മെല്‍ബണ്‍: അവസാന പ്രതീക്ഷയായ ഷക്കീബ് അല്‍ ഹസനും പുറത്തായതോടെ ബംഗ്ലാദേശ് തോല്‍വിപ്പേടിയില്‍. രവീന്ദ്ര ജഡേജയ്ക്കാണ് ഷക്കിബിന്റെ വിക്കറ്റ്. 34 പന്തില്‍ 10 റണ്‍സെടുത്ത ഷക്കീബിനെ ജഡേജയുടെ പന്തില്‍ ഷമി പിടിച്ച് പുറത്താക്കുകയായിരുന്നു. 29 ഓവറില്‍ ബംഗ്ലാദേശ് 5 വിക്കറ്റിന് 105 എന്ന നിലയിലാണ്.
മികച്ച ഫോമില്‍ കളിക്കുന്ന മഹ്മദുള്ള കൂടി പുറത്തായതോടെ ഇന്ത്യ വിജയ പ്രതീക്ഷകളിലാണ്. 31 പന്തില്‍ 21 റണ്‍സെടുത്ത മഹ്മദുള്ള മുഹമ്മദ് ഷമിയുടെ പന്തില്‍ ശിഖര്‍ ധവാന്‍ പിടിച്ചാണ് പുറത്തായത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 19 ഓവറില്‍ 83 ന് 3 എന്ന നിലയിലാണ് ബംഗ്ലാദേശ്.

2007 ലോകകപ്പിന്റെ സ്മരണകള്‍ ഉണര്‍ത്തിയ വമ്പന്‍ അടികള്‍ക്ക് ശേഷം ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാല്‍ പുറത്തായി. മുഹമ്മദ് ഷമിയെയും മോഹിത് ശര്‍മയെയും ബൗണ്ടറികള്‍ക്ക് പറത്തിയാണ് തമീം ഇന്ത്യയെ ഞെട്ടിച്ചത്. 25 പന്തില്‍ തമീം 35 റണ്‍സെടുത്തു.
തൊട്ടടുത്ത പന്തില്‍ സഹ ഓപ്പണര്‍ ഇമ്രുല്‍ കയേസും റണ്ണൗട്ടായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റിന് 302 റണ്‍സാണ് അടിച്ചത്. രോഹിത് ശര്‍മ സെഞ്ചുറിയും സുരേഷ് റെയ്‌ന അര്‍ധസെഞ്ചുറിയും നേടി.