Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കാര്‍ അനിശ്ചിതകാല സമരത്തില്‍, ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം പ്രതിസന്ധിയില്‍

ധാക്ക: ബംഗ്ലാദേശിന്റെ ഇന്ത്യാ പര്യടനം നടക്കുമോ? സ്ഥിതിഗതികള്‍ മാറി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ നായകന്‍ ഷാക്കിബ് അല്‍ ഹസന്റെ നേതൃത്വത്തില്‍ ടീമംഗങ്ങള്‍ വാളെടുത്തു നില്‍ക്കുകയാണ്. 11 ഡിമാന്‍ഡുകള്‍ താരങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതിലൊരു തീരുമാനമായാല്‍ മാത്രമേ ടീം ഇനി രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുകയുള്ളൂ, തിങ്കളാഴ്ച്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഷാക്കിബ് അല്‍ ഹസന്‍ വ്യക്തമാക്കി.

നവംബര്‍ മൂന്നിന് ബംഗ്ലാദേശിന്റെ ഇന്ത്യാ പര്യടനം ആരംഭിക്കാനിരിക്കെയാണ് താരങ്ങളുടെ സമരം. മൂന്നു ട്വന്റി-20 മത്സരങ്ങളും രണ്ടു ടെസ്റ്റ് പരമ്പരകളും പര്യടനത്തിലുണ്ട്.

ഷാക്കിബ് അൽ ഹസൻ

അടുത്തിടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രാബല്യത്തില്‍ കൊണ്ടുവന്ന പുതിയ നിയമങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് ആധാരം. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ടീമുകളില്‍ നിര്‍ബന്ധമായും ഒരു ലെഗ് സ്പിന്നറെങ്കിലും വേണമെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങളിലൊന്ന്. പുതിയ ചട്ടം പ്രാബല്യത്തില്‍ വന്നിട്ടും പ്ലേയിങ് ഇലവനില്‍ ലെഗ് സ്പിന്നറെ കളിപ്പിച്ചില്ലെന്ന് പറഞ്ഞു രണ്ടു ടീമുകളുടെ മുഖ്യ പരിശീലകരെ ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ക്രിക്കറ്റ് താരങ്ങളെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അടിച്ചമര്‍ത്തുകയാണെന്ന് ടീമംഗങ്ങള്‍ ആരോപിക്കുന്നു. ടെസ്റ്റ്, ട്വന്റി-20 ടീം നായകന്‍ ഷാക്കിബ് അല്‍ ഹസനാണ് കൊടിയും പിടിച്ച് പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ലെഗ് സ്പിന്നര്‍മാരെ നിര്‍ബന്ധമായി ഉള്‍പ്പെടുത്തണമെന്ന ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ താരം നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

ബംഗ്ലാദേശ് ടീം

നാളിതുവരെ ഒരു ലെഗ് സ്പിന്നര്‍പോലും സീനിയര്‍ ടീമിന്റെ ഭാഗമായിട്ടില്ല. ഇപ്പോള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ നിലവാരമുള്ള ലെഗ് സ്പിന്നറെ വളര്‍ത്താന്‍ ബോര്‍ഡ് പതിവില്ലാത്ത ആവേശം കാട്ടുകയാണ്. ഇതു തെറ്റായ സമീപനമാണെന്ന് ഷാക്കിബ് പറയുന്നു.

ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലൂടെയാണ് ലെഗ് സ്പിന്നര്‍മാരെ വളര്‍ത്തിയെടുക്കേണ്ടത്. എങ്കില്‍ മാത്രമേ സ്ഥിരതയും ആത്മവിശ്വാസവും താരങ്ങള്‍ക്ക് കൈവരികയുള്ളൂ. ബിപിഎല്‍ പോലുള്ള രാജ്യാന്തര ടൂര്‍ണമെന്റ് വെച്ചല്ല ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ലെഗ് സ്പിന്നര്‍മാര്‍ക്ക് കളമൊരുക്കേണ്ടതെന്ന് ഷാക്കിബ് അല്‍ ഹസന്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചു. എന്തായാലും ബംഗ്ലാ താരങ്ങള്‍ സമരം തുടരവെ നവംബര്‍ മൂന്നിന് ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുമോയെന്ന് സംശയം പൂണ്ട് നില്‍ക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

Story first published: Monday, October 21, 2019, 19:35 [IST]
Other articles published on Oct 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+