തമിം ഇക്ബാലിന് സെഞ്ചുറി... 141 റണ്‍സ് ജയത്തോടെ ബംഗ്ലാദേശിന് പരമ്പര!
ധാക്ക: കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാനെതിരെ കൂറ്റന്‍ ജയത്തോടെ ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ഒന്നും മൂന്നും കളികളാണ് ബംഗ്ലാദേശ് ജയിച്ചത്. രണ്ടാം ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന്‍ 2 വിക്കറ്റിന് ബംഗ്ലാദേശിനെ തോല്‍പിച്ചിരുന്നു. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ബംഗ്ലാദേശ് 141 റണ്‍സിനാണ് അഫ്ഗാനിസ്ഥാനെ തോല്‍പിച്ചത്.
ടോസ് നേടിയ ബംഗ്ലാദേശ് ഇത്തവണ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 118 പന്തില്‍ 11 ഫോറും 2 സിക്‌സും സഹിതം 118 റണ്‍സടിച്ച ഓപ്പണര്‍ തമീം ഇക്ബാലിന്റെ പിന്‍ബലത്തില്‍ അവര്‍ അടിച്ചുകൂട്ടിയത് 279 റണ്‍സ്. സബിര്‍ റഹ്മാന്‍ 65 റണ്‍സടിച്ചു. മഹ്മദുള്ള 32ഉം ഷക്കീബ് അല്‍ ഹസന്‍ 17ഉം മുഷ്ഫിഖര്‍ റഹ്മാന്‍ 12ഉം റണ്‍സെടുത്തു. അഫ്ഗാനിസ്ഥാന് വേണ്ടി നബി, റഷീദ് ഖാന്‍, അഷ്‌റഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

താരതമ്യേന ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് അഫ്ഗാനിസ്ഥാന് 33.5 ഓവറില്‍ 138 റണ്‍സ് വരെ എത്താനേ കഴിഞ്ഞുള്ളൂ. ബാറ്റിംഗ് നിര അമ്പേ തകര്‍ന്ന അവര്‍ ഓളൗട്ടാകുകയായിരുന്നു. 36 റണ്‍സെടുത്ത റഹ്മത്ത് ഷാ ആണ് അവരുടെ ടോപ് സ്‌കോറര്‍. നവ്‌റോസ് മംഗള്‍ 33ഉം നജിബുള്ള സദ്രാന്‍ 26ഉം റണ്‍സെടുത്തു. ബംഗ്ലാദേശിന് വേണ്ടി ഹുസൈന്‍ മൂന്നും ടസ്‌കിന്‍ അഹമ്മദ് രണ്ടും വിക്കറ്റെടുത്തു. തമിം ഇഖ്ബാലാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരിസും.
കൂടുതല്‍ വാര്‍ത്തകള്‍:
തമീമും ടസ്‌കിനും തിളങ്ങി.. അവസാന ഓവര്‍ ത്രില്ലറില്‍ ബംഗ്ലാദേശിന് 7 റണ്‍സ് ജയം!
ഇന്ത്യയുടെ ആറാം വിക്കറ്റും പോയി... അശ്വിന്‍ 5 റണ്‍സെടുത്ത് പുറത്ത്, ലീഡ് 222!
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications