Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോട്‌നി വാല്‍ഷിനു പിറകെ സമരവീരയും ബംഗ്ലാദേശിലേക്ക്, പുതിയ ബാറ്റിങ് ഗുരു

ധാക്ക: മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം കോട്‌നി വാല്‍ഷിനെ ബൗളിങ് കോച്ചായി നിയമിച്ചതിനു തൊട്ടുപിറകെ ശ്രീലങ്കന്‍ വെറ്ററന്‍ താരം തിലന്‍ സമരവീരയെ ബാറ്റിങ് കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. അടുത്ത മാസം നാട്ടില്‍ വെച്ച് ഇംഗ്ലണ്ടിനെതിരേ നടക്കുന്ന പരമ്പര ലക്ഷ്യം വെച്ചാണ് ഈ മുന്നൊരുക്കങ്ങള്‍.

പേസ് ബൗളിങിന് പരിശീലനം നല്‍കാന്‍ മൂന്നു വര്‍ഷത്തെ കരാറിലാണ് കോട്‌നി വാല്‍ഷ് ഒപ്പിട്ടിട്ടുള്ളത്. സമരവീര തത്കാലം ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള പരിശീലകന്‍ മാത്രമായിരിക്കും. ഫീല്‍ഡിങ് കോച്ച് റിച്ചാര്‍ഹല്‍സണ്‍ സമരവീരയെ സഹായിക്കും-തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ബിസിബി പ്രസിഡന്റ് നസ്മുല്‍ ഹസ്സന്‍ അറിയിച്ചു.

samaraweera

സ്പിന്‍ ബൗളിങിന് പ്രത്യേക പരിശീലനം നല്‍കാന്‍ പദ്ധതിയുണ്ട്. ശ്രീലങ്കന്‍ പരിശീലകന്‍ റുവാന്‍ കല്‍പാഗെയെ പുറത്താക്കിയതിനെ തുടര്‍ന്നുള്ള ഒഴിവിലേക്ക് ഇതുവെ ആരെയും നിയമിച്ചിട്ടില്ല. സെപ്തംബര്‍ 30നാണ് ഇംഗ്ലണ്ട് ടീം ധാക്കയിലെത്തുന്നത്.

രണ്ട് ടെസ്റ്റുകളിലും മൂന്നു ഏകദിനപരമ്പരയിലും കളിയ്ക്കും. ജൂലായില്‍ ധാക്കയിലുണ്ടായ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട് ടീം പര്യടനം അനിശ്ചിതത്വത്തിലായിരുന്നു. വിദേശികളടക്കം 20 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് യാത്രയ്ക്ക് പച്ചക്കൊടി കാട്ടിയതോടെയാണ് ബിസിബി പുതിയ നിയമനങ്ങള്‍ക്ക് വേഗത കൂട്ടിയത്.

Story first published: Friday, September 2, 2016, 15:04 [IST]
Other articles published on Sep 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+