്ജ് ചെയ്തിട്ടില്ലെന്നും ഖയസ് വ്യക്തമാക്കി.

കോലിയെ പ്രശംസിച്ചു

കോലിയുടെ പെരുമാറ്റത്തെക്കുറിച്ച് മതിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയെ അഭിനന്ദിക്കാന്‍ ഖയസ് മടിച്ചില്ല. ടീം ഇന്ത്യക്കൊപ്പം കോലി കൈവരിച്ച നേട്ടങ്ങളെ ഖയസ് പുകഴ്ത്തി.
കോലി ഇപ്പോള്‍ ഉയര്‍ന്ന ലെവലിലെത്തിയിരിക്കുന്നു. ശരിക്കുമൊരു ഇതിഹാസ താരമായി അദ്ദേഹം മാറിയിട്ടുണ്ടെന്നും ഖയസ് പറഞ്ഞു. ബംഗ്ലാദേശിനു വേണ്ടി മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ടി20യുമാണ് താരം കളിച്ചിട്ടുള്ളത്. കോലിയുള്‍പ്പെട്ട ഇന്ത്യന്‍ ടീമിനെതിരേയായിരുന്നു ഖയസിന്റെ ഏക ടി20 മല്‍സരം.

Story first published: Friday, May 15, 2020, 13:53 [IST]
Other articles published on May 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X