Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലന്‍ഡില്‍നിന്നും രക്ഷപ്പെട്ട് വന്നയുടന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ക്ക് വിവാഹം

ധാക്ക: ന്യൂസിലന്‍ഡില്‍ ഭീകരവാദിയുടെ തോക്കിന്‍ മുന്നില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് നാട്ടിലെത്തിയ രണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ക്ക് വിവാഹം. മെഹ്ദി ഹസ്സനും മുസ്താഫിസുര്‍ റഹ്മാനുമാണ് തങ്ങളുടെ കാമുകിമാരെ ജീവിതസഖിയാക്കിയത്. ന്യൂസിലന്‍ഡില്‍ നടന്ന ഭീകരവാദിയുടെ ആക്രമണത്തില്‍ 50 പേരാണ് മരിച്ചത്. ആക്രമണം നടന്ന പള്ളിക്കടുത്തുണ്ടായിരുന്ന ബംഗ്ലാദേശ് ടീം അംഗങ്ങള്‍ വെടിയൊച്ച കേട്ടയുടന്‍ രക്ഷപ്പെടുകയായിരുന്നു.

muztafizur

ബംഗ്ലാദേശ് ടീം തൊട്ടടുത്തദിവസം തന്നെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ക്രിക്കറ്റ് ടെസ്റ്റ് ഒഴിവാക്കിയാണ് ടീം അംഗങ്ങള്‍ നാട്ടിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെയാണ് മെഹിദിയുടെ വിവാഹവും. ദീര്‍ഘകാലം സുഹൃത്തായിരുന്ന റബേയ അക്തര്‍ പ്രീതിയാണ് മെഹിദിയുടെ വധു. ബംഗ്ലാദേശ് നഗരമായ ഖുല്‍നയില്‍ വെച്ചായിരുന്നു വിവാഹം.

മുസ്താഫിസുര്‍ റഹ്മാന്‍ തന്റെ കസിനെ വിവാഹം ചെയ്തതായി സഹോദരനും അറിയിച്ചു. സൈക്കോളജി വിദ്യാര്‍ഥിയായ സാമിയ പര്‍വിന്‍ ഷിമു ആണ് വധു. വിവാഹത്തിനായി ശരിയായ ദിവസം അന്വേഷിക്കുകയായിരുന്നുവെന്നും ന്യൂസിലന്‍ഡില്‍ നിന്നേറ്റ ഞെട്ടലില്‍നിന്നും മുക്തനാകാന്‍ വിവാഹം സഹായിക്കുമെന്നും സഹോദരന്‍ പറഞ്ഞു. വിവാഹശേഷം മുസ്താഫിസുര്‍ ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്‍ ക്രിക്കറ്റിനായി എത്തുമെന്നാണ് പ്രതീക്ഷ.

Story first published: Friday, March 22, 2019, 19:26 [IST]
Other articles published on Mar 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+