Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാമുകിയുടെ ലൈംഗിക ആരോപണം; ക്രിക്കറ്റ് താരത്തെ കുറ്റവിമുക്തനാക്കി

ധാക്ക: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന മുന്‍ കാമുകിയുടെ ആരോപണത്തെ തുടര്‍ന്ന് ജയിലിലായ ബംഗ്ലാദേശ് ക്രിക്കറ്റ് താരം റുബല്‍ ഹുസൈനെ കുറ്റവിമുക്തനാക്കി. മുന്‍ കാമുകിയും നടിയുമായ ബംഗ്ലാദേശ് നടി നസ്‌നിന്‍ അക്തര്‍ ഹാപ്പി ആണ് റുബല്‍ ഹുസൈനെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നല്‍കിയത്.

പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഏപ്രിലില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നസ്‌നിന്‍ ഉയര്‍ത്തിയ ലൈംഗിക അപവാദത്തില്‍ തെളിവുകള്‍ നല്‍കി അന്വേഷണത്തോട് സഹകരിക്കാന്‍ നസ്‌നിന് കഴിഞ്ഞില്ലെന്നും റുബല്‍ നിരപരാധിയാണെന്നുമായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് നടി കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കി.

akhtarhappy

തന്റെ വീട്ടുകാരുടെ മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നു കാട്ടിയായിരുന്നു നടിയുടെ പരാതി. എന്നാല്‍ ഈ പരാതിയടക്കം തള്ളിക്കൊണ്ടാണ് ജഡ്ജി തന്‍സിന ഇസ്മയില്‍ റുബല്‍ ഹുസൈനെ കുറ്റവിമുക്തനാക്കിയത്. കഴിഞ്ഞ ഡിസംബറിലായിരുന്നു നടി റുബലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പോലീസ് അറസ്റ്റിലായ റുബല്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.

എന്നാല്‍ ജനുവരിയില്‍ വീണ്ടും അറസ്റ്റിലായ റുബല്‍ ലോകകപ്പ് ക്രിക്കറ്റിനായി കോടതിയുടെ പ്രത്യേക അനുമതിയോടെ ജാമ്യം നേടി. ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ബംഗ്ലാദേശ് രണ്ടാം റൗണ്ടിലെത്തിയതിനെ തുടര്‍ന്ന് റുബലിനെതിരായ കേസ് പിന്‍വലിക്കുമെന്ന് നസ്‌നിന്‍ പറഞ്ഞിരുന്നു.

Story first published: Thursday, May 21, 2015, 9:28 [IST]
Other articles published on May 21, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+